palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

മനുസ്മൃതി രാഷ്ട്രമാക്കാമെന്ന സംഘ് പരിവാർ വ്യമോഹം നടക്കില്ല;തുളസീധരൻ പള്ളിക്കൽ

ഒറ്റപ്പാലം: മനുസ്മൃതി രാഷ്ട്രമാക്കാമെന്ന സംഘ് പരിവാർ വ്യമോഹം നടക്കില്ലന്ന് എസ് ഡി പി യെ സംസ്ഥാന വൈ. പ്രസിഡണ്ട് തുളസീധരൻ പള്ളിക്കൽ.കള്ളക്കേസ്സ് ചുമത്തി ഇ ഡി അറസ്റ്റ് ചെയ്ത എസ്‌ ഡി പി ഐ ദേശീയ പ്രസിഡൻറ് എം കെ ഫൈസിയെ നിരുപാധികം വിട്ടയയ്ക്കുക എന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ പാലക്കാട് ജില്ലാ കമ്മറ്റി ഒറ്റപ്പാലത്ത് സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തുളസീധരൻ പള്ളിക്കൽസംഘ് പരിവാര പ്രത്യയശാസ്ത്രം പേറുന്നവരാണ് രാജ്യം ഭരിക്കുന്നത്, ഈ പ്രത്യയശാസ്ത്രത്തിനെതിരെ എസ് ഡി പി ഐ തെരുവിൽ പോരാടിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ നാശത്തിലേക്ക് തള്ളിവിടുന്നതിനെതിരെ പാർട്ടി എന്നും തെരുവിലുണ്ടാകുംഅത് കൊണ്ടാണ് പാർട്ടിയുടെ ദേശീയ പ്രസിഡണ്ടിനെ കള്ളക്കേസ്സ് എടുത്ത് ഇ ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് കൊണ്ടും, ജയിലറ കാണിച്ചും പാർട്ടിയെ ഭയപ്പെടുത്താൻ സംഘ് പരിവാര ശക്തികൾക്കാവില്ല.ഭരിക്കുന്നവർ മോശമായാൽ രാജ്യം അപകടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കും. സംഘ് പരിവാറിന് സന്ധി ചെയ്യാനും, മുട്ടിലിഴയാനും എസ് ഡി പി ഐ ക്ക് കഴിയില്ലന്നും തുളസീധരൻ പള്ളിക്കൽ പ്രസ്താവിച്ചു.ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം അധ്യക്ഷത വഹിച്ചു,വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെ സി നാസർ , മനുഷ്യാവകാശ പ്രവർത്തകരായ വിളയോടി ശിവൻകുട്ടി,കാർത്തികേയൻ വടക്കഞ്ചേരി, എസ് ഡി ടി യു ജില്ലാ പ്രസിഡൻറ് മരക്കാർ ഒറ്റപ്പാലം , എസ് ഡി പി ഐ പാലക്കാട് ജില്ലാ ജന.സെക്രട്ടറി ബഷീർ മൗലവി, സെക്രട്ടറിമാരായ റുഖിയ അലി, മജീദ് ഷൊർണൂർ സംസാരിച്ചു.ജില്ലാ വൈ. പ്രസിഡണ്ടുമാരായ ഷെരീഫ് പട്ടാമ്പി, അലവി കെ ടി , ജില്ലാ ജന.സെക്രട്ടറി ബഷീർ കൊമ്പം, ജില്ലാ ട്രഷറർ എ വൈ കുഞ്ഞിമുഹമ്മദ്, ജില്ലാ കമ്മറ്റിയംഗങ്ങളായ സക്കീർ ഹുസൈൻ, ഹംസ ചളവറ , വിമൻ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ സെക്രട്ടറി ലൈല ഫക്രുദ്ദീൻ ,ഒറ്റപ്പാലം നിയോജക മണ്ഡലം പ്രസിഡണ്ട് മുഹമ്മദലി (മാനു) എന്നിവർ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *