palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ – വായ്പാ പദ്ധതികള്‍ വിപുലപ്പെടുത്തും – അക്രെഡിറ്റഡ് ഏജന്‍സി പദവി നല്‍കും.

നിയമസഭ: പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ വായ്പ പദ്ധതികള്‍ വിപുലപ്പെടുത്താനും സര്‍ക്കര്‍ വകുപ്പുകളുടെ വിവിധ പ്രവൃത്തികള്‍ ഏറ്റെടുത്തു ചെയ്യുന്നതിനുമുള്ള അക്രെഡിറ്റഡ് ഏജന്‍സി പദ്ധതി ലഭ്യമാക്കുവാനും ഉള്ള നടപടി ഉണ്ടാകുമെന്ന് യു. ആര്‍. പ്രദീപ് എം.എല്‍.എ. യുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനുള്ള മറുപടിയായി പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പു മന്ത്രിക്കുവേണ്ടി വ്യവസായ നിയമകാര്യ വകുപ്പ് മന്ത്രി പി. രാജീവ് നിയമസഭയില്‍ മറുപടി പറഞ്ഞു. കുറഞ്ഞ ഗ്രാം അളവിലും, കുറഞ്ഞ പലിശനിരക്കിലും സ്വര്‍ണ്ണ പണയവായ്പ ലഭ്യമാക്കാനുള്ള നടപടി വേണം. നാഷണലൈസ്ഡ് ബാങ്കുകള്‍പോലും 10% പലിശ നിരക്കിലാണ് സ്വര്‍ണ്ണപണയവായ്പ നല്‍കുന്നത്, അതും ചെറിയ ഗ്രാം തൂക്കത്തില്‍ എടുക്കുന്നുമില്ല, സര്‍വ്വീസ് ചാര്‍ജ്ജ് ഉയര്‍ന്നതുമാണ്. ഇതുമൂലം എസ്.സി.എസ്.ടി വിഭാഗത്തിലുള്ളവര്‍ സ്വകാര്യ പണ ഇടപാടു സ്ഥാപനത്തില്‍ നിന്നും കൊള്ള പലിശയ്ക്ക് സ്വര്‍ണ്ണപണയവായ്പ എടുക്കുകയാണ്. എസ്.സി. എസ്.ടി. കോര്‍പ്പറേഷന്‍ 6% പലിശക്ക് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തില്‍ ഉള്ളവര്‍ക്ക് സ്വര്‍ണ്ണ പണയവായ്പ നല്‍കിയാല്‍ കുടിശ്ശികയില്ലാതെ റിക്കവറി ഇല്ലാതെ വായ്പ പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും, കോര്‍പ്പറേഷനും SC-ST ഗുണഭോക്താക്കള്‍ക്കം ഒരു പോലെ ഗുണപ്രദം ആണ് ഈ പദ്ധതി. അത്പോലെ തന്നെയാണ് SC-ST വിഭാഗത്തിലുള്ള സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഭവനനിര്‍മ്മാണ വായ്പ പദ്ധതി വിപുലപ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്ന ഗുണവും. എസ്.സി. എസ്.റ്റി. വിഭാഗത്തില്‍ ഉള്ള ധാരാളം വിദ്യാര്‍ത്ഥികള്‍ ഐ.റ്റി.ഐ, പോളിടെക്നിക്ക്, എന്‍ഞ്ചിനിയറിങ്ങ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും വര്‍ഷംതോറും പഠിച്ചിറങ്ങുന്നുണ്ട്, ഇവര്‍ക്ക് ട്രെയിനിങ്ങും മറ്റും കൊടുക്കുന്നുമുണ്ട്. എന്നാൽ സ്വകാര്യ സ്ഥാപനങ്ങളിലും, അക്രഡിറ്റഡ് ഏജൻസികളിലും ഒന്നും ഇവർക്ക് തൊഴിൽ ലഭ്യമാകുന്നില്ല., കേന്ദ്രസർക്കാർ പൊതുമേഖലാസ്ഥാപനങ്ങൾ നിരന്തരം സ്വകാര്യവൽ ക്കരിച്ചുകൊണ്ടിരിക്കുകയാണ്. പരിമിതമായ ഒഴിവ് ഉളളിടത്ത് തന്നെ അപ്രന്റിസ്ഷിപ്പ് പ്രോത്സാഹിപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ SC-ST കോർപ്പറേഷനെ സർക്കാർ പദ്ധതി നടത്തിപ്പിലെ അക്രഡിറ്റഡ് ഏജൻസിയായി നിയമിക്കുന്നതിന് ആവശ്യമായ ബൈലോ ഭേദഗതി അടക്കമുളള നടപടികൾ ഉണ്ടാകണം. അക്രഡിറ്റഡ് ഏജന്‍സി പദവി ലഭിച്ചാല്‍ അംബേദ്കര്‍ സ്വാശ്രയ ഗ്രാമം പദ്ധതി, കോര്‍പ്പസ് ഫണ്ട് മുഖേനയുള്ള പ്രവര്‍ത്തികള്‍ തുടങ്ങിയവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയും. കോര്‍പ്പറേഷന്റെ വരുമാനം പതിന്മടങ്ങ് വര്‍ദ്ധിക്കും SC -ST യുവതി യുവാക്കൾക്ക് കോർപ്പറേഷന്‍ മുഖേന ആയിരകണക്കിന് തൊഴിലവസരങ്ങള്‍ നൽകാൻ കഴിയും. ഇങ്ങെനെയൊക്കെ സംസ്ഥാനത്തെ തന്നെ മികച്ച ഒരു സ്ഥാപനമായി SC-ST കോര്‍പ്പറേഷനെ വളര്‍ത്തിയെടുക്കാന്‍ കഴിയും ഇക്കാര്യങ്ങളില്‍ നടപടികള്‍ ഉണ്ടാകണമെന്നാണ് എം.എല്‍.എ. യു.ആര്‍. പ്രദീപ് ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെ ഉന്നയിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *