പാലക്കാട്: കള്ളപ്പണമെത്തിയെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നഗരത്തിലെ ഹോട്ടലിൽ നടത്തിയ പോലീസ് പരിശോധനയിൽ കോൺഗ്രസ് നേതാക്കൾ പ്രകോപിതരായത് സംശയാസ്പദമാണെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഐ എൻ എൽ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മറച്ചുവെക്കാൻ ഒന്നുമില്ലെങ്കിൽ പിന്നെന്തിനാണ് പാലക്കാട്, വടകര എം പി മാരും കോൺഗ്രസ് നേതാക്കളും ഹോട്ടൽ പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരിശോധനകൾ സ്വാഭാവികമാണെന്ന് അറിയാത്തവരല്ല വി കെ ശ്രീകണ്ഠനും ഷാഫി പറമ്പിലും, തങ്ങൾക്കിഷ്ടമില്ലാത്ത ചോദ്യങ്ങളോട് അസഹിഷ്ണുത കാണിക്കുകയും മാധ്യമ പ്രവർത്തകരെ കൈയ്യേറ്റം ചെയ്യാനുള്ള ശ്രമവും ഉണ്ടായി. കോൺഗ്രസ് നേതാക്കളുടെ വെപ്രാളവും അക്രമണോത്സുകതയും സംശയകരമാണെന്നും കൃത്യമായ അന്വേഷണം വേണമെന്നും ഐ എൻ എൽ പാലക്കാട് ജില്ലാ വർക്കിങ് പ്രസിഡണ്ട് റസാക്ക് മാനു, ജനറൽ സെക്രട്ടറി ബഷീർ പി വി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു