palakkad express news

ബൈക്ക് അപകടം, യുവാവിന് ദാരുണാന്ത്യം

കൊണ്ടാഴി : കരുവാൻപടിയിൽ ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. മായന്നൂർ ഏലംകുളത്ത് വീട്ടിൽ മോഹനൻ്റെ മകൻ ഗോകുൽ (20) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. അപകടത്തിൽ സാരമായി പരിക്കേറ്റ ഗോകുലിനെ പ്രദേശവാസികൾ ചേർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.കൂടെയുണ്ടായിരുന്ന പഴയന്നൂർ കിളിനിക്കടവ് പ്രാച്ചിൻകായിൽ മഹേഷ് (34)നിസാര പരിക്കുകളോടെ ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ചരക്ക് ലോറി ഡ്രെെവറായമഹേഷിന്റെ സഹായിയാണ് ഗോകുൽ. ലോറി വടക്കാഞ്ചേരിയിൽ നിർത്തിയശേഷം ഇരുവരും ബൈക്കിൽ വീട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് അപകടം. സംസ്കാരം നടത്തി .അമ്മ : സരോജം. സഹോദരി : ഗോപിക.

Leave a Comment

Your email address will not be published. Required fields are marked *