palakkad express news

Local News

ഓപ്പറേഷന്‍ ”എര്‍ത്ത് ഗാര്‍ഡ്” :- സംസ്ഥാനത്ത് മണ്ണ് ഖനനവും, നീക്കവുമായി ബന്ധപ്പെട്ട് നടന്നു വരുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി വിജിലന്‍സിന്റെ സംസ്ഥാനതല മിന്നല്‍ പരിശോധന

.സംസ്ഥാനത്ത് സാധാരണ മണ്ണിന്റെ ഖനനവും നീക്കവുമായി ബന്ധപ്പെട്ട് ഗുരുതരമായ ചട്ടലംഘനങ്ങളും ക്രമക്കേടുകളും അഴിമതികളും വ്യാപകമായി നടന്നുവരുന്നുവെന്ന് വിജിലന്‍സിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍, വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ്. ന്റെ നിര്‍ദ്ദേശപ്രകാരം ”ഓപ്പറേഷന്‍ എര്‍ത്ത് ഗാര്‍ഡ്” എന്ന പേരില്‍ ഇന്നലെ (20.04.2026) രാവിലെ 10.30 മുതല്‍ സംസ്ഥാനതലത്തില്‍ ഒരു മിന്നല്‍ പരിശോധന നടത്തിവരുന്നു. കെട്ടിട നിര്‍മ്മാണത്തിന്റെയും വീട് വയ്ക്കുന്നതിന്റെയും മറവില്‍ മണ്ണ് നീക്കം ചെയ്യുന്നതിനായുളള ട്രാന്‍സിറ്റ് പാസ്/പെര്‍മിറ്റ് നേടിയെടുത്ത ശേഷം ഈ പാസ്സുകള്‍ ദുരുപയോഗം ചെയ്ത് അനുവദനീയമായ …

ഓപ്പറേഷന്‍ ”എര്‍ത്ത് ഗാര്‍ഡ്” :- സംസ്ഥാനത്ത് മണ്ണ് ഖനനവും, നീക്കവുമായി ബന്ധപ്പെട്ട് നടന്നു വരുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി വിജിലന്‍സിന്റെ സംസ്ഥാനതല മിന്നല്‍ പരിശോധന Read More »

സ്ട്രോങ്ങ് റൂം തുറന്നുവെന്ന വാർത്ത വാസ്തവ വിരുദ്ധം- ജില്ല കളക്ടർ

പാലക്കാട് ജില്ലയിലെ 059- നെന്മാറ നിയോജകമണ്ഡലത്തിന്റെ സ്ട്രോങ്ങ് റൂം(ലൈബ്രറി ബ്ലോക്ക്, ഗവ.വിക്ടോറിയ കോളെജ്, പാലക്കാട്) തുറന്നതായുള്ള വാർത്ത ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസിൻ്റെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും വോട്ട് രേഖപ്പെടുത്തിയ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോങ്ങ് റൂമോ അനുബന്ധമായ മറ്റേതെങ്കിലും റൂമുകളൊ തുറന്നിട്ടില്ലായെന്ന് കണ്ടെത്തിയിട്ടുള്ളതായും ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ല കളക്ടർ അറിയിച്ചു.സ്ട്രോങ്ങ് റൂം സജ്ജീകരിച്ചിട്ടുള്ള കെട്ടിടത്തിൽ തന്നെ മറ്റു തെരഞ്ഞെടുപ്പ് രേഖകൾ സൂക്ഷിച്ചിരുന്ന മുറി ക്രമീകരിച്ചിട്ടുണ്ട്. വോട്ടെണ്ണലിനു മുന്നോടിയായി …

സ്ട്രോങ്ങ് റൂം തുറന്നുവെന്ന വാർത്ത വാസ്തവ വിരുദ്ധം- ജില്ല കളക്ടർ Read More »

ഉത്സവത്തിന് കൊടി കയറി

ഒറ്റപ്പാലം പൂഴികുന്ന് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ തിരുഉത്സവത്തിന് ഇന്ന് വൈകിട്ട് കൊടി കയറി. രാത്രി എട്ട് മണിക്ക്, കൊടി മരത്തിൽ തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാട് കൊടിയേറ്റം നടത്തി. വിശേഷാൽ പൂജകളും മേളവും കൊണ്ട് ക്ഷേത്ര പരിസരം ഇനി പത്ത് ദിവസം ഉൽസവ ആഘോഷ നിറവിലാവും. ചെമ്പൈ സ്മൃതി മണ്ഡപത്തിൽ വിവിധ കലാപരിപാടികൾ രാവിലെ മുതൽ അരങ്ങേറും. ഭഗവാനെ പഴുക്കമണ്ഡപത്തിൽ എഴുന്നള്ളിപ്പ് , കാഴ്ച ശീവേലി, ശ്രീഭൂതബലി, നെയ്യ് ചുറ്റുവിളക്ക് നവകം പഞ്ചഗവ്യം എന്നിവ എല്ലാ ദിവസവും ഉണ്ടാവും.27ന് …

ഉത്സവത്തിന് കൊടി കയറി Read More »

ഉയർന്ന താപനില-ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തി വെക്കാൻ നിർദേശം

പാലക്കാട് ഉയർന്ന താപനില പരിഗണിച്ച് ജില്ലയിലെ സ്കൂളുകൾകോളേജുകൾ (പ്രൊഫഷണൽ/ടെക്നിക്കൽ ഉൾപ്പെടെ)കോച്ചിംഗ് സെന്ററുകൾ ഉൾപ്പെട്ടവിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ (ഏപ്രിൽ 19) മുതൽ ഉടൻ താൽക്കാലികമായി നിർത്തി വെക്കാൻ നിർദ്ദേശിച്ചു കൊണ്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.നിലവിലെ താപനില: 40.1°C (ഫീൽഡ് ടെംപറേച്ചർ 45°C വരെ)ഉയർന്ന UV ഇൻഡക്സ് (7) – ഹീറ്റ് സ്ട്രോക്ക്, ഡീഹൈഡ്രേഷൻ എന്നിവയ്ക്കുള്ള സാധ്യത,ക്ലാസ് മുറികളിലെ മിതമായ താപനില,വെന്റിലേഷൻ സൗകര്യങ്ങളുടെ അഭാവം,വരും ദിവസങ്ങളിലെ താപനില കുറയാനുള്ള സാധ്യത …

ഉയർന്ന താപനില-ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തി വെക്കാൻ നിർദേശം Read More »

സൗജന്യ നേത്ര ചികിത്സ ക്യാമ്പിന്റെ ഉദ്ഘാടനം നടത്തി

പഴയന്നൂർ നവോദയ മെഡിക്കൽ സെന്ററും ലയൺസ് ക്ലബ്ബും സംയുക്തമായി നടത്തുന്ന തൊണ്ണൂറാമത് സൗജന്യ നേത്രചികിത്സാ ക്യാമ്പിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ് മുഹമ്മദ് റാഫി സ്പെഷ്യൽ ഗവൺമെൻ്റ് പ്ലീഡർ പാലക്കാട് നിർവഹിച്ചു മാനേജിംഗ് ഡയറക്ടർ അബ്ദുൾ ജലീൽ സ്വാഗതം പറഞ്ഞു പ്രസാദ് സെക്രട്ടറി ലയൺസ് ക്ലബ് പഴയന്നൂർ നന്ദി പറഞ്ഞു ആശംസ മണികണ്ടൻ ക്യാമ്പ് കോർഡിനേറ്റർ ഐ ഫൗണ്ടേഷൻ ഡോക്ടർ അമൃതേഷ് പുരുഷോത്തമൻ , ബിനീഷ് എന്നിവരും സന്നിഹിതരായിരുന്നു

തൃശൂര്‍പൂരം: ചൂടിനെ പ്രതിരോധിക്കാന്‍ നടപടി സ്വീകരിക്കും

ജില്ലയില്‍ ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൂരം വീക്ഷിക്കാനെത്തുന്ന പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ജില്ലാകളക്ടര്‍ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ഉയര്‍ന്ന ചൂട്, സൂര്യാഘാതം, നിര്‍ജ്ജലീകരണം പോലെയുള്ള അപകടങ്ങള്‍ പ്രതിരോധിക്കാന്‍ പ്രത്യേക ജാഗ്രത വേണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ആനകള്‍ക്ക് ചൂടില്‍ നിന്ന് സംരക്ഷണം നല്‍കേണ്ടത് അത്യാവശ്യമാണ്. തണ്ണിമത്തന്‍, വെള്ളരി തുടങ്ങിയ ഫലവര്‍ഗങ്ങള്‍ ആനകള്‍ക്ക് യഥേഷ്ടം നല്‍കണമെന്നും ഇടയ്ക്കിടെ തറ നനച്ചു കൊടുക്കണമെന്നും ജില്ലാ മൃഗസംരക്ഷണ …

തൃശൂര്‍പൂരം: ചൂടിനെ പ്രതിരോധിക്കാന്‍ നടപടി സ്വീകരിക്കും Read More »

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്*. * പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.* ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. * നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.* അയഞ്ഞ, ഇളം …

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ. Read More »

പഴയന്നൂർ കോവിലകം പുനർ നിർമ്മിക്കുമ്പോൾ..

പഴയന്നൂർ ഭഗവതി ക്ഷേത്രത്തിന് മുൻവശത്തുള്ള കോവിലകം തൃശ്ശൂർ ഇൻടാക്ക്ന്റെ നേതൃത്വത്തിൽ പുനർ നിർമ്മിക്കുമ്പോൾ ഉള്ള ചിത്രങ്ങളാണ് താഴെ കാണുന്നത് പഴയന്നൂർ കൊച്ചിൻ ദേവസ്വം ബോർഡ് കോവിലകത്തിന് സമീപത്തുള്ള സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സുകളും കല്യാണമണ്ഡപവും പണിയാനാണ് തീരുമാനം. എന്നാൽ കോവിലകം കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും അത് പൊളിച്ചു അറ്റകുറ്റപ്പണികൾ നടത്താൻ നടപടികൾ സ്വീകരിക്കണമെന്ന് പഴയന്നൂർ പഞ്ചായത്ത് ദേവസ്വം ബോർഡിന് കത്ത് നൽകിയിട്ടുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് രവീന്ദ്രൻ പറഞ്ഞു. കോവിലകം സംരക്ഷിച്ചു നിർത്തണമെന്ന് രാജ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ …

പഴയന്നൂർ കോവിലകം പുനർ നിർമ്മിക്കുമ്പോൾ.. Read More »

പഴയന്നൂർ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവം

പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോട് അനുബന്ധിച്ച് ആറാട്ട് ദിവസം നടക്കുന്ന കുളക്കടവിലേക്ക് നിരവധി ഭക്തജനങ്ങളാണ് ഒഴുകി എത്തുന്നത്. ക്ഷേത്ര തന്ത്രി ഉൾപ്പെടെയുള്ളവർക്ക് അവരുടെ ചടങ്ങുകൾ ഭംഗിയായി നിർവഹിക്കാൻ പറ്റാത്ത രീതിയിലുള്ള വലിയൊരു ആൾക്കൂട്ടമാണ് ക്ഷേത്രക്കടവിൽ എത്തുന്നത് ഇത് നിയന്ത്രിക്കാൻ ഉത്സവ ആഘോഷ കമ്മിറ്റികൾ തയ്യാറാവണം. ബ്രോഡ്കാസ്റ്റിംഗ് ലൈസൻസ് ഉള്ള മാധ്യമപ്രവർത്തകരെയും ക്ഷേത്ര ഉപദേശിക സമിതിയിലെ പരിമിതമായ അംഗങ്ങളെ മാത്രമേ ഈ ഭാഗത്തേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളൂ. മറ്റുള്ള പൊതുജനങ്ങൾക്ക് ഇത് കാണാനുള്ള സംവിധാനം പുറത്ത് സ്ക്രീനുകൾ ഉൾപ്പെടെയുള്ള …

പഴയന്നൂർ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവം Read More »

കാർഷിക സംസ്കൃതിയുടെ സ്വയംപര്യാപ്തതയിൽ നാടെങ്ങും വിളവെടുപ്പ് ഉത്സവം*വിഷു വിപണി കീഴടക്കി കുടുംബശ്രീ

തൃശൂർ :കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വിഷു വിപണി മുൻനിർത്തി നടത്തിയ വേനൽകാല പച്ചക്കറി കൃഷികൾ വിളവെടുത്തു. വിഷരഹിത പച്ചക്കറികളിൽ വിഷുക്കണിയൊരുക്കാൻ കുടുംബശ്രീ അംഗങ്ങൾ മുന്നിട്ടിറങ്ങിയപ്പോൾ മണ്ണിൽ പൊന്ന് വിളയുകയാണ്. കണിവെള്ളരിയും തണ്ണിമത്തനും നാടൻ പച്ചക്കറികളുമെല്ലാം കൃഷി ചെയ്ത് വിഷു ചന്തകളിലൂടെ വിപണനം നടത്തുകയാണ് കുടുംബശ്രീ. ‘വേനൽ മധുരം’ പദ്ധതിയിൽ 68.75 ഏക്കർ വിസ്തൃതിയിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 4,01,234 കിലോഗ്രാം തണ്ണിമത്തനാണ് കൃഷി ചെയ്തത്. 66 സി ഡി എസുകളിലായി 90 ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പുകളിലൂടെ …

കാർഷിക സംസ്കൃതിയുടെ സ്വയംപര്യാപ്തതയിൽ നാടെങ്ങും വിളവെടുപ്പ് ഉത്സവം*വിഷു വിപണി കീഴടക്കി കുടുംബശ്രീ Read More »

എൽപിജി മേഖലയിലെ അനധികൃത സംഭരണം തടയാൻ പരിശോധന ശക്തമാക്കി

ആറ്റിങ്ങലിന് സമീപത്തുനിന്ന് 600 ലധികം സിലിണ്ടറുകൾ പിടിച്ചെടുത്തുരാജ്യത്ത് നിലവിലുള്ള സാഹചര്യം പരിഗണിച്ചും എൽ.പി.ജി മേഖലയിലെ കരിഞ്ചന്ത, അനധികൃത സംഭരണം, ഗാർഹിക-വാണിജ്യ സിലിണ്ടറുകളുടെ തിരിമറി തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമായി സംസ്ഥാനത്തുടനീളം പരിശോധനയും എൻഫോഴ്‌സ്‌മെന്റ് നടപടികളും പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ശക്തമാക്കിയിരിക്കുകയാണ്.രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ചുമതലയുള്ള സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആറ്റിങ്ങലിന് സമീപം നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച പൊതുമേഖലാ ഓയിൽ കമ്പനികളുടെ ഗാർഹിക, വാണിജ്യ, ചോട്ടു സിലിണ്ടറുകൾ ഉൾപ്പെടെയുള്ള 600 ലധികം …

എൽപിജി മേഖലയിലെ അനധികൃത സംഭരണം തടയാൻ പരിശോധന ശക്തമാക്കി Read More »

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്പുറപ്പെടുവിച്ച.

14/04/2026കേരളത്തിൽ ഇന്ന് (14/04/2026) മുതൽ 18/04/2026 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില *40°C* വരെയും *കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38°C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°c വരെയും; തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം …

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്പുറപ്പെടുവിച്ച. Read More »

മാധ്യമപ്രവർത്തകനെതിരെ ബി.ജെ.പി ഭീഷണി അപലപനീയം ഐ.എൻ.എൽ ഒറ്റപ്പാലം :

ബി.ജെ.പി പാലക്കാട് നിയമസഭാ മണ്ഡലം സ്ഥാനാർഥിയുടെ സാനിധ്യത്തിൽ പണം നൽകി വോട്ടറെ സ്വാധീനിക്കാനുള്ള ശ്രമം പിടിക്കപ്പെട്ടതിന് മാധ്യമപ്രവർത്തകനെതിരെ ഭീഷണി മുഴക്കുന്ന ബി.ജെ.പിയുടെ നടപടി അലപനീയമാണെന്ന് ഐ.എൻ എൽ.ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് അട്ടിമറിക്കാനുള്ള ശ്രമം സംസ്ഥാനത്ത് വ്യാപകമായി തന്നെ നടത്തിയിട്ടുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. തൃശൂരിലെ വിവിധ ഇടങ്ങളിൽ കിറ്റുകളായും മറ്റു സ്ഥലങ്ങളിൽ സാരികളായും വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളുമുണ്ടായി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢ നീക്കങ്ങൾ തെളിവോട് കൂടി പിടിക്കപെട്ടതാണ് പാലക്കാട് കണ്ടത്, അതിൽ പ്രകോപിതയായ സ്ഥാനാർഥി വിഷയത്തെ വർഗീയമായി …

മാധ്യമപ്രവർത്തകനെതിരെ ബി.ജെ.പി ഭീഷണി അപലപനീയം ഐ.എൻ.എൽ ഒറ്റപ്പാലം : Read More »

സ്ട്രോങ്ങ് റൂമുകളിൽ കനത്ത സുരക്ഷ

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ പോളിംഗ് നടപടികൾ പൂർത്തിയാക്കിയ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമുകൾക്ക് കനത്ത സുരക്ഷ . ഓരോ നിയമസഭാ മണ്ഡലങ്ങൾക്കുമായി ഒന്ന് വീതം ആകെ 12 സ്ട്രോങ്ങ് റൂമുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവയുടെ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി എല്ലാ സ്ട്രോങ്ങ് റൂമുകൾക്കും മുന്നിലായി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര സേനയ്ക്ക് പുറമെ സംസ്ഥാന പൊലീസും അഗ്നി രക്ഷ സേനയും ഇവിടെ ഡ്യൂട്ടിയിലുണ്ട്.തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം മൂന്ന് ലെയറുകളുള്ള (Three Cordon Security) സുരക്ഷാ സംവിധാനമാണ് …

സ്ട്രോങ്ങ് റൂമുകളിൽ കനത്ത സുരക്ഷ Read More »

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: സ്വത്തുക്കള്‍ ജപ്തി ചെയ്ത് ജില്ലാ കളക്ടറുടെ ഉത്തരവ്

പാലക്കാട്: ബഡ്സ് നിയമം-2019 (Banning of Unregulated Deposit Schemes Act, 2019) പ്രകാരം പോപ്പുലര്‍ ഫിനാന്‍സ് കമ്പനി ലിമിറ്റഡിന്റെയും കുറ്റാരോപിതരുടെയും പേരിലുള്ള സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടിക്കൊണ്ട് പാലക്കാട് ജില്ലാ കളക്ടറും അസിസ്റ്റന്റ് കോംപീറ്റന്റ് അതോറിറ്റിയുമായ എം.എസ് മാധവിക്കുട്ടി ഉത്തരവിട്ടു. സ്ഥാപനത്തിന്റെ ജില്ലയിലെ പാലക്കാട്, മണ്ണാര്‍ക്കാട് എന്നീ താലൂക്കുകളിലെ ബ്രാഞ്ചുകളില്‍ നിന്ന് 616.31 ഗ്രാം സ്വര്‍ണവും 3,02,460 രൂപയും ഉള്‍പ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് അമിതപലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും, കാലാവധി കഴിഞ്ഞിട്ടും മുതലോ, പലിശയോ, …

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: സ്വത്തുക്കള്‍ ജപ്തി ചെയ്ത് ജില്ലാ കളക്ടറുടെ ഉത്തരവ് Read More »

തൃശ്ശൂര്‍ ജില്ലയില്‍ 77.11 ശതമാനം പോളിങ്2,839 പോളിംഗ് സ്റ്റേഷനുകളിലായി 19,53,064 പേര്‍ വോട്ട് രേഖപ്പെടുത്തി

2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ജില്ലയില്‍ 77.11 ശതമാനം പോളിങ് രേഖപ്പെടുത്തി. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലെ 2,839 പോളിംഗ് സ്റ്റേഷനുകളിലായി 19,53,064 പേര്‍ വോട്ട് രേഖപ്പെടുത്തി. 9,08,914 പുരുഷ വോട്ടര്‍മാരും 10,44,141 സ്ത്രീ വോട്ടര്‍മാരും 9 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് വോട്ട് രേഖപ്പെടുത്തിയത്. ജില്ലയിലാകെ 25,32,715 വോട്ടര്‍മാരാണുള്ളത്.ചേലക്കര നിയോജക മണ്ഡലത്തിലെ 1,60,981 (78.93 ശതമാനം) പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 74,870 പുരുഷന്മാരും 86,111 സ്ത്രീകളും ഉള്‍പ്പെടും. കുന്നംകുളം നിയോജക മണ്ഡലത്തില്‍ 1,51,837 (77.14 ശതമാനം) പേര്‍ …

തൃശ്ശൂര്‍ ജില്ലയില്‍ 77.11 ശതമാനം പോളിങ്2,839 പോളിംഗ് സ്റ്റേഷനുകളിലായി 19,53,064 പേര്‍ വോട്ട് രേഖപ്പെടുത്തി Read More »

വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കൂടുതൽ തുടരന്വേഷണം നടക്കും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കണ്ണാടി പഞ്ചായത്തിലെ തെരുവുക്കുറിശ്ശി വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കൂടുതൽ തുടരന്വേഷണം നടക്കും. എം സി സി പ്രകാരമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. സംഭവവുമായി അടിയന്തരമായി എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പാലക്കാട് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച വാർത്തകൾ വന്നതിനെത്തുടർന്ന് ഫ്ലയിംഗ് സ്ക്വാഡ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. സ്ഥാനാർത്ഥിയുടെ കയ്യിൽ നിന്ന് …

വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കൂടുതൽ തുടരന്വേഷണം നടക്കും. Read More »

നിയമസഭാ തിരഞ്ഞെടുപ്പ് നാളെ പോളിംഗ് രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ

നിയമസഭാ തിരഞ്ഞെടുപ്പ് നാളെ ( ഏപ്രില്‍ ഒമ്പത്). രാവിലെ ഏഴിന് ആരംഭിക്കുന്ന പോളിങ് വൈകീട്ട് ആറിന് അവസാനിക്കും.രാവിലെ 5.30 ന് മോക്ക് പോള്‍ ആരംഭിക്കും.അന്തിമ വോട്ടര്‍ പട്ടിക പ്രകാരം(മാര്‍ച്ച് 23) ജില്ലയില്‍ ആകെ 22,68,721 വോട്ടര്‍മാരാണ് ഉളളത്. 11,12,616 പുരുഷന്മാരും 11,56,085 സ്ത്രീകളും 20 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്.

ജില്ലയില്‍ നിരോധനാജ്ഞ ഏപ്രില്‍ 10 ന് രാവിലെ ആറ് വരെ നിരോധനാജ്ഞ തുടരും

നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി തൃശ്ശൂർ ജില്ലയില്‍ ജില്ലാ മജിസ്ട്രേറ്റായ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163-ാം വകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഈ ഉത്തരവ് ഏപ്രില്‍ 10 ന് രാവിലെ ആറ് വരെ നിലവിലുണ്ടാകും. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വോട്ടെടുപ്പ് വേളയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനുമായാണ് ഈ കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്.ഈ കാലയളവില്‍ ജില്ലയില്‍ നിയമവിരുദ്ധമായ സംഘം ചേരലുകള്‍ക്കോ പൊതുയോഗങ്ങള്‍ക്കോ പ്രകടനങ്ങള്‍ക്കോ അനുമതിയില്ല. ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനും കര്‍ശന നിരോധനമുണ്ട്. പോളിംഗ് സ്റ്റേഷനുകള്‍ക്കുള്ളില്‍ …

ജില്ലയില്‍ നിരോധനാജ്ഞ ഏപ്രില്‍ 10 ന് രാവിലെ ആറ് വരെ നിരോധനാജ്ഞ തുടരും Read More »

സിവിജില്‍ 25729 പരാതികള്‍ പരിഹരിച്ചു

നിയമസഭ പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം കൂടുതല്‍ കാര്യക്ഷമമായി കണ്ടെത്തുന്നതിന് സജ്ജീകരിച്ച സി വിജില്‍ ആപ്പിലൂടെ ജില്ലയില്‍ 25729 പരാതികള്‍ പരിഹരിച്ചു. ആലത്തൂര്‍ 1907 ,ചിറ്റൂര്‍ 2012, കോങ്ങാട് 2192, മലമ്പുഴ 3866,മണ്ണാര്‍ക്കാട് 2555, നെന്മാറ 1484, ഒറ്റപ്പാലം 2091, പാലക്കാട് 2418, പട്ടാമ്പി 937, ഷൊര്‍ണൂര്‍ 2623 , തരൂര്‍ 1648, തൃത്താല 1996 എന്നിങ്ങനെയാണ് മണ്ഡല അടിസ്ഥാനത്തില്‍ പരിഹരിച്ച പരാതികള്‍.വോട്ടര്‍മാര്‍ക്ക് പണം നല്‍കുക, മദ്യം വിതരണം ചെയ്യുക, അനുമതിയില്ലാതെ പോസ്റ്ററുകള്‍ പതിപ്പിക്കുക, …

സിവിജില്‍ 25729 പരാതികള്‍ പരിഹരിച്ചു Read More »