palakkad express news

Local News

പൂരം കലങ്ങിയതിൽ ദേവസ്വം ഭാരവാഹികൾക്കെതിരെ കേസ്എടുക്കാനാണ്നീക്കമെങ്കിൽവിശ്വാസികൾതെരുവിലിറങ്ങും :വി.മുരളീധരൻ

തൃശൂർ പൂരം വേണ്ടത്ര കലങ്ങിയില്ലെന്ന അഭിപ്രായമാണ് പിണറായി വിജയനുള്ളതെന്ന് വി.മുരളീധരൻ. എഫ്.ഐ.ആർ ഇട്ട് ദേവസ്വം ഭാരവാഹികൾക്കെതിരെ കേസെടുക്കാനാണ് നീക്കമെങ്കിൽ വിശ്വാസികൾ വീണ്ടും തെരുവിലിറങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും വി.മുരളീധരൻ പ്രതികരിച്ചു. ഹൈന്ദവ വിശ്വാസത്തോട് ശബരിമല ആചാരലംഘനം മുതൽ സിപിഎം സ്വീകരിക്കുന്ന സമീപനമിതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പാലക്കാട് ബിജെപിയുടെ മത്സരം കോൺഗ്രസിന്‍റെ രണ്ട് സ്ഥാനാർത്ഥികളോടെന്ന് മുരളീധരൻ പരിഹസിച്ചു. കോൺഗ്രസ് ഔദ്യോഗികമായി നിർത്തിയ സ്ഥാനാർത്ഥിയും സിപിഎമ്മിന് കടം കൊടുത്ത സ്ഥാനാർത്ഥിയുമാണ് ബിജെപിക്ക് എതിരെ മത്സരിക്കുന്നത്. ഇ.ശ്രീധരനെ …

പൂരം കലങ്ങിയതിൽ ദേവസ്വം ഭാരവാഹികൾക്കെതിരെ കേസ്എടുക്കാനാണ്നീക്കമെങ്കിൽവിശ്വാസികൾതെരുവിലിറങ്ങും :വി.മുരളീധരൻ Read More »

റേഷന്‍ കാര്‍ഡ് മസ്റ്ററിങിന് നവംബര്‍ അഞ്ചു വരെ അവസരം

ജില്ലയിലെ മുന്‍ഗണനാ റേഷന്‍കാര്‍ഡുകളുടെ മസ്റ്ററിങ് നവംബര്‍ അഞ്ചു വരെ നീട്ടി. പാലക്കാട്, ആലത്തൂര്‍ താലൂക്കുകളില്‍ നിന്ന് ഇനിയും മസ്റ്ററിങ് ചെയ്യാൻ സാധിക്കാത്തവർക്കായി നവംബര്‍ അഞ്ചു വരെയുള്ള ദിവസങ്ങളിൽ (ഉച്ചക്ക് 12 മണി മുതൽ വൈകീട്ട് നാലു മണി വരെ)  അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ വെച്ച് ഐറിസ് സ്കാനർ ഉപയോഗിച്ച് മസ്റ്ററിങ് നടത്തും.  കൈവിരലുകൾ ഉപയോഗിച്ച് മസ്റ്ററിങ് സാധിക്കാതെ വന്ന റേഷൻ കാർഡ് അംഗങ്ങൾ ഈ സൗകര്യം ഉപയോഗപ്പെടുത്തണം. ഇതിനായി റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ …

റേഷന്‍ കാര്‍ഡ് മസ്റ്ററിങിന് നവംബര്‍ അഞ്ചു വരെ അവസരം Read More »

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; 12 സ്ഥാനാര്‍ത്ഥികളുടെ പത്രിക സ്വീകരിച്ചു

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി.  16 സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കിയിരുന്നതില്‍ 12 സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ സ്വീകരിച്ചു. നാലു പേരുടെ  പത്രികകള്‍ തള്ളുകയും ചെയ്തു. ഉപതിരഞ്ഞെടുപ്പ് വരണാധികാരിയും പാലക്കാട് ആര്‍.ഡി.ഒയുമായ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉപതിരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ ഉത്പാല്‍ ഭദ്രയുടെ സാന്നിദ്ധ്യത്തിലായിരുന്നു സൂക്ഷ്മപരിശോധന നടന്നത്.രാഹുല്‍ മാങ്കൂട്ടത്തില്‍ (ഐ.എന്‍.സി), സരിന്‍. പി (എല്‍.ഡി.എഫ് സ്വതന്ത്രന്‍), സി. കഷ്ണകുമാര്‍ (ബി.ജെ.പി), രാഹുല്‍.ആര്‍ മണലാഴി വീട് (സ്വതന്ത്രന്‍), ഷമീര്‍.ബി (സ്വതന്ത്രന്‍), രമേഷ് കുമാര്‍ …

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; 12 സ്ഥാനാര്‍ത്ഥികളുടെ പത്രിക സ്വീകരിച്ചു Read More »

സിപിഎം രാഷ്ട്രീയ അധപതനം നേരിടുന്നു: ദീപദാസ് മുൻഷി

പാലക്കാട്‌: സിപിഎം രാഷ്ട്രീയ അധപതനം നേരിടുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി. പാലക്കാട് നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വീടുകൾ കയറിയുള്ള ഡോർ ടു ഡോർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. സിപിഎമ്മിന് ഒരു സ്ഥാനാർത്ഥിയെ പോലും അവർക്കുള്ളിൽ നിന്നും കണ്ടെത്തി നിർത്തുവാൻ പോലും കഴിഞ്ഞില്ല. ബിജെപിക്ക് ഒരു കാരണവശാലും പാലക്കാട് അകൗണ്ട് തുറക്കുവാൻ കഴിയില്ലെന്നും ദയനീയ പരാജയം ഉണ്ടാകുമെന്നും അവർ പറഞ്ഞു. ബിജെപി- സിപിഎം അവിശുദ്ധ കൂട്ടുകെട്ടാണ് പാലക്കാട്. എല്ലാ അവിശുദ്ധ ബാന്ധവങ്ങളെയും തകർത്തെറിഞ്ഞ് …

സിപിഎം രാഷ്ട്രീയ അധപതനം നേരിടുന്നു: ദീപദാസ് മുൻഷി Read More »

പ്രിയങ്ക ഗാന്ധി നാളെ മുതൽ പ്രചരണത്തിന് വയനാട്ടിൽ

മുക്കം: വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാളെ മുതൽ പ്രചരണത്തിന് വയനാട്ടിൽ. നാളെ രാവിലെ പതിനൊന്നരയ്ക്ക് സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയിലും രണ്ടരയ്ക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്തും വൈകിട്ട് നാലരയ്ക്ക് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതനയിലും കോർണർ യോഗങ്ങളിൽ സംസാരിക്കും. 29ന് രാവിലെ ഒൻപതരയ്ക്ക് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ഈങ്ങാപ്പുഴയിലും ഉച്ചയ്ക്ക് 12.30ന് ഏറനാട് നിയോജക മണ്ഡലത്തിലെ തെരട്ടമ്മലും മൂന്നിന് വണ്ടൂർ നിയോജക മണ്ഡലത്തിലെ മമ്പാടും വൈകിട്ട് നാലരയ്ക്ക് നിലമ്പൂർ …

പ്രിയങ്ക ഗാന്ധി നാളെ മുതൽ പ്രചരണത്തിന് വയനാട്ടിൽ Read More »

മദനിക്കു ഏറ്റവും അധികം പിന്തുണ നൽകിയ പാർട്ടി സിപിഎം: കെ സുരേന്ദ്രൻ

പാലക്കാട്: മദനിക്ക് ഏറ്റവുമധികം പിന്തുണ നല്‍കിയ പാര്‍ട്ടി സിപിഎം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പി. ജയരാജന്റെ പുസ്തകം കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ്. ഇപ്പോള്‍ ലീഗ് വിരോധം പറയുന്നത് ഭൂരിപക്ഷ സമുദായ വോട്ട് ലക്ഷ്യമിട്ടാണെന്ന് കെ. സുരേന്ദ്രന്‍ പാലക്കാട് പത്രസമ്മേളനത്തില്‍ പറഞ്ഞു.  ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളുമായി സിപിഎം സഖ്യം ഉണ്ടാക്കിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പൊന്നാനിയില്‍ മദനിയുടെ പാര്‍ട്ടിയെ സ്ഥാനാര്‍ഥിയാക്കി തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരാണ് സിപിഎം. മദനി നിരപരാധിയാണെന്ന നിലപാടാണ് …

മദനിക്കു ഏറ്റവും അധികം പിന്തുണ നൽകിയ പാർട്ടി സിപിഎം: കെ സുരേന്ദ്രൻ Read More »

ഡി സി സി നേതൃത്വം കത്തയച്ചത് അനിവാര്യമായ തോൽവി തിരിച്ചറിഞ്ഞതിനാൽ സി. കൃഷ്ണകുമാർ

പാലക്കാട്: പാലക്കാട് കോൺഗ്രസ്സ് തോൽവി ഉറപ്പിച്ചു കഴിഞ്ഞതായി എൻ. ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു. ജില്ലാ കോൺഗ്രസ്സ് നേതൃത്വം തന്നെ രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥി ആകുന്നതിനെ എതിർത്ത് കത്തയച്ചത് വൻ തോൽവി ഭയന്നാണ്. മുരളീധരനെ കൊണ്ട് വന്നാൽ ദയനീയ പരാജയത്തിൽ നിന്ന് രക്ഷപ്പെട്ടേക്കുമെന്ന് ഡി.സി.സി കരുതിയെന്നും,തോൽവി മണത്തതോടെയാണ് ഷാഫിയുടെ നോമിനിയാണ് രാഹുലെന്ന് കെ. സുധാകരൻ ആവർത്തിക്കുന്നതെന്നും എൻ ഡി എ സ്ഥാനാർത്ഥി പറഞ്ഞു. ഇടത് പക്ഷം പാലക്കാട് ചിത്രത്തിൽ ഇല്ലെന്നും സി. കൃഷ്ണകുമാർ പറഞ്ഞു. കൂറുമാറിയെത്തിയ …

ഡി സി സി നേതൃത്വം കത്തയച്ചത് അനിവാര്യമായ തോൽവി തിരിച്ചറിഞ്ഞതിനാൽ സി. കൃഷ്ണകുമാർ Read More »

പ്രിയങ്കയ്ക്കായി തെരുവുകളിൽ വോട്ടഭ്യർഥിച്ച് യുവത്വം

മുക്കം: വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് വേണ്ടി തെരുവുകൾ തോറും കയറി വോട്ടഭ്യർഥിച്ച് യുവപട. യു.ഡി.വൈ.എഫ് വയനാട് ലോക്സഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മുഴുവൻ പഞ്ചായത്ത് തലങ്ങളിലും ‘യൂത്ത് ഫോർ പ്രിയങ്ക’ കാംപയിൻ നടക്കുന്നത്. യു.ഡി.വൈ.എഫ് പ്രവർത്തകർ ടീഷർട്ടും തൊപ്പിയുമണിഞ്ഞ് ഓരോ തെരുവിലുമെത്തി ആളുകളോട് സംവദിക്കുകയും ലഘുലേഖ കൈമാറുകയും പ്രിയങ്ക ഗാന്ധിക്ക് വോട്ടഭ്യർഥിക്കുകയും ചെയ്യുന്നതാണ് കാംപയിൻ. ക്യാമ്പയിനിന്റെ വയനാട് പാർലമെൻ്റ് മണ്ഡലം തല ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലത്തിലെ നോർത്ത് കാരശേരിയിൽ പ്രതിപക്ഷ …

പ്രിയങ്കയ്ക്കായി തെരുവുകളിൽ വോട്ടഭ്യർഥിച്ച് യുവത്വം Read More »

പാലക്കാട് കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ആരാണ് .

വിനോദ് പഴയന്നൂർ കെ മുരളീധരൻ പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി ആക്കണമെന്ന് നാലുമാസം മുൻപ് തന്നെ ഡിസിസിയിൽ ധാരണ ഉണ്ടായിരുന്നു,കെ. മുരളീധരനെ മത്സരിപ്പിക്കാൻ കെപിസിസി നേതൃത്വം ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് നാലുമാസം മുൻപ് തന്നെ പാലക്കാട് എക്സ്പ്രസ് ന്യൂസ് ലേഖകനോട് കോൺഗ്രസ് വൃത്തങ്ങൾ സൂചന നൽകിയിരുന്നു കെ മുരളീധരനും ഇക്കാര്യത്തിൽ പൂർണ്ണ ഉറപ്പ് ഉണ്ടായിരുന്നു എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോൾ ഏറ്റവുമധികം ഞെട്ടിൽ ഉണ്ടായത് പാലക്കാട് ഡിസിസിയിൽ ആണ് യാതൊരു കൂടിയാലോചനകളും നടത്താതെ ഡിസിസി നൽകിയ പട്ടിക …

പാലക്കാട് കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ആരാണ് . Read More »

പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ 1,94,706 വോട്ടര്‍മാര്‍

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 1,94,706 വോട്ടര്‍മാരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം.പെരുമാറ്റ ചട്ട ലംഘനം: പരാതി പരിഹാര കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി …

പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ 1,94,706 വോട്ടര്‍മാര്‍ Read More »

ചേലക്കര  ഉപതെരഞ്ഞെടുപ്പ്9 സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി

ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചു. ഇതു വരെ 9 പേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. യു.ആര്‍ പ്രദീപ് (സി.പി.ഐ.എം), സുനിത (സി.പി.ഐ.എം), പി.എം രമ്യ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), കെ. ബാലകൃഷ്ണന്‍ (ബി.ജെ.പി), എം.എ രാജു (ബി.ജെ.പി), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി ഹരിദാസന്‍, പന്തളം രാജേന്ദ്രന്‍, എന്‍.കെ സുധീര്‍ എന്നിവര്‍ ഉപ വരണാധികാരിയായ തലപ്പിള്ളി തഹസില്‍ദാര്‍ (ലാന്റ് റെക്കോര്‍ഡ്‌സ്) ടി.പി കിഷോര്‍ മുമ്പാകെയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കെ.ബി ലിന്റേഷ് വരണാധികാരിയായ സര്‍വ്വെയും ഭൂരേഖയും വകുപ്പ് …

ചേലക്കര  ഉപതെരഞ്ഞെടുപ്പ്9 സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി Read More »

ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ 28ന്

പാലക്കാട്: ദേശീയ ജനാധിപത്യസഖ്യത്തിന്റെ പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ 28ന് നടത്താന്‍ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. 29, 30 തീയതികളില്‍ ഏരിയ – പഞ്ചായത്ത് കേന്ദ്രങ്ങളിലും കണ്‍വെന്‍ഷന്‍ നടക്കും. നവംബര്‍ നാല് മുതല്‍ ഏഴുവരെ ഏരിയ – പഞ്ചായത്ത് കേന്ദ്രങ്ങളില്‍ റാലി നടത്താനും തീരുമാനിച്ചു.

 ഇറച്ചിക്കടയുടെ മുന്നില്‍ പട്ടി നില്‍ക്കുന്നതുപോലെ മാധ്യമപ്രവര്‍ത്തകര്‍ പോയി നില്‍ക്കുമെന്നാണ് അദ്ദേഹം രോഷാകുലനായി പറഞ്ഞത്.എന്‍ എന്‍ കൃഷ്ണദാസ്​ മാപ്പ്​ പറയണം: കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകരെ അധി​ക്ഷേപിക്കുകയും തട്ടിക്കയറുകയും ചെയ്ത സിപിഎം നേതാവും മുന്‍ എംപിയുമായ എന്‍ എന്‍ കൃഷ്ണദാസിന്‍റെ നടപടി അങ്ങേയറ്റം അപലപനീയമെന്ന്​ കേരള പത്രപ്രവർത്തക യൂണിയൻ. സാക്ഷര കേരളത്തിനു നിരക്കാത്ത രീതിയിൽ മുതിർന്ന രാഷ്ട്രീയ നേതാവ്​ നടത്തിയ നിലവാരം കുറഞ്ഞതും അസഭ്യം കലര്‍ന്നതുമായ പ്രസ്താവനയിലും പെരുമാറ്റത്തിലും യൂണിയൻ സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഹീനമായ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയാന്‍ കൃഷ്ണദാസ്​ തയാറാകണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്‍റ്​ കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ്​ എടപ്പാളും ആവശ്യപ്പെട്ടു. മുതിര്‍ന്ന …

 ഇറച്ചിക്കടയുടെ മുന്നില്‍ പട്ടി നില്‍ക്കുന്നതുപോലെ മാധ്യമപ്രവര്‍ത്തകര്‍ പോയി നില്‍ക്കുമെന്നാണ് അദ്ദേഹം രോഷാകുലനായി പറഞ്ഞത്.എന്‍ എന്‍ കൃഷ്ണദാസ്​ മാപ്പ്​ പറയണം: കെ.യു.ഡബ്ല്യു.ജെ Read More »

മതേതര വോട്ട്: കോൺഗ്രസും സിപിഎമ്മും നിലപാട് വ്യക്തമാക്കണം: കെ.സുരേന്ദ്രൻ

മതേതര വോട്ട് എന്താണെന്ന കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു വിഭാഗത്തിൻ്റെ വോട്ട് മാത്രം മതേതരവും മറ്റുള്ളവരുടേത് വർഗീയവുമാകുന്നതെങ്ങനെയാണെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സ്വന്തം പാർട്ടിക്ക് വോട്ട് ചെയ്തവരെയാണ് സിപിഎം വർഗീയവാദികളാക്കുന്നത്. കോടതിയിൽ പിപി ദിവ്യയ്ക്ക് വേണ്ടി സിപിഎം അവതരിപ്പിച്ച വാദങ്ങളെല്ലാം എഡിഎം നവീൻ ബാബുവിനെ അപകീർത്തിപ്പെടുത്തുന്നതാണ്. ഒരേസമയം ഇരയ്ക്കൊപ്പവും വേട്ടക്കാരനൊപ്പവും നിലകൊള്ളുകയാണ് സിപിഎം ചെയ്യുന്നത്. ദിവ്യയെ സർക്കാർ സംരക്ഷിക്കുകയാണ്.  50 കോടി രൂപ കൊടുത്ത് കേരളത്തിൽ …

മതേതര വോട്ട്: കോൺഗ്രസും സിപിഎമ്മും നിലപാട് വ്യക്തമാക്കണം: കെ.സുരേന്ദ്രൻ Read More »

എല്‍.ഡി.എഫ് എം.എല്‍.എയ്ക്ക് എതിരായ 100 കോടിയുടെ കോഴ ആരോപണത്തില്‍ മുഖ്യമന്ത്രി എന്ത് നടപടി എടുത്തു? സംഘ്പരിവാറിലേക്ക് ആളെ കൂട്ടാന്‍ ശ്രമിച്ചതു കൊണ്ട് ഭയന്നാണോ നടപടി എടുക്കാത്തത്

ബി.ജെ.പി സഖ്യത്തിലുള്ള അജിത്പവാറിന്റെ എന്‍.സി.പിയിലേക്ക് ചേരുന്നതിന് വേണ്ടി എല്‍.ഡി.എഫ് എം.എല്‍.എയാണ് അവരുടെ തന്നെ രണ്ട് എം.എല്‍.എമാര്‍ക്ക് ഓഫര്‍ നല്‍കിയത്. ഇക്കാര്യം അറിഞ്ഞിട്ടും മുഖ്യമന്ത്രി എന്ത് നടപടിയാണ് എടുത്തത്? നടപടി എടുക്കാതെ മുഖ്യമന്ത്രി അതിന് കൂട്ടുനില്‍ക്കുകയായിരുന്നോ? മുഖ്യമന്ത്രിക്ക് മാത്രം അറിയാവുന്ന രഹസ്യമായതു കൊണ്ടാണ് തോമസ് കെ. തോമസിനെ മന്ത്രിയാക്കാതിരുന്നതെന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്. സംഘ്പരിവാര്‍ പക്ഷത്തേക്ക് ആളെ കൂട്ടാനാണ് എം.എല്‍.എ ശ്രമിച്ചത്. അതുകൊണ്ട് ഭയന്നാണോ മുഖ്യമന്ത്രി നടപടി എടുക്കാതിരുന്നത്?  ബി.ജെ.പിക്ക് ഒപ്പമുള്ള കൃഷ്ണന്‍കുട്ടിയുടെ പാര്‍ട്ടി മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടല്ലോ. ബി.ജെ.പിക്ക് …

എല്‍.ഡി.എഫ് എം.എല്‍.എയ്ക്ക് എതിരായ 100 കോടിയുടെ കോഴ ആരോപണത്തില്‍ മുഖ്യമന്ത്രി എന്ത് നടപടി എടുത്തു? സംഘ്പരിവാറിലേക്ക് ആളെ കൂട്ടാന്‍ ശ്രമിച്ചതു കൊണ്ട് ഭയന്നാണോ നടപടി എടുക്കാത്തത് Read More »

പെരുമാറ്റച്ചട്ട ലംഘനം: പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പുവഴി പരാതി നല്‍കാം

തിരഞ്ഞെടുപ്പ് ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ (cVIGIL) ആപ്പ് വഴി അറിയിക്കാം. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുളള സംവിധാനമാണിത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലിലെ പ്ലേ സ്റ്റോറില്‍/ ആപ്പ് സ്റ്റോറില്‍ cVIGIL എന്ന് സെര്‍ച്ച് ചെയ്താല്‍ ആപ്പ് ലഭ്യമാവും.ക്യാമറയും മികച്ച ഇന്റര്‍നെറ്റ് കണക്ഷനും ജി.പി.എസ് സൗകര്യവുമുള്ള ഏത് സ്മാര്‍ട്ട് ഫോണിലും സി-വിജില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിച്ച് മറുപടി ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം.മദ്യം, പണം എന്നിവയുടെ …

പെരുമാറ്റച്ചട്ട ലംഘനം: പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പുവഴി പരാതി നല്‍കാം Read More »

ചേലക്കര ഉപതെരഞ്ഞെടുപ്പ്; ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കണം

ചേലക്കര ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജീവനക്കാരെ ഡ്യൂട്ടിക്കു നിയോഗിക്കുന്നതിനായി ഓര്‍ഡര്‍ സോഫ്‌റ്റ്വെയര്‍ (https://order.ceo.kerala.gov.in) സജ്ജമായി. വടക്കാഞ്ചേരി, കുന്ദംകുളം, തൃശ്ശൂര്‍ നിയോജകമണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന 17 ലോക്കല്‍ബോഡി സെക്രട്ടറിമാര്‍ മുഖേനയാണ് ഇതിനായുള്ള ഡാറ്റ കളക്ഷന്‍ പുരോഗമിക്കുന്നത്. ഇനിയും ഓര്‍ഡര്‍ സോഫ്‌റ്റ്വെയര്‍ മുഖേന ജീവനക്കാരുടെ പേരുവിവരങ്ങള്‍ അപ്ലോഡ് ചെയ്യാത്ത സ്ഥാപന മേധാവികള്‍ ഇന്ന് (ഒക്ടോബര്‍ 24) ഉച്ചയ്ക്ക് 12 നകം അപ്ലോഡ് ചെയ്യണം. തൃശ്ശൂര്‍ കോര്‍പ്പറേഷന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ 75 ശതമാനം ഡാറ്റ എന്‍ട്രി ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. അതാത് ലോക്കല്‍ബോഡി സെക്രട്ടറിമാര്‍ …

ചേലക്കര ഉപതെരഞ്ഞെടുപ്പ്; ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കണം Read More »

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണം: ആരോഗ്യ വകുപ്പ്

പാലക്കാട്  ജില്ലയില്‍ മഞ്ഞപ്പിത്തം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കരളിനെ ബാധിക്കുന്ന രോഗമായ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റീസ്  എ) വളരെ പെട്ടന്ന് തന്നെ മറ്റുളളവരിലേക്ക് പകരും. ശരീരത്തില്‍ വൈറസ് പ്രവര്‍ത്തിക്കുന്നത് മൂലം കരളിലെ  കോശങ്ങള്‍ നശിക്കുകയും കരളിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യും. പനി, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം, മഞ്ഞനിറത്തിലുളള മൂത്രം, ചര്‍മ്മത്തിലും കണ്ണിലും മഞ്ഞനിറം, ഇരുണ്ടനിറത്തിലുളള മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗബാധിതനായ ഒരാളുടെ മലം മൂലം മലിനമായ …

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണം: ആരോഗ്യ വകുപ്പ് Read More »

മൂന്നു പേര്‍ പത്രിക സമര്‍പ്പിച്ചു

പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ഇന്ന് (ഒക്ടോബര്‍ 24) മൂന്നു പേര്‍ പത്രിക സമര്‍പ്പിച്ചു. എന്‍. ശശികുമാര്‍ (സ്വതന്ത്രന്‍), ഡോ. പി സരിന്‍ (എല്‍.ഡി.എഫ്), രാഹുല്‍ മാങ്കൂട്ടത്തില്‍ (യു.ഡി.എഫ്) എന്നിവരാണ് ഇന്ന് പാലക്കാട് ആര്‍.ഡി.ഒ എസ്. ശ്രീജിത്ത് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇതോടെ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം ഏഴായി. പത്രിക സമര്‍പ്പിച്ചവരുടെ സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് വരണാധികാരിയുടെ നോട്ടീസ് ബോര്‍ഡിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://affidavit.eci.gov.in/ ലും ലഭിക്കും

പിണറായി വിജയൻ്റെയും വിഡി സതീശൻ്റെയും വാട്ടർലൂ ആയിരിക്കും ഉപതിരഞ്ഞെടുപ്പ് ഫലം: കെ.സുരേന്ദ്രൻ

പിണറായി വിജയൻ്റെയും വിഡി സതീശൻ്റെയും വാട്ടർലൂ ആയിരിക്കും ഈ ഉപതിരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.ഉപതിരഞ്ഞെടുപ്പുകൾ എത്തിയപ്പോൾ എൽഡിഎഫിനും യുഡിഎഫിനും ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നും കോൺഗ്രസിൻ്റെ പ്രമുഖ നേതാവ് വിആർ മോഹൻദാസിന് ബിജെപിയിൽ അംഗത്വം നൽകി അദ്ദേഹം പറഞ്ഞു. ഒരൊറ്റ മുന്നണിയായി എൽഡിഎഫും യുഡിഎഫും മാറി. പാലക്കാട് ഇപ്പോൾ ഐൻഡി മുന്നണി യാഥാർത്ഥ്യമായിരിക്കുകയാണ്. പ്രിയങ്ക ഗാന്ധി നാമനിർദ്ദേശ പത്രിക കൊടുക്കുന്നത് വാതിൽ പഴുതിലൂടെയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെ കണ്ടത്. കളക്ടറുടെ മുന്നിൽ ഇരിക്കുന്നത് പ്രിയങ്കയും ഭർത്താവും മകനുമാണ്. …

പിണറായി വിജയൻ്റെയും വിഡി സതീശൻ്റെയും വാട്ടർലൂ ആയിരിക്കും ഉപതിരഞ്ഞെടുപ്പ് ഫലം: കെ.സുരേന്ദ്രൻ Read More »