വള്ളിക്കുന്ന് – ബേപ്പൂര്‍ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തിരൂര്‍ കടലുണ്ടി- ചാലിയം റോഡില്‍ കടലുണ്ടി പുഴക്ക് കുറുകെ സ്ഥിതി ചെയ്യുന്ന കടലുണ്ടികടവ് പാലത്തിന് ബലക്ഷയം സംഭവിച്ചതിനാല്‍ പ്രസ്തുത പാലത്തിലൂടെ ഭാരമേറിയ ഗുഡ്‌സ് വാഹനങ്ങള്‍ ഗതാഗതം നടത്തുന്നത് നിരോധിച്ചു. കടലുണ്ടി കടവ് പാലത്തിലൂടെ സഞ്ചരിക്കുന്ന ഭാരമേറിയ ഗുഡ്‌സ് വാഹനങ്ങള്‍ ഫറോക്ക് – മണ്ണൂര്‍ – കോട്ടക്കടവ് – അത്താണിക്കല്‍ – ആനങ്ങാടി, ഫറോക്ക് – കരുവന്‍തിരുത്തി – ചാലിയം – കടലുണ്ടി – കോട്ടക്കടവ് – അത്താണിക്കല്‍ – ആനങ്ങാടി, ചെട്ടിയാര്‍മാട് – അത്താണിക്കല്‍ – കോട്ടക്കടവ് – ഫറോക്ക് എന്നീ റോഡുകളിലൂടെ തിരിഞ്ഞു പോകണം.