പൊലീസ് കള്ളമാണ് തുടക്കം മുതൽക്കേ പറഞ്ഞത്. തെരഞ്ഞെടുപ്പു ചുമതല ഉള്ള ഉദ്യോഗസ്ഥർ പോലും അറിയാതെ ആയിരുന്നു പരിശോധന. കള്ളന്മാരെക്കാൾ മോശം സ്വഭാവമാണ് പോലീസിന്. പൊലീസ് മാത്രമായിരുന്നു റൂമിൽ ഉണ്ടായിരുന്നത്. രാഷ്ട്രീയമായും നിയമപരമായും നേരിടും ഈ അതിക്രമത്തെ. കേരളത്തിൽ അറിയപ്പെടുന്ന രണ്ട് വനിതാ നേതാക്കളുടെ റൂമിലേക്ക് അതിക്രമിച്ചു കയറിയത് ഒട്ടും അംഗീകരിക്കുവാൻ കഴിയില്ല. ഇവിടെ നടന്നത് കൃത്യമായ നാടകം ആണ്. പോലീസ് അതിനൊത്ത് തുള്ളുകയാണ്. വനിതാ നേതാക്കളുടെ സ്വകാര്യവസ്തുക്കൾ ഉൾപ്പെടെ പുരുഷ പോലീസ് വലിച്ചെറിഞ്ഞു. ഇത് ആരുടെ നാടകം ആണെങ്കിലും മറുപടി പറയേണ്ടി വരും.