palakkad express news

ലാബ് ടെക്‌നീഷ്യന്‍ സേവനം: ക്വട്ടേഷന്‍ ക്ഷണിച്ചു

ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് ജെ.എസ്.എസ്.കെ, ആര്‍.ബി.എസ്.കെ, ആരോഗ്യകിരണം, കാസ്പ്, മെഡിസെപ്പ് പദ്ധതികളുടെ കീഴില്‍ വരുന്ന രോഗികള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 31 വരെ വിവിധ ലാബ് ടെസ്റ്റുകള്‍ ചെയ്യുന്നതിന് ഗവ. അംഗീകൃത യോഗ്യതയുള്ള ലാബ് ടെക്‌നീഷ്യന്‍മാര്‍ സേവനം അനുഷ്ഠിക്കുന്ന ലാബുകളില്‍ നിന്നും യോഗ്യമായ സ്ഥാപനങ്ങള്‍/വിതരണക്കാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.മാര്‍ച്ച 22 ന് രാവിലെ 11 മണി വരെ ടെണ്ടര്‍ ഫോമുകള്‍ ലഭിക്കും. പൂരിപ്പിച്ച ടെണ്ടര്‍ ഫോമുകള്‍ വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. മാര്‍ച്ച് 24 ന് ഉച്ചയ്ക്ക് രണ്ടിന് ടെണ്ടറുകള്‍ തുറക്കും. ടെണ്ടറുകള്‍ സമര്‍പ്പിക്കുന്ന കവറിന് മുകളില്‍ ജെ.എസ്.എസ്.കെ, ആര്‍.ബി.എസ്.കെ, ആരോഗ്യകിരണം, കാസ്പ്, മെഡിസെപ്പ് ഗുണഭോക്താക്കള്‍ക്കുള്ള ലാബ് പരിശോധന ദര്‍ഘാസ് എന്ന് പ്രത്യേകം രേഖപ്പെടുത്തണം. ഫോണ്‍:0466 2344053, thqhottapalam@gmail.com

Leave a Comment

Your email address will not be published. Required fields are marked *