
പാലക്കാട്, തൃശൂർ ജില്ലകളിലെ വരൾച്ച പ്രതിരോധിക്കുന്നതിനും വടക്കാഞ്ചേരി മുനിസിപ്പാലിറ്റി, മുള്ളൂർക്കര, പാഞ്ഞാൾ, ചേലക്കര പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുമായി മലമ്പുഴ അണക്കെട്ടിന്റെ സ്ല്യൂസ് വഴി പുഴയിലേക്ക് നാളെ (മെയ് 2) രാവിലെ 8 മുതൽ വെള്ളം തുറന്നുവിടും. കേരള വാട്ടർ അതോറിറ്റിയുടെ ആവശ്യപ്രകാരം പാലക്കാട്, തൃശൂർ ജില്ലാ കലക്ടർമാരുടെ അധ്യക്ഷതയിൽ ചേർന്ന സംയുക്ത യോഗത്തിലാണ് തീരുമാനം. പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
