palakkad express news

7.08 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

7.08 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ എക്സൈസ് പിടികൂടി. തിങ്കളാഴ്ച (മാര്‍ച്ച് 17)) വൈകീട്ട് പാലക്കാട് പുതുശേരി ഈസ്റ്റ് ഗണേശപുരത്തെ ടോള്‍ പ്ലാസക്ക് സമീപം പാലക്കാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ സ്‌ക്വാഡ് (ഇ.ഇ ആന്റ് എ.എന്‍.എസ്.എസ്) സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പശ്ചിമ ബംഗാള്‍ സ്വദേശികളായ മുര്‍ഷിദാബാദ് റാണി നഗര്‍ നൗഡപാറ വില്ലേജില്‍ നിഥുന്‍പാറ ദേശത്ത് അലി ആസാദ് മകന്‍ ജമീല്‍ അക്തര്‍ (51), ഹൂഗ്ലി ബലകര്‍ സിമുലിയ വില്ലേജില്‍ ജിരാട്ട് സ് ട്രീറ്റില്‍ നസറുദ്ദീന്‍ മകന്‍ എസ് കെ ബിട്ടുദീന്‍ (30) എന്നിവരാണ് പിടിയിലായത്. ഇരുവര്‍ക്കുമെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു. സിവില്‍ എക്സൈസ് ഓഫീസര്‍ സദാശിവന്‍ കബീര്‍, വിനേഷ് ഡ്രൈവര്‍ വിനീഷ്, ടാസ്‌ക് ഫോഴ്സിലെ ഡ്രൈവര്‍ ലൂക്കോസ്, പ്രിവന്റിവ് ഓഫീസര്‍ പ്രേംകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

വീട്ടു പരിസരത്ത് കഞ്ചാവ് ചെടി വളര്‍ത്തിയതിന് പിടിയില്‍

വീട്ടുപരിസരത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ സംഭവത്തില്‍ ഒരാളെ എക്സൈസ് പിടികൂടി. കൊപ്പം- ചെര്‍പ്പുളശ്ശേരി റൂട്ടിലെ വണ്ടുംതറ പാറപ്പുറം കോളനിക്ക് സമീപം വീട്ടു പരിസരത്ത് കഞ്ചാവ് ചെടി കണ്ടെത്തിയ കേസില്‍ പാറപ്പുറം വീട്ടില്‍ കിളിയന്‍ മകന്‍ സതീഷ് (33) ആണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പട്ടാമ്പി എക്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എച്ച് വിനുവിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച (മാര്‍ച്ച് 18) പുലര്‍ച്ചെ 12 മണിയോടെയാണ് ഇയാളെ പിടികൂടിയത്. വീടിന്റെ പുറകുവശം ബാത്റൂമ്നോട് ചേര്‍ന്ന് 1.44 മീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി നട്ട് വളര്‍ത്തി പരിപാലിച്ച കുറ്റത്തിനാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം എക്സൈസ് കേസെടുത്തു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ രാജേന്ദ്രന്‍ എ.ആര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനില്‍കുമാര്‍ ടി.പി, അനൂപ് രാജ് ആര്‍.എല്‍, സാം ജോസ്.ജെ, വിഷ്ണു.എം, വനിതാ സിവില്‍ എക്സ്സൈസ് ഓഫീസര്‍ ഉമാരാജേശ്വരി.എം എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *