palakkad express news

ഉത്തരവാദിത്വമില്ലാത്ത ഭരണ നേതൃത്വം.

പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ജനങ്ങളോട് വ്യക്തമായി വിശദീകരണം നൽകാൻ ഭരണ നേതൃത്വം തയ്യാറായിട്ടില്ല വീടുകളിൽ നിന്നും 50 രൂപ നിരക്കിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ കോടത്തൂർ ഭാഗത്തെ മാലിന്യ പ്ലാന്റിൽ എത്തിച്ച് അവിടെ നിന്നും വേർതിരിച്ചു വേണം മാലിന്യങ്ങൾ കയറ്റി വിടാൻ എന്നാൽ കുറച്ചു മാസങ്ങളായി ഈ സംവിധാനം നിലച്ചിരിക്കുകയാണ് യുഡിഎഫ് പഞ്ചായത്ത് ഭരണനേതൃത്വം 20 ലക്ഷം രൂപ ചിലവാക്കി പ്ലാസ്റ്റിക് പൊടിക്കുന്ന യൂണിറ്റ് സ്ഥാപിച്ച എങ്കിലും അത് കുറച്ചു മാസങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. നാൽപ്പതിൽപരം ഹരിത കർമ്മ സേനാംഗങ്ങൾ പണിയെടുക്കുന്ന പ്ലാന്റിൽ എന്തുകൊണ്ടാണ് മാലിന്യം വേർതിരിക്കൽ സമയബന്ധിതമായി നടപ്പിലാക്കാൻ കഴിയാത്തത് എന്ന് പഞ്ചായത്ത് ഭരണനേതൃത്വം വിശദീകരിക്കണം ഇപ്പോൾ ഒരു ലോഡ് മാലിന്യം 25,000 രൂപ നിരക്കിൽ അയക്കുന്നതിനെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇതിനുപുറമേ ചീരക്കുഴി ഭാഗത്തും ആളൊഴിഞ്ഞ പറമ്പിലും പുഴയോരങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാണ് പഴയന്നൂർ ഗവൺമെന്റ് എൽ പി സ്കൂൾ മുൻപിൽ സ്ഥാപിച്ച പ്ലാസ്റ്റിക് ബോട്ടിൽ ഇടാനുള്ള കരിയറിലും മറ്റുള്ള മാലിന്യങ്ങൾ ഇടുന്നതായി ഹരിത കർമ്മ സേനാംഗങ്ങൾ പറഞ്ഞു. ഇതിനെതിരെ കർശനം നടപടി സ്വീകരിക്കാൻ ഭരണനേതൃത്വം തയ്യാറാവണം എന്നാൽ മാത്രമേ ഗ്രീൻ പഴയന്നൂർ എന്ന സ്വപ്നം യാഥാർത്ഥ്യമാകും.

വെബ് എഡിറ്റർ

Leave a Comment

Your email address will not be published. Required fields are marked *