palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

ചേലക്കരയിൽ കർഷകർക്ക് രക്ഷയൊരുക്കാൻ സോളാർ വേലി

ചേലക്കരയിലെ വന്യജീവി ആക്രമണം തടയുന്നതിൻ്റെ ഭാഗമായി സോളാർ വേലി സ്ഥാപിക്കുന്നതിൻ്റെ ഉദ്ഘാടനം ആലത്തൂർ ലോക്‌സഭാംഗം കെ. രാധാകൃഷ്ണൻ എം പി നിർവഹിച്ചു. രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി വഴി 70 ലക്ഷം രൂപ ചെലവിലാണ് സോളാർ വേലി നിർമിച്ചത്.വന്യജീവി ആക്രമണങ്ങളിൽ നിന്നും ജനങ്ങൾക്ക് സംരക്ഷണം ലഭിക്കാനും കാർഷിക മലയോര മേഖലയെ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള പരിഹാരമായാണ് സോളാർ വേലി നിർമ്മിക്കുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് എം പി പറഞ്ഞു. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ സംയുക്തമായി പദ്ധതികൾ നടപ്പിലാക്കണം എന്നും വന്യജീവികളുടെ സംരക്ഷണത്തിന് നടപടികൾ വേണമെന്നും എംപി പറഞ്ഞു.രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയുടെ ഭാഗമായി ചേലക്കര നിയോജകമണ്ഡലത്തിലെ ചേലക്കര പഴയന്നൂർ പഞ്ചായത്തുകളിൽ തിരുമണി മുതൽ മണ്ണാത്തിപ്പാറ വരെ 29.5 കിലോമീറ്ററാണ് സോളാർ ഫെൻസിങ് സ്ഥാപിക്കാനൊരുങ്ങുന്നത്. ചേലക്കര പഞ്ചായത്തിലെ മണ്ണാത്തിപ്പാറയിൽ നിന്ന് തുടങ്ങി തൊട്ടേക്കോട്, വട്ടുള്ളി, കളപ്പാറ,കാളിയാറോഡ്, തൃക്കണായ എന്നീ പ്രദേശങ്ങളിലൂടെ അഞ്ച് ലൈനുകളായിട്ടാണ് വേലി സ്ഥാപിക്കുക. യു. ആർ പ്രദീപ് എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ ഫോറസ്റ്റ് ഓഫിസർ രവികുമാർ മീണ ഐ എഫ് എസ് റിപ്പോർട്ട് അവതരണം നടത്തി. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. എം.അഷറഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം കെ പത്മജ, കാർഷിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മേരി വിജയ കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം കെ. ആർ മായ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജിത ബിനീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എച്ച് ഷെലീൽ, മെമ്പർമാരായ ജാനകി ടീച്ചർ, സുജാത അജയൻ കർഷക പ്രതിനിധികളായ ടി എൻ പ്രഭാകരൻ, പി ടി ഷാജു എന്നിവർ ആശംസകൾ നേർന്നു. മച്ചാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ ആനന്ദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ കൃഷി വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ ജോസഫ് ജോൺ തേറാട്ടിൽ നന്ദി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *