തിരുവില്വാമലയിലെ ജനങ്ങൾക്ക് ഭീഷണിയായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് കാള, തെരുവ് നായ്ക്കൾ കാട്ട് പന്നി എന്നിവയെ ഗ്രാമ പഞ്ചായത്ത് ഇടപെട്ട് നിയന്ത്രിക്കണമെന്നും, വർധിച്ചു വരുന്ന ലഹരി വിതരണ സംഘങ്ങളെ സർക്കാർ സംവിധാനങ്ങളും പൊതു സമൂഹവും കൂട്ടായ്മ യോടെ ചെറുത്ത് തോൽപ്പിക്കണമെന്നും, ഇടതുപക്ഷ സർക്കാരിന്റെ സ്വപ്ന പദ്ധതിയായ മലാറയിലെ മാന്തോപ്പ് സംരക്ഷിക്കണമെന്നും, തിരുവില്ലാമലയിലെ ജനങ്ങൾക്ക് അത്യാവശ്യമായ ലക്കിടി മേൽപ്പാലം നിർമ്മിക്കുന്നതിന് ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണമെന്നും സിപിഐ തിരുവില്വാമല ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 16,17 തിയതികളിലായി തിരുവില്ലാമലയിൽ നടന്ന സിപിഐ ലോക്കൽ സമ്മേളനത്തിന്റെ പൊതുയോഗം ഉദ്ഘാടനം മുൻ റവന്യു വകുപ്പ് മന്ത്രി കെ പി. രാജേന്ദ്രൻ നിർവഹിച്ചു പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ. ആർ രമേഷ് കുമാറും നിർവഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് സോമനാരായണൻ, മണ്ഡലം സെക്രട്ടറി പി. ശ്രീകുമാർ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുനിൽ ജില്ലാ കമ്മിറ്റി അംഗം അരുൺ കാളിയത്ത്, കെ.ആർ. സത്യൻ, ശ്രീജാ സത്യൻ, മധുആനന്ദ് എന്നിവർ സംസാരിച്ചു. പ്രിസേഡിയം ബിന്ദു വിജയകുമാർ, സുരേഷ് ബാബു, ഹരിദാസ്. മിനിറ്റ്സ് എൻ.ആൻഡ്റൂസ്, സിന്ധു സുരേഷ്,ബാലകൃഷ്ണൻ പ്രമേയം സ്മിത, പി. കുട്ടൻ, ഔസേഫ് എന്നിവർ നിയന്ത്രിച്ചു. സമ്മേളനം പതിനഞ്ച് അംഗ ലോക്കൽ കമ്മറ്റിയേയും സെക്രട്ടറിയായി മധുആനന്ദിനേയും അസിസ്റ്റന്റ് സെക്രട്ടറി ആയി സുരേഷ് ബാബുവിനെയും തെരഞ്ഞെടുത്തു.

ലോക്കൽ സെക്രട്ടറി മധുആനന്ദ്

അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് ബാബു.