palakkad express news

Local News

സമഗ്ര അന്വേഷണം വേണം – ഐ എൻ എൽ

പാലക്കാട്: കള്ളപ്പണമെത്തിയെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നഗരത്തിലെ ഹോട്ടലിൽ നടത്തിയ പോലീസ് പരിശോധനയിൽ കോൺഗ്രസ് നേതാക്കൾ പ്രകോപിതരായത് സംശയാസ്പദമാണെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഐ എൻ എൽ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മറച്ചുവെക്കാൻ ഒന്നുമില്ലെങ്കിൽ പിന്നെന്തിനാണ് പാലക്കാട്, വടകര എം പി മാരും കോൺഗ്രസ് നേതാക്കളും ഹോട്ടൽ പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരിശോധനകൾ സ്വാഭാവികമാണെന്ന് അറിയാത്തവരല്ല വി കെ ശ്രീകണ്ഠനും ഷാഫി പറമ്പിലും, തങ്ങൾക്കിഷ്ടമില്ലാത്ത ചോദ്യങ്ങളോട് അസഹിഷ്ണുത കാണിക്കുകയും മാധ്യമ പ്രവർത്തകരെ …

സമഗ്ര അന്വേഷണം വേണം – ഐ എൻ എൽ Read More »

പാലക്കാട് പോലീസ് റെയ്ഡ്:കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്

പാലക്കാട്ട് അര്‍ധരാത്രിയില്‍ വനിതാ കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പോലീസ് നടത്തിയ പാതിരാ റെയ്ഡ് നാടകത്തില്‍ പ്രതിഷേധിച്ച് നവംബര്‍ 6 ബുധനാഴ്ച(ഇന്ന്) കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു

ഷാഫി പറമ്പിൽ എം പി

പൊലീസ് കള്ളമാണ് തുടക്കം മുതൽക്കേ പറഞ്ഞത്. തെരഞ്ഞെടുപ്പു ചുമതല ഉള്ള ഉദ്യോഗസ്ഥർ പോലും അറിയാതെ ആയിരുന്നു പരിശോധന. കള്ളന്മാരെക്കാൾ മോശം സ്വഭാവമാണ് പോലീസിന്. പൊലീസ് മാത്രമായിരുന്നു റൂമിൽ ഉണ്ടായിരുന്നത്. രാഷ്ട്രീയമായും നിയമപരമായും നേരിടും ഈ അതിക്രമത്തെ. കേരളത്തിൽ അറിയപ്പെടുന്ന രണ്ട് വനിതാ നേതാക്കളുടെ റൂമിലേക്ക് അതിക്രമിച്ചു കയറിയത് ഒട്ടും അംഗീകരിക്കുവാൻ കഴിയില്ല. ഇവിടെ നടന്നത് കൃത്യമായ നാടകം ആണ്. പോലീസ് അതിനൊത്ത് തുള്ളുകയാണ്. വനിതാ നേതാക്കളുടെ സ്വകാര്യവസ്തുക്കൾ ഉൾപ്പെടെ പുരുഷ പോലീസ് വലിച്ചെറിഞ്ഞു. ഇത് ആരുടെ നാടകം …

ഷാഫി പറമ്പിൽ എം പി Read More »

പാലക്കാട് ശക്തമായ പ്രതിഷേധം.വി കെ ശ്രീകണ്ഠൻ എം പി

12 മണിക്ക് ശേഷം തുടങ്ങിയ നാടകം 3 മണിക്ക് ആണ് അവസാനിച്ചത്. രണ്ട് റൂമും പരിശോധന നടത്തിയിട്ട് ഒന്നും കിട്ടിയിട്ടില്ല. ഒരു വിവരം പോലീസിന് കിട്ടി. ആ വിവരം വെച്ച് വരുന്ന പൊലീസ് പാലിക്കേണ്ട നടപടികൾ പാലിച്ചില്ല. യാതൊരു പരിശോധനയും നടത്തിയില്ല. യൂണിഫോം ഇല്ലാത്ത പുരുഷ പൊലീസ് ആണ് റൂമിൽ കടന്നുകയറിയത്. വനിതാ പോലീസിന്റെ സാന്നിധ്യം അപ്പോൾ ഇല്ലായിരുന്നു. പൊലീസ് നരനായാട്ട് ആണ് നടന്നത്. ഇവിടെ നടന്ന അന്തർ നാടകം ബിജെപിയും സിപിഎമ്മും തമ്മിലുള്ള അജണ്ട പ്രകാരമാണ്. …

പാലക്കാട് ശക്തമായ പ്രതിഷേധം.വി കെ ശ്രീകണ്ഠൻ എം പി Read More »

പാലക്കാട് ശക്തമായ പ്രതിഷേധം

കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ചിരുന്ന റൂമിലേക്ക് സിപിഎം- ബിജെപി- പൊലീസ് സംഘം കടന്നുകയറി. രാത്രി 12 മണിയോടെയായിരുന്നു സിപിഎം ബിജെപി നേതാക്കളെ ഹോട്ടലിന് പുറത്തുനിർത്തി പോലീസ് സംഘം യൂണിഫോം പോലും ധരിക്കാതെ മുറിയിലേക്ക് കടന്നുകയറിയത്. ഷാനിമോൾ ഉസ്മാന്റെ മുറി ഏതെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു പോലീസ് സംഘം കടന്നുകയറിയത്. ഇതിനിടയിൽ പുറത്തുനിന്ന സിപിഎം ബിജെപി പ്രവർത്തകർ ഹോട്ടലിനുള്ളിലേക്ക് അതിക്രമിച്ചു കയറി വനിതാ നേതാക്കളെ ഉൾപ്പെടെ അസഭ്യം പറയുകയുണ്ടായി. ബിജെപി സിപിഎം നേതാക്കൾ ഉൾപ്പടെ താമസിക്കുന്ന ഹോട്ടലിലാണ് അനധികൃതമായി ബിജെപി സിപിഎം …

പാലക്കാട് ശക്തമായ പ്രതിഷേധം Read More »

*ഹരിക്കാര തെരുവിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിനെ ഹസ്തദാനം നൽകി സ്വീകരിക്കുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ*

മറ്റുള്ളവരുടെ ദുരിതങ്ങളെ കാണാൻ എന്നെ പ്രാപ്തമാക്കിയത് മദർ തെരേസ: പ്രിയങ്ക ഗാന്ധി

കൂടരഞ്ഞി: ഞാൻ അനുഭവിക്കുന്നതിനേക്കാൾ വലിയ ദുരിതങ്ങൾ മറ്റുള്ളവർ അനുഭവിക്കുന്നുണ്ടെന്ന പാഠം തനിക്ക് പകർന്ന് നൽകിയത് മദർ തെരേസയാണെന്ന് വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കൂടരഞ്ഞിയിൽ നടന്ന കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. 19 വയസുള്ളപ്പോഴാണ് എനിക്ക് അച്ഛനെ നഷ്ടപ്പെട്ടത്. കുറച്ചു മാസങ്ങൾക്ക് ശേഷം മദർ തെരേസ എൻ്റെ അമ്മയെ കാണാൻ വന്നു. ശേഷം എൻ്റെ റൂമിലെത്തി കട്ടിലിൽ ഇരിക്കുകയും അവരുടെ കൊന്ത അവർ എനിക്ക് തരികയും മിഷൻ …

മറ്റുള്ളവരുടെ ദുരിതങ്ങളെ കാണാൻ എന്നെ പ്രാപ്തമാക്കിയത് മദർ തെരേസ: പ്രിയങ്ക ഗാന്ധി Read More »

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: സി വിജില്‍ വഴി ലഭിച്ചത് 1920 പരാതികള്‍

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക്  അധികൃതരെ അറിയിക്കുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ സി-വിജില്‍ (രഢകഏകഘ) വഴി ഇതുവരെ ലഭിച്ചത് 1920 പരാതികള്‍. ഉപതിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നത് മുതല്‍ ഇന്നലെ (നവംബര്‍ അഞ്ച്) ഉച്ചയ്ക്ക് 2.30 വരെയുള്ള കണക്കാണിത്. അനധികൃതമായി പ്രചാരണ സാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും. ലഭിച്ച പരാതികളില്‍ 1738 എണ്ണം ശരിയാണെന്ന് കണ്ടെത്തുകയും അനധികതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ നീക്കം …

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: സി വിജില്‍ വഴി ലഭിച്ചത് 1920 പരാതികള്‍ Read More »

മുൻ കേന്ദ്രമന്ത്രിയും ബിജെപി കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ, നവംബർ അഞ്ചിന് പാലക്കാട് പുറത്തിറക്കിയ പത്രപ്രസ്താവന

കേരളത്തിൽ എത്ര വഖഫ് ഭൂമികളുണ്ട് എന്നതിന്റെ ഏറ്റവും പുതിയ വിവരങ്ങൾ കേരള സർക്കാർ പ്രസിദ്ധീകരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഒപ്പം വഖഫ് ബോർഡ്, എത്ര സർക്കാർ ഭൂമി അവകാശപ്പെടുന്നു, എത്ര സ്വകാര്യ ഭൂമികളും, എത്ര കർഷകരുടെ ഭൂമിയും അവകാശപ്പെടുന്നു എന്നതിന്റെ വിശദാംശങ്ങളും നൽകണം. സർക്കാരിന് ഈ ആഴ്ച ഇത് ആയാസരഹിതമായി ചെയ്യുവാൻ കഴിയും, കാരണം ഇതിന്റെയെല്ലാം റെക്കോർഡ് സർക്കാരിന്റെ പക്കലുണ്ട്. അവർ അത് ശേഖരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യണം. വഖഫിനെക്കുറിച്ചുള്ള നിസാർ കമ്മിറ്റി റിപ്പോർട്ട് 15 വർഷം പഴക്കമുള്ളതാണ്, അതിനുശേഷം …

മുൻ കേന്ദ്രമന്ത്രിയും ബിജെപി കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ, നവംബർ അഞ്ചിന് പാലക്കാട് പുറത്തിറക്കിയ പത്രപ്രസ്താവന Read More »

ഏളനാട് -വാണിയംപാറ റോഡില്‍ ഗതാഗത നിയന്ത്രണം

എളനാട് വാണിയംപാറ റോഡില്‍ എളനാട് മുതല്‍ വാഴോട് വരെ (നവംബര്‍ 5) ടാറിങ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ വാഹനങ്ങള്‍ കല്ലിങ്ങല്‍ പാടം – കണ്ണമ്പ്ര – കുന്നുപുറം വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം പദ്ധതിയുമായി കെ.സി.എ; നിര്‍മ്മാണം ജനുവരിയില്‍ തുടങ്ങും

തിരുവനന്തപുരം:  പാലക്കാട് ജില്ലയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വന്‍ കായിക പദ്ധതി ഒരുങ്ങുന്നു.മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റ്റ്റിന്റെ 21 ഏക്കര്‍ സ്ഥലത്താണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ  സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയം വരുന്നത്. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കായിക പദ്ധതിയില്‍ രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകള്‍, ഫ്‌ളഡ് ലൈറ്റ് , ക്ലബ് ഹൗസ് , നീന്തല്‍ കുളം,ബാസ്‌കറ്റ് ബോള്‍ ഫുട്‌ബോള്‍ മൈതാനങ്ങള്‍, കൂടാതെ മാറ്റ് കായിക ഇനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഉണ്ടാവും. ലീസ് …

പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം പദ്ധതിയുമായി കെ.സി.എ; നിര്‍മ്മാണം ജനുവരിയില്‍ തുടങ്ങും Read More »

പാലക്കാട്ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് നവംബര്‍ 20 ലേക്ക്മാറ്റി

പാലക്കാട ്ഉപതിരഞ്ഞെടുപ്പ് തീയതി നവംബര്‍ 20 ലേക്ക് മാറ്റി. കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടെടുപ്പ് തീയതി മാറ്റിയത്.  നവംബര്‍ 13 നാണ്‌വോട്ടെടുപ്പ്തീരുമാനിച്ചിരുന്നത്. വോട്ടെണ്ണല്‍ തീയതിയില്‍മാറ്റമില്ല. നവംബര്‍ 23 നാണ്‌വോട്ടെണ്ണല്‍ നടക്കുക.  ഉപതിരഞ്ഞെടുപ്പ് നവംബര്‍ 20 ലേക്ക് നീട്ടിയ സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട്  താഴെ പറയുന്ന മാറ്റങ്ങൾ ഉണ്ടാവുമെന്ന്  ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. എസൻഷ്യൽ വോട്ടർമാർക്ക് വേണ്ടിയുള്ള പോസ്റ്റൽ വോട്ടിങ് സെന്റർ നവംബർ 16 മുതൽ നവംബർ …

പാലക്കാട്ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് നവംബര്‍ 20 ലേക്ക്മാറ്റി Read More »

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയത് സ്വാഗതാർഹം :കെ സുധാകരൻ എംപി

കൽപ്പാത്തി രഥോത്സവം നടക്കുന്നത് പ്രമാണിച്ച് പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്വാഗതാർഹമാണെന്ന് കെപിസിസി പ്രസിഡൻറ് കെ .സുധാകരൻ എംപി.കൽപ്പാത്തി രഥോത്സവം നടക്കുന്ന അതേ ദിവസമാണ് നേരത്തെ വോട്ടെടുപ്പ് തീയതി നിശ്ചയിച്ചിരുന്നത്. വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് കോൺഗ്രസും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.ഒരു നാടിന്റെയും ജനതയുടെയും സാംസ്കാരിക പൈതൃകമാണ് കൽപ്പാത്തി രഥോത്സവത്തിൽ പ്രതിഫലിക്കുന്നത്. ചരിത്രപ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിൽ പങ്കെടുക്കുവാൻ ജനങ്ങൾ ഐക്യത്തോടെയും സന്തോഷത്തോടെയും ഒരുപോലെ ഒരുമിക്കുന്ന ദിനം കൂടിയാണ് . വോട്ടെടുപ്പ് തീയതിയും കൽപ്പാത്തി …

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയത് സ്വാഗതാർഹം :കെ സുധാകരൻ എംപി Read More »

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി

പുൽപ്പള്ളി: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ പാക്കം തിരുമുഖത്ത് തേക്കിന്‍കൂപ്പില്‍ വെള്ളച്ചാലില്‍ പോളിന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി കണ്ടു. പുൽപ്പള്ളിയിൽ വച്ചാണ് പോളിന്റെ ഭാര്യ സാലി പോൾ, മകൾ സോന പോൾ എന്നിവരെ പ്രിയങ്ക ഗാന്ധി സന്ദർശിച്ചത്. മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രിയങ്ക ഗാന്ധി വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് ഉറപ്പുനൽകി.പോളിന് ആവശ്യമായ വിദഗ്ധ ചികിത്സ വൈകിയ വയനാട്ടിലെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തയാണ് തന്റെ അച്ഛന്റെ ജീവൻ …

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി Read More »

ബി.ജെ.പി ജയിച്ചാൽ പാലക്കാട് വരുന്നത് ഡബിൾ എൻജിൻ സർക്കാർ; സി. കൃഷ്ണകുമാർ*

പാലക്കാട്: ബി.ജെ.പിയെ ജയിപ്പിച്ചാൽ ഡബിൾ എൻജിൻ സർക്കാരായി പാലക്കാട് പ്രവർത്തിക്കാൻ കഴിയുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു.13 വർഷം കോൺഗ്രസ്സ് എം.എൽ.എയും, 10 വർഷം മന്ത്രി എം.ബി, എം.പി രാജേഷും, എം.പി. വി. കെ. ശ്രീകണ്ഠനും ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യാൻ ബി.ജെ.പിക്ക് കഴിയും. പാലക്കാട് നഗര സഭ കൊണ്ട് വരുന്ന പദ്ധതികൾ നടപ്പിലാക്കാൻ അനുവദിക്കാത്ത സാഹചര്യമുണ്ടെന്ന് സ്ഥാനാർത്ഥി പറഞ്ഞു.രാഷ്ട്രീയ വിരോധത്തിൻ്റെ പേരിലാണ് നഗരസഭയുടെ പദ്ധതികൾക്ക് തുരങ്കം വെക്കുന്നത് . ബി.ജെ.പി എം.എൽ. എ ഉണ്ടായാൽ ഈ …

ബി.ജെ.പി ജയിച്ചാൽ പാലക്കാട് വരുന്നത് ഡബിൾ എൻജിൻ സർക്കാർ; സി. കൃഷ്ണകുമാർ* Read More »

രാത്രി യാത്ര നിരോധനം വയനാട്ടുകാരെ കഷ്ടപ്പെടുത്തുന്നു; പരിഹാരമുണ്ടാകണമെന്ന് പ്രിയങ്ക ഗാന്ധി

തരിയോട് (കൽപ്പറ്റ): രാത്രി യാത്ര നിരോധനം വയനാട്ടുകാരെ കഷ്ടപ്പെടുത്തുന്നുവെന്നും പരിഹാരമുണ്ടാകണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൽപ്പറ്റ നിയോജക മണ്ഡലത്തിലെ തരിയോട് നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. അത്യാവശ്യമായി ആശുപത്രികളിലേക്കും മറ്റു കാര്യങ്ങൾക്കും പോകാൻ ഇത് തടസമാകുന്നു. വയനാട്ടിലെ ആദിവാസി സമൂഹത്തിന് ആവശ്യത്തിന് വിദ്യാഭ്യാസ, ആരോഗ്യ സംവിധാനങ്ങളില്ല. മനുഷ്യ- വന്യജീവി സംഘർഷത്തിന് കാര്യക്ഷമമായ പരിഹാരം ഇതുവരെ കണ്ടെത്തിയിട്ടില്ല. ജനാധിപത്യത്തിൽ ജനങ്ങൾക്കാണ് അധികാരമുള്ളത്. എന്നിട്ടും വയനാട്ടുകാർക്ക് മെഡിക്കൽ കോളേജിന് വേണ്ടി യാചിക്കേണ്ടിവരുന്നു. നല്ല റോഡുകൾക്ക് വേണ്ടി …

രാത്രി യാത്ര നിരോധനം വയനാട്ടുകാരെ കഷ്ടപ്പെടുത്തുന്നു; പരിഹാരമുണ്ടാകണമെന്ന് പ്രിയങ്ക ഗാന്ധി Read More »

മെഡിക്കൽ കോളേജെന്നത് വയനാട്ടുകാരുടെ സ്വപ്നം; യാഥാർത്യമാക്കുമെന്ന് സുഹൃത്തിന് വാക്കു നൽകിയെന്ന് പ്രിയങ്ക

മാനന്തവാടി: മെഡിക്കൽ കോളേജ് എന്നത് വയനാട്ടുകാരുടെ സ്വപ്നമാണെന്നും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം വയനാട്ടിലെ ജനങ്ങൾ കഷ്ടപ്പെടുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മദർ തെരേസയുടെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിൽ വർഷങ്ങളോളം ഞാൻ പ്രവർത്തിച്ചിരുന്നു. അവിടെ എൻ്റെ അടുത്ത സുഹൃത്തായിരുന്ന സിസ്റ്റർ റോസ്ബെൽ മാനന്തവാടി സ്വദേശിയായിരുന്നു. ഞാൻ വയനാട്ടിൽ മത്സരിക്കുന്നതറിഞ്ഞപ്പോൾ സിസ്റ്റർ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. വയനാട്ടിൽ മെഡിക്കൽ കോളജ് യാഥാർത്ഥ്യമാക്കാൻ കഴിയുന്നതെല്ലാം ചെയ്യണമെന്നായിരുന്നു അവർ ആവശ്യപ്പെട്ടത്. കാരണം 29 വർഷം മൂൻപ് അവരുടെ അമ്മ വയനാട്ടിലെ ആരോഗ്യ …

മെഡിക്കൽ കോളേജെന്നത് വയനാട്ടുകാരുടെ സ്വപ്നം; യാഥാർത്യമാക്കുമെന്ന് സുഹൃത്തിന് വാക്കു നൽകിയെന്ന് പ്രിയങ്ക Read More »

ബി ജെ പിക്ക് എം പിയെ ഉണ്ടാക്കാന്‍ തൃശൂര്‍പൂരം കലക്കിയ സി പി എമ്മിനുള്ള മറുപടി വോട്ടര്‍മാര്‍ നല്‍കും: കെ മുരളീധരന്‍

മാനന്തവാടി. ഇന്ത്യയില്‍ സി പി എം ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തില്‍ നിന്നും ബി ജെ പിക്ക് എം പിയെ ഉണ്ടാക്കി കൊടുക്കുന്നതിന് വേണ്ടി തൃശൂര്‍പൂരം കലക്കിയ സി പി എമ്മിനുളള മറുപടി ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാര്‍ നല്‍കുമെന്ന് കെ മുരളീധരന്‍. ബി ജെ പിയും സി പി എമ്മും നടത്തുന്ന അന്തര്‍ധാര നാടകങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കൂട്ടുകെട്ടിനെതിരെയുള്ള വിധിയെഴുത്താണ് ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി ഒണ്ടയങ്ങാടിയില്‍ സംഘടിപ്പിച്ച യു ഡി എഫ് കുടുംബസംഗമം ഉദ്ഘാടനം …

ബി ജെ പിക്ക് എം പിയെ ഉണ്ടാക്കാന്‍ തൃശൂര്‍പൂരം കലക്കിയ സി പി എമ്മിനുള്ള മറുപടി വോട്ടര്‍മാര്‍ നല്‍കും: കെ മുരളീധരന്‍ Read More »

നഗരസഭയുടെ ദാഹമകറ്റിയത് ബി.ജെ.പി അധികാരത്തിൽ വന്നശേഷം ; വികസനത്തിന് വോട്ടു തേടി കൃഷ്ണ കുമാർ*

പാലക്കാട്: പാലക്കാട് നഗരസഭക്ക് ദാഹജലം എത്തിച്ചത് കേന്ദ്ര സർക്കാരെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു.എൻ.ഡി.എ റോഡ് ഷോക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. അമൃത് പദ്ധതിയിൽ 109 കോടിയോളം രൂപ ലഭിച്ചതോടെയാണ് കുടിവെള്ള ക്ഷാമം പരിഹരിച്ചത്. എന്നാൽ സമീപ പഞ്ചായത്തുകളിലെല്ലാം ഇപ്പോഴും രൂക്ഷമായ ജലക്ഷാമം നേരിടുകയാണ്. പിരായിരി , മാത്തൂർ, കണ്ണാടി പഞ്ചായത്തുകളിലെ ജലക്ഷാമത്തിന് പരിഹാരം കണ്ടെത്തണമെങ്കിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥി വിജയിക്കണം. മെട്രോമാൻ ഇ ശ്രീധരൻ തയ്യാറാക്കിയ …

നഗരസഭയുടെ ദാഹമകറ്റിയത് ബി.ജെ.പി അധികാരത്തിൽ വന്നശേഷം ; വികസനത്തിന് വോട്ടു തേടി കൃഷ്ണ കുമാർ* Read More »