palakkad express news

പാലക്കാട് കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ആരാണ് .

വിനോദ് പഴയന്നൂർ

കെ മുരളീധരൻ പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി ആക്കണമെന്ന് നാലുമാസം മുൻപ് തന്നെ ഡിസിസിയിൽ ധാരണ ഉണ്ടായിരുന്നു,കെ. മുരളീധരനെ മത്സരിപ്പിക്കാൻ കെപിസിസി നേതൃത്വം ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് നാലുമാസം മുൻപ് തന്നെ പാലക്കാട് എക്സ്പ്രസ് ന്യൂസ് ലേഖകനോട് കോൺഗ്രസ് വൃത്തങ്ങൾ സൂചന നൽകിയിരുന്നു കെ മുരളീധരനും ഇക്കാര്യത്തിൽ പൂർണ്ണ ഉറപ്പ് ഉണ്ടായിരുന്നു എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോൾ ഏറ്റവുമധികം ഞെട്ടിൽ ഉണ്ടായത് പാലക്കാട് ഡിസിസിയിൽ ആണ് യാതൊരു കൂടിയാലോചനകളും നടത്താതെ ഡിസിസി നൽകിയ പട്ടിക തള്ളി ചില വ്യക്തികളാണ് പാലക്കാട് കോൺഗ്രസിനെ നിയന്ത്രിക്കുന്നതും അവർ പറയുന്ന സ്ഥാനാർത്ഥിയെ നിർത്തിയാൽ വിജയ് സാധ്യത ഉറപ്പാണെന്നും കെപിസിസിയിലെ ചില നേതാക്കളെ തെറ്റിദ്ധരിപ്പിച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥിയാക്കുന്നത് ഇതിൽ കടുത്ത അമർഷം പാലക്കാട് ഡിസിസി യിലെ ചില പ്രമുഖ നേതാക്കൾക്ക് ഉണ്ട് ചെറിയ പൊട്ടിത്തെറിയിൽ നിന്നും വലിയ സ്ഫോടന പരമ്പരകളിലേക്കാണ് പാലക്കാട് കോൺഗ്രസ് നീങ്ങുന്നത് ഇപ്പോൾ രാഷ്ട്രീയം നിരീക്ഷകർ ചോദിക്കുന്ന പ്രധാന ഘടകം പാലക്കാട് കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ആരാണ്.

Leave a Comment

Your email address will not be published. Required fields are marked *