palakkad express news

മലമ്പുഴ അണക്കെട്ട സ്പില്‍വെ ഷട്ടറുകള്‍ നാളെ തുറക്കും

 മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് (സെപ്റ്റംബര്‍ 24ന് ) രാവിലെ 8ന്  114.80 മീറ്റര്‍ എത്തിയിട്ടുണ്ട്. അണക്കെട്ടിന്റെ നിലവിലെ റൂള്‍ കര്‍വ് അനുസരിച്ചുള്ള ജലനിരപ്പ് 114.77 മീറ്ററും സംഭരണശേഷി 213.8840 Mm3ഉം ആണ്.റൂള്‍ കര്‍വ് അനുസരിച്ചുള്ള പരമാവധി ജലനിരപ്പ് എത്തിയിരിക്കുന്നതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നാളെ (സെപ്റ്റംബര്‍ 25) രാവിലെ 8 മുതല്‍ സെപ്റ്റംബര്‍ 30 രാത്രി 12 മണി വരെ വൈദ്യുതി ഉല്പാദനം നടത്തുന്നതും  ആവശ്യമെങ്കില്‍ മേല്‍ കാലയളവില്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ചെറിയ തോതില്‍ തുറക്കുന്നതുമാണെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടീസ് എഞ്ചിനീയര്‍ അറിയിച്ചു. ചെറിയതോതിലാണ് ജലം തുറന്നു വിടുന്നതെങ്കിലും മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്.  

Leave a Comment

Your email address will not be published. Required fields are marked *