palakkad express news

ആരാണ് മുഖ്യമന്ത്രി ആരാവും മുഖ്യമന്ത്രി?

വലിയൊരു ഗതികേടിൽ ആയിരിക്കുകയാണ് ഹൈക്കമാൻഡ്. പത്തു വർഷത്തെ ഇടവേളക്കുശേഷം കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കഴിയാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. എംഎൽഎയായി മത്സരിക്കാത്ത വേണുഗോപാലിന് എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത് ഇത് കോൺഗ്രസിൽ മാത്രം നടക്കുന്ന കാര്യമാണ്. എംഎൽഎമാരായി മത്സരിച്ച വിഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും പിന്തുണ കുറവാണെന്നാണ് ഇവരുടെ അഭിപ്രായം. എന്ത് വിരോധാഭാസം. എങ്ങനെയാണ് ഇവർ അഞ്ചുവർഷക്കാലം കേരള ജനതയെ ഭരിക്കാൻ പോകുന്നത് എന്ന് കണ്ടുതന്നെ അറിയണം, പ്രതിസന്ധി ഒഴിവാക്കാൻ എംഎൽഎമാരായി മത്സരിച്ച് വിജയിച്ചവർ തന്നെ മുഖ്യമന്ത്രി ആവണം. ഏതായാലും നാളെ കോൺഗ്രസ് ഹൈക്കമാൻഡ് വ്യക്തമായി തീരുമാനമെടുക്കും ഇനിയെങ്കിലും തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്താൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കണം. ബംഗാളിലേക്ക് ആണ് കേരളം പോകുന്നത്…..

വെബ് എഡിറ്റർ

Leave a Comment

Your email address will not be published. Required fields are marked *