

പഴയന്നൂർ:സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിൻ്റെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന്റെയും പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്ക വികസന വകുപ്പിൻ്റെയും സഹകരണത്തോടെ കൂടി ഹോമിയോ മെഡിക്കൽ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു.പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ മുത്തലാംകോട് വെച്ച് നടന്ന ക്യാമ്പിന്റെ ഭാഗമായി ജീവിതശൈലി രോഗങ്ങൾ, യോഗ എന്നിവ സംബന്ധിച്ച് ബോധവൽക്കരണ ക്‌ളാസ്സുകൾ, സൗജന്യ പ്രമേഹം-രക്തസമ്മർദ്ദം പരിശോധന,ആരോഗ്യ സ്ക്രീനിങ്ങ് , ഹോമിയോ- വൈദ്യ പരിശോധന,മരുന്നു വിതരണം എന്നിവയും സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രമ്യ വിനീത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എ.ഹംസ, വാർഡ് മെമ്പർ ബേബി വി.,ശ്രീകുമാർ സി. എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഡോ.ജൂവൽ സ്വാഗതവും രതീഷ് നന്ദിയും പറഞ്ഞു.