palakkad express news

സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ അംഗം അട്ടപ്പാടിയിലെ വിവിധ അങ്കണവാടികള്‍ സന്ദര്‍ശിച്ചു

സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ അംഗം മുരുകേശ് ചെറുനാലി അട്ടപ്പാടി താലൂക്കിലെ പുതൂര്‍ പഞ്ചായത്തിലെ ദൊഡുഗട്ടി, തേക്കുപന അങ്കണവാടികള്‍ സന്ദര്‍ശിച്ചു. ഇക്കഴിഞ്ഞ ജനുവരി 29 ന് നടത്തിയ സന്ദര്‍ശനത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ പുരോഗതി അവലോകനം ചെയ്തു. അങ്കണവാടികളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനും കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍ അടിയന്തരമായി നടപ്പിലാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് കമ്മീഷൻ നിര്‍ദ്ദേശം നല്‍കി. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള പോഷകാഹാര വിതരണത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പൊതുവിതരണ, ഐ.സി.ഡി.എസ്, പട്ടികവര്‍ഗ വികസന വകുപ്പ്, പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കമ്മീഷനെ അനുഗമിച്ചു.

Leave a Comment

Your email address will not be published. Required fields are marked *