palakkad express news

കർഷകരായിവിത്ത് വിതച്ച് ജനപ്രതിനിധികൾ പദ്ധതിക്ക് തുടക്കം കുറിച്ച്

കൊണ്ടാഴി ഗ്രാമപഞ്ചായത്ത് കൊണ്ടാഴി 2026- 27 സാമ്പത്തിക വർഷത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം നെൽ വിത്ത് വിതച്ച് തുടക്കം കുറിച്ചു. കാർഷിക മേഖലയിലെ സമഗ്ര നെൽ കൃഷി വികസനത്തിനായുള്ള പദ്ധതിയുടെ ഭാഗമായി വിരിപ്പു കൃഷി ഇറക്കുന്നതിന് 318 ഏക്കർ കൃഷിക്കുള്ള നെൽ വിത്ത് 75 % സബ്‌സിഡിയോടെ നടപ്പിലാക്കുന്ന പദ്ധതി പാറമേൽപടി കെട്ടിലപാടം പാടശേഖരത്തിൽ വെച്ച് നെൽ വിത്ത് പാടത്ത് വിതച്ചു കൊണ്ട് പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് പി. പ്രശാന്തി നിർവഹിച്ചു. ഗ്രാമ – ബ്ലോക്ക്‌ – ജില്ലാ പഞ്ചായത്തുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ 35 ലക്ഷം രൂപ വകയിരുത്തിയാണ് നെൽകൃഷി പദ്ധതി വിത്തിറക്കൽ ഉത്സവമായി തുടക്കം കുറിച്ചുത്. തരിശു ഭൂമി ഇല്ലാത്ത കാർഷിക സമൃദ്ധമായ ഗ്രാമ പഞ്ചായത്ത് ആക്കി മാറ്റുന്നതിനാണ് ഇത്തവണ ആസൂത്രണം ചെയ്തിട്ടുള്ളത്. 5 വർഷം കൊണ്ട് തരിശു രഹിത പഞ്ചായത്ത് ആക്കി മാറ്റാൻ ശ്രമിക്കുമെന്നും കർഷകർക്കാവശ്യമായിട്ടുള്ള ധനസഹായം നൽകികൊണ്ട് കർഷക സമൃദ്ധി പദ്ധതി നടപ്പിലാക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് പി കെ സത്യഭാമ പറഞ്ഞു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ സത്യഭാമ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഷേർളി ജോൺസൺ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ നന്ദന എം സി, വാർഡ് മെമ്പർമാരായ പി ആർ വിശ്വനാഥൻ, പീറ്റർ തങ്കച്ചൻ, ധന്യ മധു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അഭിറാം, കൃഷി ഓഫീസർ ശ്രീലക്ഷ്മി കെ ബി, കൃഷി അസിസ്റ്റന്റ്മാരായ ഗീത ടി പി, ചന്ദ്രൻ കെ, പാടശേഖര സമിതി ഭാരവാഹികളായ വി പി ശരവണൻ, . പി. രാധാകൃഷ്ണൻ, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *