
ഒറ്റപ്പാലം പാലപ്പുറത്ത് പ്രവർത്തിക്കുന്ന വസന്തം റസിഡൻസി എന്ന സ്ഥാപനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഹോട്ടലിന്റെയും ലോഡ്ജിന്റെയും സെപ്റ്റിക് ടാങ്കുകൾ കുടിവെള്ള സ്രോതസ്സിന്റെ സമീപത്താണ് എന്ന് കാണിച്ച് ഒറ്റപ്പാലം ലക്കിടി സ്വദേശി പൗലോസ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭാ സെക്രട്ടറിയുടെ നിർദേശം. ഏഴു ദിവസത്തിനകം ടൈൽ പൊളിച്ചുമാറ്റി ഉദ്യോഗസ്ഥർക്ക് പരിശോധന നടത്താൻ സൗകര്യം ഒരുക്കാനാണ് കെട്ടിട ഉടമയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. തുടർന്ന് സ്ഥലം പരിശോധിച്ചു നിയമാനുസൃതമായി നടപടികൾ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.