palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: സി വിജില്‍ വഴി ലഭിച്ചത് 1920 പരാതികള്‍

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക്  അധികൃതരെ അറിയിക്കുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ സി-വിജില്‍ (രഢകഏകഘ) വഴി ഇതുവരെ ലഭിച്ചത് 1920 പരാതികള്‍. ഉപതിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നത് മുതല്‍ ഇന്നലെ (നവംബര്‍ അഞ്ച്) ഉച്ചയ്ക്ക് 2.30 വരെയുള്ള കണക്കാണിത്. അനധികൃതമായി പ്രചാരണ സാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും. ലഭിച്ച പരാതികളില്‍ 1738 എണ്ണം ശരിയാണെന്ന് കണ്ടെത്തുകയും അനധികതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുകയും ചെയ്തു. 179 പരാതികള്‍ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തുകയും ഉപേക്ഷിക്കുകയും ചെയ്തു. മൂന്നെണ്ണത്തില്‍ നടപടി പുരോഗമിക്കുന്നു.
ചട്ടലംഘനങ്ങളുടെ ഫോട്ടോ, രണ്ടു മിനിട്ടില്‍ കൂടാത്ത വീഡിയോ എന്നിവ സഹിതം ചെറുകുറിപ്പോടെ നല്‍കുന്ന പരാതികള്‍ക്ക് 100 മിനിട്ടിനുള്ളില്‍ നടപടിയുണ്ടാവും. പാലക്കാട് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സി വിജില്‍ ജില്ലാ കണ്‍ട്രോള്‍ റൂമിലേക്കാണ് പരാതികള്‍ ലഭിക്കുക. ഇവിടെ നിന്നും ബന്ധപ്പെട്ട സ്‌ക്വാഡുകള്‍ക്ക് പരാതി കൈമാറും.
സി-വിജില്‍ ആപ്ലിക്കേഷന്‍ ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

അവശ്യ സര്‍വീസ് ജീവനക്കാര്‍ക്കുള്ള വോട്ടിങ് 16 മുതല്‍

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 20 ലേക്ക് മാറ്റിയ സാഹചര്യത്തില്‍  അവശ്യ സര്‍വ്വീസില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്കുള്ള വോട്ടിങ്   നവംബര്‍ 16,17,18 തിയ്യതികളിലേയ്ക്ക് മാറ്റി വെച്ചതായി പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഓഫീസര്‍ അറിയിച്ചു. നവംബര്‍ 6,7,8 തിയ്യതികളിലായിരുന്നു അവശ്യ സര്‍വ്വീസിലുള്ളവര്‍ക്കുള്ള വോട്ടിങ് തീരുമാനിച്ചിരുന്നത്. പാലക്കാട് ആര്‍.ഡി.ഒ ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് വോട്ടിങ് നടക്കുക.

Leave a Comment

Your email address will not be published. Required fields are marked *