palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

palakkad vision

മഹാപഞ്ചായത്ത് 21 ന്

തൃശ്ശൂർ,: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ തൊഴിൽ നൽകുന്ന കേന്ദ്രങ്ങളായി മാറ്റുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ജനപ്രതിനിധികളെയും ഉൾപ്പെടുത്തി മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നു. മാർച്ച് 21ന് രാവിലെ പത്തിന് ജവഹർലാൽ കൺവെൻഷൻ സെന്റർ, കേരള ബാങ്ക്, കോലോത്തുപാടത്ത് റവന്യൂവകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ വി.എസ് പ്രിൻസ് അധ്യക്ഷനാവും. വിജ്ഞാന കേരളം ഉപദോഷ്ടാവ് ഡോ. ടി.എം തോമസ് ഐസക്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ പങ്കെടുക്കും.

ഹഷീഷ് ഓയിലുമായി രണ്ട് പേര്‍ പിടിയില്‍

പാലക്കാട് യാക്കരയില്‍ 7.77 ഗ്രാം ഹഷീഷ് ഓയിലുമായി രണ്ട് പേരെ പൊലീസ് പിടികൂടി. മയക്കുമരുന്നിനെതിരെ പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ ‘ഡി ഹണ്ട്’ ന്റെ ഭാഗമായി ജില്ലാ പൊലീസ് ലഹരി വിരുദ്ധ സ്‌ക്വാഡും പാലക്കാട് ടൗണ്‍ സൗത്ത് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ബുധനാഴ്ച (മാര്‍ച്ച് 19) രാത്രി ഒമ്പതു മണിയോടെയാണ് യാക്കര പെരുവെമ്പ് സ്വദേശികളായ രണ്ട് പേര്‍ പിടിയിലായത്. പെരുവെമ്പ് കൂമുള്ളുക്കാട് ലക്ഷ്മി നിവാസില്‍ കെ.പി ശ്രീജിത്ത് (49), വെസ്റ്റ് യാക്കര മൂണങ്കാവ് വിശ്വാസ് (22) എന്നിവരാണ് …

ഹഷീഷ് ഓയിലുമായി രണ്ട് പേര്‍ പിടിയില്‍ Read More »

കുടിവെള്ളം മാലിന്യമാണ് എന്ന പരാതി നടപടിക്ക് നിർദ്ദേശം.

ഒറ്റപ്പാലം പാലപ്പുറത്ത് പ്രവർത്തിക്കുന്ന വസന്തം റസിഡൻസി എന്ന സ്ഥാപനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഹോട്ടലിന്റെയും ലോഡ്ജിന്റെയും സെപ്റ്റിക് ടാങ്കുകൾ കുടിവെള്ള സ്രോതസ്സിന്റെ സമീപത്താണ് എന്ന് കാണിച്ച് ഒറ്റപ്പാലം ലക്കിടി സ്വദേശി പൗലോസ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭാ സെക്രട്ടറിയുടെ നിർദേശം. ഏഴു ദിവസത്തിനകം ടൈൽ പൊളിച്ചുമാറ്റി ഉദ്യോഗസ്ഥർക്ക് പരിശോധന നടത്താൻ സൗകര്യം ഒരുക്കാനാണ് കെട്ടിട ഉടമയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. തുടർന്ന് സ്ഥലം പരിശോധിച്ചു നിയമാനുസൃതമായി നടപടികൾ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

ജില്ലാ പഞ്ചായത്ത് ബജറ്റ്: ജല സംരക്ഷണം, മാലിന്യ മുക്ത നവകേരളം, കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍

പാലക്കാട്: ജലസംരക്ഷണം , മാലിന്യ മുക്ത നവകേരളം, കാര്‍ഷിക മേഖല എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് 2025- 26 ബജറ്റ് അവതരിപ്പിച്ചു. 280,31,04,486 രൂപ വരവും 257,53,63,600 രൂപ ചെലവും 22,77,40,886 നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ജില്ലാ പഞ്ചാത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ സി.കെ ചാമുണ്ണിയാണ് അവതരിപ്പിച്ചത്.ജനങ്ങളുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് സമസ്തമേഖലകളിലുമുള്ള വികസനം ലക്ഷ്യമാക്കിയാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ മയക്കുമരുന്നിനെതിരെ ശക്തമായ ബോധവത്കരണ കാംപയിന്‍ സാംസ്‌കാരിക ഇടപെടലിലൂടെ വിദ്യാഭ്യാസ …

ജില്ലാ പഞ്ചായത്ത് ബജറ്റ്: ജല സംരക്ഷണം, മാലിന്യ മുക്ത നവകേരളം, കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ Read More »

മനുസ്മൃതി രാഷ്ട്രമാക്കാമെന്ന സംഘ് പരിവാർ വ്യമോഹം നടക്കില്ല;തുളസീധരൻ പള്ളിക്കൽ

ഒറ്റപ്പാലം: മനുസ്മൃതി രാഷ്ട്രമാക്കാമെന്ന സംഘ് പരിവാർ വ്യമോഹം നടക്കില്ലന്ന് എസ് ഡി പി യെ സംസ്ഥാന വൈ. പ്രസിഡണ്ട് തുളസീധരൻ പള്ളിക്കൽ.കള്ളക്കേസ്സ് ചുമത്തി ഇ ഡി അറസ്റ്റ് ചെയ്ത എസ്‌ ഡി പി ഐ ദേശീയ പ്രസിഡൻറ് എം കെ ഫൈസിയെ നിരുപാധികം വിട്ടയയ്ക്കുക എന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ പാലക്കാട് ജില്ലാ കമ്മറ്റി ഒറ്റപ്പാലത്ത് സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തുളസീധരൻ പള്ളിക്കൽസംഘ് പരിവാര പ്രത്യയശാസ്ത്രം പേറുന്നവരാണ് രാജ്യം ഭരിക്കുന്നത്, …

മനുസ്മൃതി രാഷ്ട്രമാക്കാമെന്ന സംഘ് പരിവാർ വ്യമോഹം നടക്കില്ല;തുളസീധരൻ പള്ളിക്കൽ Read More »

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ – വായ്പാ പദ്ധതികള്‍ വിപുലപ്പെടുത്തും – അക്രെഡിറ്റഡ് ഏജന്‍സി പദവി നല്‍കും.

നിയമസഭ: പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ വായ്പ പദ്ധതികള്‍ വിപുലപ്പെടുത്താനും സര്‍ക്കര്‍ വകുപ്പുകളുടെ വിവിധ പ്രവൃത്തികള്‍ ഏറ്റെടുത്തു ചെയ്യുന്നതിനുമുള്ള അക്രെഡിറ്റഡ് ഏജന്‍സി പദ്ധതി ലഭ്യമാക്കുവാനും ഉള്ള നടപടി ഉണ്ടാകുമെന്ന് യു. ആര്‍. പ്രദീപ് എം.എല്‍.എ. യുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനുള്ള മറുപടിയായി പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പു മന്ത്രിക്കുവേണ്ടി വ്യവസായ നിയമകാര്യ വകുപ്പ് മന്ത്രി പി. രാജീവ് നിയമസഭയില്‍ മറുപടി പറഞ്ഞു. കുറഞ്ഞ ഗ്രാം അളവിലും, കുറഞ്ഞ പലിശനിരക്കിലും സ്വര്‍ണ്ണ പണയവായ്പ ലഭ്യമാക്കാനുള്ള നടപടി വേണം. നാഷണലൈസ്ഡ് ബാങ്കുകള്‍പോലും …

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ – വായ്പാ പദ്ധതികള്‍ വിപുലപ്പെടുത്തും – അക്രെഡിറ്റഡ് ഏജന്‍സി പദവി നല്‍കും. Read More »

7.08 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

7.08 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ എക്സൈസ് പിടികൂടി. തിങ്കളാഴ്ച (മാര്‍ച്ച് 17)) വൈകീട്ട് പാലക്കാട് പുതുശേരി ഈസ്റ്റ് ഗണേശപുരത്തെ ടോള്‍ പ്ലാസക്ക് സമീപം പാലക്കാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ സ്‌ക്വാഡ് (ഇ.ഇ ആന്റ് എ.എന്‍.എസ്.എസ്) സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പശ്ചിമ ബംഗാള്‍ സ്വദേശികളായ മുര്‍ഷിദാബാദ് റാണി നഗര്‍ നൗഡപാറ വില്ലേജില്‍ നിഥുന്‍പാറ ദേശത്ത് അലി ആസാദ് മകന്‍ ജമീല്‍ അക്തര്‍ (51), ഹൂഗ്ലി ബലകര്‍ സിമുലിയ വില്ലേജില്‍ …

7.08 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍ Read More »

സിപിഐ ലോക്കൽ സമ്മേളനം സമാപിച്ചു.

തിരുവില്വാമലയിലെ ജനങ്ങൾക്ക് ഭീഷണിയായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് കാള, തെരുവ് നായ്ക്കൾ കാട്ട് പന്നി എന്നിവയെ ഗ്രാമ പഞ്ചായത്ത്‌ ഇടപെട്ട് നിയന്ത്രിക്കണമെന്നും, വർധിച്ചു വരുന്ന ലഹരി വിതരണ സംഘങ്ങളെ സർക്കാർ സംവിധാനങ്ങളും പൊതു സമൂഹവും കൂട്ടായ്മ യോടെ ചെറുത്ത് തോൽപ്പിക്കണമെന്നും, ഇടതുപക്ഷ സർക്കാരിന്റെ സ്വപ്ന പദ്ധതിയായ മലാറയിലെ മാന്തോപ്പ് സംരക്ഷിക്കണമെന്നും, തിരുവില്ലാമലയിലെ ജനങ്ങൾക്ക് അത്യാവശ്യമായ ലക്കിടി മേൽപ്പാലം നിർമ്മിക്കുന്നതിന് ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണമെന്നും സിപിഐ തിരുവില്വാമല ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 16,17 തിയതികളിലായി …

സിപിഐ ലോക്കൽ സമ്മേളനം സമാപിച്ചു. Read More »

ബൈക്ക് അപകടം, യുവാവിന് ദാരുണാന്ത്യം

ഒറ്റപ്പാലം:ഇന്ന് രാവിലെ 8:45നാണ് ലക്കിടി കൂട്ടുപാതയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ലക്കിടി നെഹ്റു കോളേജിലെ ആർക്കിടെക്ചർ അസിസ്റ്റന്റ് പ്രൊഫസർ പാലക്കാട് ചന്ദ്രനഗർ ചൈതന്യ കോളനിയിലെ അക്ഷയ് ആർ മേനോൻ (26)മരണപ്പെട്ടത് മൃതദേഹം വള്ളുവനാട് ആശുപത്രിയിൽ..

കാണ്‍മാനില്ല

ബീഹാര്‍ സ്വദേശിനി ചുൻചുൻ കുമാരി (25) എന്ന വ്യക്തിയെ 2025 മാര്‍ച്ച് ഒന്നു മുതല്‍ കഞ്ചിക്കോട് വാട്ടര്‍ ടാങ്ക് എന്ന സ്ഥലത്തു നിന്നും കാണാതായതായി വാളയാര്‍ പൊലീസ് അറിയിച്ചു. ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു. കാണാതായ സംഭവത്തില്‍ വാളയാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ വാളയാര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് വാളയാര്‍ എസ്.എച്ച്.ഒ അറിയിച്ചു. ഫോണ്‍: 94979 80635 (എസ്.ഐ), 98478 18507 (എ.എസ്.ഐ)

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (17/03/2025) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മീങ്കര ജലസേചന പദ്ധതി രണ്ടാം വിള ജലസേചനം: ഉപദേശക സമിതി യോഗം ചേര്‍ന്നു.

മീങ്കര ജലസേചന പദ്ധതി 2024-25 രണ്ടാം വിള ജലസേചനവുമായി ബന്ധപ്പെട്ട് പദ്ധതി ഉപദേശക സമിതി യോഗം കെ.ബാബു എം.എല്‍.എ യുടെ അധ്യക്ഷതയില്‍ കൊല്ലങ്കോട് ബ്ലോക്ക് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു. കര്‍ഷകര്‍ക്ക് കൃഷിയ്ക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കുകയും അതോടൊപ്പം കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. നിലവില്‍ മീങ്കരഡാമിന്റെ ജലനിരപ്പ് 22.5 അടിയാണ്. 20 അടി നിലനിര്‍ത്തി ബാക്കി കൃഷി ആവശ്യങ്ങള്‍ക്കായി തുറക്കാനും, ചുള്ളിയാര്‍ ഡാമില്‍ നിന്ന് സര്‍പ്ലസ് വഴി വടവന്നൂര്‍ ഭാഗത്തേക്ക് വലതുകര കനാലില്‍ വെള്ളം നല്‍കാനുള്ള …

മീങ്കര ജലസേചന പദ്ധതി രണ്ടാം വിള ജലസേചനം: ഉപദേശക സമിതി യോഗം ചേര്‍ന്നു. Read More »

ബൈക്ക് അപകടം, യുവാവിന് ദാരുണാന്ത്യം

കൊണ്ടാഴി : കരുവാൻപടിയിൽ ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. മായന്നൂർ ഏലംകുളത്ത് വീട്ടിൽ മോഹനൻ്റെ മകൻ ഗോകുൽ (20) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. അപകടത്തിൽ സാരമായി പരിക്കേറ്റ ഗോകുലിനെ പ്രദേശവാസികൾ ചേർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.കൂടെയുണ്ടായിരുന്ന പഴയന്നൂർ കിളിനിക്കടവ് പ്രാച്ചിൻകായിൽ മഹേഷ് (34)നിസാര പരിക്കുകളോടെ ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ചരക്ക് ലോറി ഡ്രെെവറായമഹേഷിന്റെ സഹായിയാണ് ഗോകുൽ. ലോറി വടക്കാഞ്ചേരിയിൽ നിർത്തിയശേഷം ഇരുവരും ബൈക്കിൽ വീട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് അപകടം. സംസ്കാരം …

ബൈക്ക് അപകടം, യുവാവിന് ദാരുണാന്ത്യം Read More »

ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പഴയന്നൂർ:സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിൻ്റെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന്റെയും പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്ക വികസന വകുപ്പിൻ്റെയും സഹകരണത്തോടെ കൂടി ഹോമിയോ മെഡിക്കൽ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു.പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ മുത്തലാംകോട് വെച്ച് നടന്ന ക്യാമ്പിന്റെ ഭാഗമായി ജീവിതശൈലി രോഗങ്ങൾ, യോഗ എന്നിവ സംബന്ധിച്ച് ബോധവൽക്കരണ ക്‌ളാസ്സുകൾ, സൗജന്യ പ്രമേഹം-രക്തസമ്മർദ്ദം പരിശോധന,ആരോഗ്യ സ്ക്രീനിങ്ങ് , ഹോമിയോ- വൈദ്യ പരിശോധന,മരുന്നു വിതരണം എന്നിവയും സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് …

ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു Read More »

ലാബ് ടെക്‌നീഷ്യന്‍ സേവനം: ക്വട്ടേഷന്‍ ക്ഷണിച്ചു

ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് ജെ.എസ്.എസ്.കെ, ആര്‍.ബി.എസ്.കെ, ആരോഗ്യകിരണം, കാസ്പ്, മെഡിസെപ്പ് പദ്ധതികളുടെ കീഴില്‍ വരുന്ന രോഗികള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 31 വരെ വിവിധ ലാബ് ടെസ്റ്റുകള്‍ ചെയ്യുന്നതിന് ഗവ. അംഗീകൃത യോഗ്യതയുള്ള ലാബ് ടെക്‌നീഷ്യന്‍മാര്‍ സേവനം അനുഷ്ഠിക്കുന്ന ലാബുകളില്‍ നിന്നും യോഗ്യമായ സ്ഥാപനങ്ങള്‍/വിതരണക്കാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.മാര്‍ച്ച 22 ന് രാവിലെ 11 മണി വരെ ടെണ്ടര്‍ ഫോമുകള്‍ ലഭിക്കും. പൂരിപ്പിച്ച ടെണ്ടര്‍ ഫോമുകള്‍ വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. മാര്‍ച്ച് …

ലാബ് ടെക്‌നീഷ്യന്‍ സേവനം: ക്വട്ടേഷന്‍ ക്ഷണിച്ചു Read More »

സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണം;

സംസ്ഥാനത്തെ കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമകൾ ഇരിപ്പിടം, പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കുന്നതിനാവശ്യമായ കുട, കുടിവെള്ളം മറ്റ് അടിസ്ഥാന സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കണമെന്ന തൊഴിൽ വകുപ്പ് സർക്കുലറിലെ നിർദേശങ്ങൾ തൊഴിലുടമകൾ പാലിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടി. നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ തുടങ്ങിയ പ്രധാന പാതയോരങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർ പല അവസരങ്ങളിലും തങ്ങളുടെ …

സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണം; Read More »

ചേലക്കരയിൽ കർഷകർക്ക് രക്ഷയൊരുക്കാൻ സോളാർ വേലി

ചേലക്കരയിലെ വന്യജീവി ആക്രമണം തടയുന്നതിൻ്റെ ഭാഗമായി സോളാർ വേലി സ്ഥാപിക്കുന്നതിൻ്റെ ഉദ്ഘാടനം ആലത്തൂർ ലോക്‌സഭാംഗം കെ. രാധാകൃഷ്ണൻ എം പി നിർവഹിച്ചു. രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി വഴി 70 ലക്ഷം രൂപ ചെലവിലാണ് സോളാർ വേലി നിർമിച്ചത്.വന്യജീവി ആക്രമണങ്ങളിൽ നിന്നും ജനങ്ങൾക്ക് സംരക്ഷണം ലഭിക്കാനും കാർഷിക മലയോര മേഖലയെ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള പരിഹാരമായാണ് സോളാർ വേലി നിർമ്മിക്കുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് എം പി പറഞ്ഞു. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ സംയുക്തമായി പദ്ധതികൾ …

ചേലക്കരയിൽ കർഷകർക്ക് രക്ഷയൊരുക്കാൻ സോളാർ വേലി Read More »

5,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 5,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം മാർച്ച് 18ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/68/2025-ഫിൻ. തിയതി 14.03.2025 & നമ്പർ: എസ്.എസ്-1/70/2025-ഫിൻ. തിയതി 14.03.2025) വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ വെബ്‌സൈറ്റ് (www.finance.kerala.gov.in) സന്ദർശിക്കുക.

വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ നോര്‍ക്ക ശുഭയാത്രയില്‍ പരാതിപ്പെടാം

വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റ്, വിസാ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നടപടികളെടുക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ്, കേരളാ പോലീസ്, നോര്‍ക്ക റൂട്ട്സ്, എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ ശുഭയാത്ര.വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റ്, വീസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെയുളള പരാതികള്‍ തിരുവനന്തപുരത്തും എറണാകുളത്തും പ്രവര്‍ത്തിക്കുന്ന വിദേശകാര്യമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് (ജഛഋ) ഓഫീസുകളില്‍ അറിയിക്കാം. ഫോണ്‍ :0471-2721547

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ …

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. Read More »