12 മണിക്ക് ശേഷം തുടങ്ങിയ നാടകം 3 മണിക്ക് ആണ് അവസാനിച്ചത്. രണ്ട് റൂമും പരിശോധന നടത്തിയിട്ട് ഒന്നും കിട്ടിയിട്ടില്ല. ഒരു വിവരം പോലീസിന് കിട്ടി. ആ വിവരം വെച്ച് വരുന്ന പൊലീസ് പാലിക്കേണ്ട നടപടികൾ പാലിച്ചില്ല. യാതൊരു പരിശോധനയും നടത്തിയില്ല. യൂണിഫോം ഇല്ലാത്ത പുരുഷ പൊലീസ് ആണ് റൂമിൽ കടന്നുകയറിയത്. വനിതാ പോലീസിന്റെ സാന്നിധ്യം അപ്പോൾ ഇല്ലായിരുന്നു. പൊലീസ് നരനായാട്ട് ആണ് നടന്നത്. ഇവിടെ നടന്ന അന്തർ നാടകം ബിജെപിയും സിപിഎമ്മും തമ്മിലുള്ള അജണ്ട പ്രകാരമാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുക തന്നെ ചെയ്യും. സിപിഎം ബിജെപി തിരക്കഥയാണ് ഇവിടെ പൊളിഞ്ഞിരിക്കുന്നത്. കൃത്യമായി പാലക്കാട്ടെ ജനത ഇതിനു മറുപടി നൽകും.