palakkad express news

ചേലക്കര ഉപതെരഞ്ഞെടുപ്പ്; ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കണം

ചേലക്കര ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജീവനക്കാരെ ഡ്യൂട്ടിക്കു നിയോഗിക്കുന്നതിനായി ഓര്‍ഡര്‍ സോഫ്‌റ്റ്വെയര്‍ (https://order.ceo.kerala.gov.in) സജ്ജമായി. വടക്കാഞ്ചേരി, കുന്ദംകുളം, തൃശ്ശൂര്‍ നിയോജകമണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന 17 ലോക്കല്‍ബോഡി സെക്രട്ടറിമാര്‍ മുഖേനയാണ് ഇതിനായുള്ള ഡാറ്റ കളക്ഷന്‍ പുരോഗമിക്കുന്നത്. ഇനിയും ഓര്‍ഡര്‍ സോഫ്‌റ്റ്വെയര്‍ മുഖേന ജീവനക്കാരുടെ പേരുവിവരങ്ങള്‍ അപ്ലോഡ് ചെയ്യാത്ത സ്ഥാപന മേധാവികള്‍ ഇന്ന് (ഒക്ടോബര്‍ 24) ഉച്ചയ്ക്ക് 12 നകം അപ്ലോഡ് ചെയ്യണം. തൃശ്ശൂര്‍ കോര്‍പ്പറേഷന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ 75 ശതമാനം ഡാറ്റ എന്‍ട്രി ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. അതാത് ലോക്കല്‍ബോഡി സെക്രട്ടറിമാര്‍ സ്ഥാപനങ്ങളുടെ സ്റ്റാഫ് ലിസ്റ്റ് സഹിതമുള്ള ഹാര്‍ഡ് കോപ്പി ഇന്ന് (ഒക്ടോബര്‍ 24) ഉച്ചയ്ക്ക് 2 നകം കളക്ട്രേറ്റില്‍ നല്‍കേണ്ടതാണെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *