palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

palakkad vision

പഴയന്നൂർ ഐ എച്ച് ആർ ഡി മെറിറ്റ് ഡേ ആഘോഷിച്ചു

പഴയന്നൂർ ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, ചേലക്കര, മെറിറ്റ് ഡേ 2024-25 പഴയന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഐ ക്യു എ സി യുടെ നേതൃത്വത്തിൽ ബാങ്ക് ഓഫ് ബറോഡയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ ചടങ്ങ്, അക്കാദമിക മികവിനും വേദിയായി.അക്കാദമിക് എക്സലൻസ് അവാർഡുകൾ ,മികച്ച ഔട്ട്‌ഗോയിങ് സ്റ്റുഡന്റ് അവാർഡ് ,സ്റ്റുഡന്റ് കോഓർഡിനേറ്റർ അവാർഡ് എന്നിവ ചടങ്ങിൽ വിതരണം ചെയ്തു. ഉന്നത് വിജയം നേടിയ അമിതേഷ് എം യു, ശ്രുതി പി …

പഴയന്നൂർ ഐ എച്ച് ആർ ഡി മെറിറ്റ് ഡേ ആഘോഷിച്ചു Read More »

വൃത്തി 2025 പ്രാദേശിക മാധ്യമ ശിൽപശാല നടത്തി

ജില്ലാ ശുചിത്വ മിഷൻ പ്രാദേശിക മാധ്യമപ്രവർത്തകർക്കായി നടത്തിയ വൃത്തി 2025 പ്രാദേശിക മാധ്യമ ശിൽപശാല വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി നഫീസ ഉദ്ഘാടനം ചെയ്തു.മാലിന്യ സംസ്കാരണത്തിനായി ശക്തമായ ഇടപെടലുകളാണ് സംസ്ഥാന സർക്കാർ വികേന്ദ്രീകൃതമായി നടത്തുന്നത് എന്നും അതിൽ മാധ്യമ പ്രവർത്തകരുടെ ഇടപെടൽ ണ്ടാകണമെന്നും കെ.വി.നഫീസ അഭിപ്രായപ്പെട്ടു.മാലിന്യ സംസ്കരണം ആയി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ ഉള്ള സംശയങ്ങളും, നിരീക്ഷണങ്ങളും മാധ്യമപ്രവർത്തകർ ശുചിത്വ മിഷൻ പ്രതിനിധികളുമായി സംവദിക്കുകയുണ്ടായി.ശിൽപശാലയുടെ ഭാഗമായി ജില്ലാ പ്രോഗ്രാം ഓഫീസർ …

വൃത്തി 2025 പ്രാദേശിക മാധ്യമ ശിൽപശാല നടത്തി Read More »

കേരളത്തിന്റെ പുരോഗതിക്ക് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. ടി. എം. തോമസ് ഐസക്ക്

കേരളത്തിന്റെ പുരോഗതിക്കും വികസനത്തിനും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് വിജ്ഞാനകേരളം മുഖ്യ ഉപദേഷ്ടാവും മുൻ ധനകാര്യ മന്ത്രിയുമായ ഡോ. ടി. എം. തോമസ് ഐസക്ക്. പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്തം 70 ശതമാനമായിരിക്കുമ്പോൾ, കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 40 ശതമാനത്തിൽ താഴെയാണ്. തൊഴിൽനൈപുണ്യവും തൊഴിൽ അവസരങ്ങളും വർധിപ്പിക്കുന്നതിലൂടെ ഈ ലിംഗപരമായ തൊഴിൽ അന്തരം കുറയ്ക്കാനാകുമെന്ന് തോമസ് ഐസക്ക് പറഞ്ഞു. എപ്രിൽ 26 ന് നടക്കാനിരിക്കുന്ന തൊഴിൽ പൂരത്തിന് മുന്നോടിയായി സംഘടിപ്പിച്ച ചർച്ചയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു …

കേരളത്തിന്റെ പുരോഗതിക്ക് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. ടി. എം. തോമസ് ഐസക്ക് Read More »

റേഷൻ കട ലൈസന്‍സി നിയമനത്തിന് അപേക്ഷിക്കാം

പാലക്കാട് ജില്ലയില്‍ കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ മേരിഗിരി (എഫ് പി എസ് നം. 158, പട്ടികജാതി സംവരണം), കോട്ടായി ഗ്രാമപഞ്ചായത്തിലെ പെരുങ്കുളങ്ങര (എഫ് പി എസ് നം. 56, ഭിന്നശേഷി സംവരണം), പാലക്കാട് നഗരസഭയിലെ ശേഖരീപുരം (എഫ് പി എസ് നം. 105, പട്ടികജാതി സംവരണം), പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ പഴയ പഞ്ചായത്ത് (എഫ് പി എസ് നം. 129, ഭിന്നശേഷി സംവരണം), മലമ്പുഴ ഗ്രാമപഞ്ചായത്തിലെ മന്തക്കാട് (എഫ് പി എസ് നം. 154, പട്ടികവര്‍ഗം), ഷൊര്‍ണൂര്‍ നഗരസഭയിലെ കുളപ്പുള്ളി …

റേഷൻ കട ലൈസന്‍സി നിയമനത്തിന് അപേക്ഷിക്കാം Read More »

മലയോര പട്ടയം: സംയുക്ത പരിശോധന ഏപ്രിലില്‍ തുടങ്ങും

1977 ജനുവരി ഒന്നിന് മുന്‍പ് വനഭൂമിയില്‍ കുടിയേറി താമസിച്ചു വരുന്ന അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി റവന്യു, വനം വകുപ്പുകളുടെ സംയുക്ത പരിശോധന ഏപ്രില്‍ മാസം ആരംഭിക്കുന്നതിന് റവന്യു, വനം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.കേരളത്തിലെ മലയോര മേഖലയില്‍ പട്ടയത്തിന് അപേക്ഷ സ്വീകരിക്കുന്നതിനും സംയുക്ത പരിശോധന (ജോയിന്റ് വെരിഫിക്കേഷന്‍) നടത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ അനുമതി ആവശ്യമായിരുന്നു. 2024 ഫെബ്രുവരിയില്‍ റവന്യൂ മന്ത്രി കെ. രാജനും വനം മന്ത്രി എ.കെ ശശീന്ദ്രനും കേന്ദ്ര വനം …

മലയോര പട്ടയം: സംയുക്ത പരിശോധന ഏപ്രിലില്‍ തുടങ്ങും Read More »

അകലൂര്‍ ഗവ. ഹൈസ്‌കൂളിന് പുതിയ കെട്ടിടംഉദ്ഘാടനം 29 ന് മന്ത്രി എം.ബി രാജേഷ് നിര്‍വ്വഹിക്കും

ഒറ്റപ്പാലം:അകലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 29ന് വൈകുന്നേരം അഞ്ച് മണിക്ക് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിക്കും. പൊതു വിദ്യാഭ്യാസവകുപ്പിന്റെ 2022-23 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ 1.25 കോടി രൂപ വകയിരുത്തിയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. പുതിയ കെട്ടിടത്തില്‍ എട്ട് ക്ലാസ് മുറികളാണ് ഒരുക്കിയിട്ടുള്ളത്. 1925 ല്‍ ആരംഭിച്ച അകലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിലവില്‍ 460 വിദ്യാര്‍ത്ഥികളുണ്ട്. ഓടിട്ട കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയത്തില്‍ പുതിയ ക്ലാസ് മുറികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ …

അകലൂര്‍ ഗവ. ഹൈസ്‌കൂളിന് പുതിയ കെട്ടിടംഉദ്ഘാടനം 29 ന് മന്ത്രി എം.ബി രാജേഷ് നിര്‍വ്വഹിക്കും Read More »

ചേലക്കര സബ് രജിസ്റ്റർ ഓഫീസ് – ജനകീയ സമിതി യു.ആർ. പ്രദീപ് എം.എൽ.എ ചെയർമാനായി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു

ചേലക്കര സബ് രജിസ്ട്രാർ ഓഫീസ് കേന്ദ്രീകരിച്ച് പൗരാവകാശ രേഖപ്രകാരമുള്ള ജനകീയ സമിതിയുടെ മോണിറ്ററിംഗ് കമ്മിറ്റി യു.ആർ പ്രദീപ് എം.എൽ.എ ചെയർമാനായി രൂപീകരിച്ചു. സബ് രജിസ്ട്രാർ ഓഫീസുകൾ കേന്ദ്രീകരിച്ച് പൗരാവകാശ രേഖപ്രകാരമുള്ള സേവനങ്ങൾ പൊതുജനത്തിന് സമയബന്ധിതമായി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തലാണ് മോണിറ്ററിംഗ് കമ്മിറ്റിക്ക് പ്രധാനമായും ചെയ്യാനുള്ളത്. ഓരോമാസവും മൂന്നാമത്തെ ശനിയാഴ്ച മോണിറ്ററിംഗ് കമ്മിറ്റി ചേരും. മോണിറ്ററിംഗ് കമ്മിറ്റിയുടെ രൂപീകരണവും പ്രഥമയോഗവും യു.ആർ പ്രദീപ് എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേലക്കര പി.ഡബ്ല്യു.+ഡി റസ്റ്റ് ഹൗസിൽ ഇന്ന് ചേർന്നു. ചേലക്കര സബ് …

ചേലക്കര സബ് രജിസ്റ്റർ ഓഫീസ് – ജനകീയ സമിതി യു.ആർ. പ്രദീപ് എം.എൽ.എ ചെയർമാനായി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു Read More »

എന്താണ് സെക്‌സ്‌’ ടോര്‍ഷന്‍

സെക്‌സ്‌ടോര്‍ഷന്‍ (Sextortion) എന്നത് ഒരു ഗുരുതരമായ സൈബര്‍ കുറ്റകൃത്യമാണ്, ഇതില്‍ ഒരു വ്യക്തിയെ ഭീഷണിപ്പെടുത്തി അവരുടെ സ്വകാര്യ ചിത്രങ്ങളോ വിവരങ്ങളോ പുറത്തുവിടുമെന്ന് ഭയപ്പെടുത്തി പണമോ മറ്റ് ആനുകൂല്യങ്ങളോ ആവശ്യപ്പെടുന്നു. സാധാരണയായി, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ ലൈംഗികതയുമായി ബന്ധപ്പെട്ട ഉള്ളടക്കം ശേഖരിക്കുകയോ വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ച് ഇരകളെ വഞ്ചിക്കുകയോ ചെയ്താണ് ഇത് ആരംഭിക്കുന്നത്. സോഷ്യല്‍ മീഡിയ, ഡേറ്റിംഗ് ആപ്പുകള്‍, അല്ലെങ്കില്‍ ഇമെയില്‍ വഴി ഇരകളെ സമീപിക്കുന്ന കുറ്റവാളികള്‍, അവരുടെ സ്വകാര്യ ചിത്രങ്ങള്‍ അല്ലെങ്കില്‍ വീഡിയോകള്‍ കൈവശം വച്ച് ഭീഷണി മുഴക്കുന്നു. …

എന്താണ് സെക്‌സ്‌’ ടോര്‍ഷന്‍ Read More »

അവധിക്കാലത്തിന് മുന്നോടിയായി പരിശോധന കർശനമാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദ്ദേശം

തൃശ്ശൂർ :വേനലവധിക്കാലം, തൃശ്ശൂർ പൂരം എന്നിവയോടനുബന്ധിച്ച് ജില്ലയിലെ ജ്യൂസ് കടകളിലും വഴിയോരക്കച്ചവട കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് എ.ഡി.എം ടി. മുരളി നിർദ്ദേശം നൽകി. എ.ഡി.എമ്മിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന ജില്ലാ തല ഉപദേശക സമിതിയിലാണ് തീരുമാനം. വഴിയോരങ്ങളിൽ വിൽക്കുന്ന ഇളനീരുകളിൽ നിരോധിത കീടനാശിനി ചേർത്തിട്ടുണ്ടോയെന്ന് കാർഷിക സർവകലാശാല, കൃഷി വകുപ്പ് എന്നിവരുടെ സഹകരണത്തോടെ പരിശോധിക്കണം. സോഡ നിർമാണശാലകളിലും ശുചിത്വം ഉറപ്പ് വരുത്തണം.നഗരത്തിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകളിലും ട്യൂഷൻ സെന്ററുകളോടനുബന്ധിച്ച് കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്നയിടങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ …

അവധിക്കാലത്തിന് മുന്നോടിയായി പരിശോധന കർശനമാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദ്ദേശം Read More »

വേനല്‍ ചൂടില്‍ പക്ഷികള്‍ക്ക് ദാഹജലം ഒരുക്കി കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത്

വേനല്‍ ചൂടില്‍ പക്ഷികള്‍ക്ക് ദാഹജലമൊരുക്കുന്ന പ്രവര്‍ത്തനത്തിനു കൊല്ലങ്കോട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി.ലോക ജല ദിനത്തോടനുബന്ധിച്ചു വീടുകളില്‍ സ്ഥാപിക്കുന്ന ജലസംഭരണികളുടെ ഉദ്ഘാടനം കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സത്യപാല്‍ സ്വന്തം വസതിയില്‍ നിര്‍വഹിച്ചു. സര്‍ക്കാര്‍ പൊതു സ്ഥാപനങ്ങളില്‍ സ്ഥാപിക്കുന്ന ജലസംഭരണികളുടെ ഉദ്ഘാടനം കൊല്ലങ്കോട് പോലീസ് സ്റ്റേഷണന്‍ അങ്കണത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ സി കെ രാജേഷും നിര്‍വഹിച്ചു.കൊല്ലങ്കോട് ഗ്രാമ പഞ്ചായത്ത് പരിധിയില്‍ 20 കേന്ദ്രങ്ങളിലായി മേയ് 31വരെ പക്ഷികള്‍ക്കുള്ള ദാഹജല സംവിധാനം ക്രമീകരിക്കുകയും, പരിപാലിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. സീതാര്‍കുണ്ട്, …

വേനല്‍ ചൂടില്‍ പക്ഷികള്‍ക്ക് ദാഹജലം ഒരുക്കി കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് Read More »

അനധികൃതമായി കടത്തിയ 1.92 കോടി രൂപയുമായി രണ്ടു പേര്‍ പിടിയില്‍

പാലക്കാട് :ജില്ല പോലീസ് മേധാവി അജിത്ത് കുമാര്‍ന്റെ നിര്‍ദ്ദേശ പ്രകാരം പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വാളയാര്‍ പോലീസും, വാളയാര്‍ ബോര്‍ഡര്‍ ചെക്കിംഗ് ടീമും നടത്തിയ സംയുക്ത പരിശോധനയില്‍ വാളയാര്‍ സംസ്ഥാന അതിര്‍ത്തിയില്‍ വെച്ച് അനധികൃതമായി കാറില്‍ 1,91,99,500 കടത്തിയ ( ഒരു കോടി തൊണ്ണൂറ്റി ഒന്ന് ലക്ഷത്തി തൊണ്ണൂറ്റിയൊമ്പതിനായിരത്തി അഞ്ഞൂറ് രൂപ ) രൂപയുമായി രണ്ട് തൃശൂര്‍ സ്വദേശികള്‍ പിടിയിലായി. തൊട്ടിപ്പാള്‍ മുളങ്ങ് എടത്താള്‍ വീട്ടില്‍ അര്‍ജുന്‍, പോരാമ്പ്ര തെക്കുംപുറം പ്രസില്‍ എന്നിവരാണ് പിടിയിലായത്. …

അനധികൃതമായി കടത്തിയ 1.92 കോടി രൂപയുമായി രണ്ടു പേര്‍ പിടിയില്‍ Read More »

ആഹ്ലാദം അതിരുവിട്ടാൽ നടപടിഎസ്.എസ്.എൽ.സി പരീക്ഷയുടെ അവസാന ദിനത്തിൽ ജാഗ്രതാ നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

തൃശൂർ : എസ്.എസ്.എൽ.സി പരീക്ഷ അവസാനിക്കുന്ന മാർച്ച് 26ന് കുട്ടികളുടെ ആഹ്ലാദ പ്രകടനങ്ങൾ അതിരുവിട്ട് പോകാതിരിക്കാൻ ജാഗ്രതാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽപ്പെട്ട ചില സ്‌കൂളുകളിൽ കുട്ടികൾ തമ്മിലുളള അടിപിടിയും അനിഷ്ടസംഭവങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്താൻ പ്രിൻസിപ്പൽമാർക്കും പ്രധാനാധ്യാപകർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.ജില്ലയിൽ പ്രശ്‌ന സാധ്യതയുള്ള അഞ്ച് സ്‌കൂളുകളെ പ്രത്യേകം തിരിച്ചറിഞ്ഞിട്ടുണ്ട്. മുൻ വർഷങ്ങളിൽ പല സ്‌കൂളുകളിലും ഫർണിച്ചർ, ഫാൻ തുടങ്ങിയവ നശിപ്പിക്കുക, പടക്കം പൊട്ടിക്കുക, തമ്മിൽ തല്ലുണ്ടാക്കുക, …

ആഹ്ലാദം അതിരുവിട്ടാൽ നടപടിഎസ്.എസ്.എൽ.സി പരീക്ഷയുടെ അവസാന ദിനത്തിൽ ജാഗ്രതാ നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ് Read More »

പുണ്യ റമദാനിൽ ഫുജൈറ ഭരണാധികാരി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് സലാം പാപ്പിനിശ്ശേരി

ഫുജൈറ: പുണ്യ മാസത്തിൽ ഫുജൈറ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഒരുക്കിയ അത്താഴ വിരുന്നിൽ മലയാളി വ്യവസായിയും യുഎഇയിലെ യാബ് ലീഗൽ സർവീസസിന്റെ സിഇഒ യുമായ സലാം പാപ്പിനിശ്ശേരി കഴിഞ്ഞ ദിവസം ഫുജൈറ രാജകൊട്ടാരത്തിൽ വെച്ച് നടന്ന സുഹൂർ വിരുന്നിൽ പങ്കെടുത്തു. പ്രസ്തുത പരിപാടിയിൽ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയേയും ഫുജൈറ കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് …

പുണ്യ റമദാനിൽ ഫുജൈറ ഭരണാധികാരി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് സലാം പാപ്പിനിശ്ശേരി Read More »

എൻഎസ്എസ് കരയോഗം മന്ദിരം ഉദ്ഘാടനം ചെയ്തു.

ഒറ്റപ്പാലം എൻ.എസ്.എസ് താലൂക്ക് യൂണിയനിൽ ഉൾപ്പെട്ട 4191 കീഴായൂർ എൻഎസ്എസ് കരയോഗ മന്ദിരം ഉദ്ഘാടനം എൻഎസ്എസ് ഡയറക്ടർ ബോർഡ് മെമ്പറും ഒറ്റപ്പാലം യൂണിയൻ പ്രസിഡണ്ടുമായ പി നാരായണൻ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി കെ.ബി.ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.കരയോഗം പ്രസിഡന്റ്‌ എം. എം. ബാലകൃഷ്ണൻ യോഗത്തിന് ആദ്യക്ഷത വഹിച്ചു.പ്രതിനിധിസഭാ മെമ്പർമാരായ എൻ.ജി പിള്ള,നാരായണൻ നായർ,വനിതാ യൂണിയൻ സെക്രട്ടറി പി.പുഷ്പലത ടീച്ചർ കരയോഗം സെക്രട്ടറി മോഹൻദാസ് എന്നിവർ സംസാരിച്ചു.

കാട്ടുപന്നി വേട്ട സംഘം വനം വകുപ്പിന്റെ പിടിയിൽ; റിട്ട. എസ്.ഐയും സൈനികന്റെ പിതാവും ഇറച്ചി വാങ്ങിയവരിൽ

രമണൻ വടക്കാഞ്ചേരി: വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിന് കീഴിൽ മായന്നൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കാട്ടുപന്നിയെ വേട്ടയാടി ഇറച്ചി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനികളെ വനം വകുപ്പ് പിടികൂടി. വടക്കാഞ്ചേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി. അശോക് രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശാസ്ത്രീയ പരിശോധനകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ വലയിലാക്കിയത്. ഇറച്ചി വാങ്ങിയവരിൽ റിട്ടയേർഡ് സബ് ഇൻസ്പെക്ടറും കരസേന ഉദ്യോഗസ്ഥന്റെ പിതാവും ഉൾപ്പെടുന്നു.കഴിഞ്ഞ ഫെബ്രുവരി 18-ന് പഴയന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് …

കാട്ടുപന്നി വേട്ട സംഘം വനം വകുപ്പിന്റെ പിടിയിൽ; റിട്ട. എസ്.ഐയും സൈനികന്റെ പിതാവും ഇറച്ചി വാങ്ങിയവരിൽ Read More »

അന്താരാഷ്ട്ര വനദിനം; ചേലക്കരയിൽ നക്ഷത്രവനം ഒരുങ്ങുന്നു

മലയാള മാസത്തിലെ 27 നാളുകൾക്ക് അനുയോജ്യമായ രീതിയിൽ മരങ്ങൾ നട്ട് നക്ഷത്ര വനം നിർമ്മിച്ചും കടുത്ത വേനലിൽ പക്ഷികൾക്ക് ദാഹജലം നൽകിയും ചേലക്കരയിൽ അന്താരാഷ്ട്ര വനദിനം ആചരിച്ചു. തൃശൂർ നെഹ്റു യുവകേന്ദ്രവും, യുവജന ക്ഷേമ ബോർഡിൻ്റെ അവളിടം യുവതി ക്ലബും, റോട്ടറി ക്ലബും, ശ്രദ്ധ അസോസിയേഷനും സംയുക്തമായതാണ് വനദിനാചരണം സംഘടിപ്പിച്ചത്. ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം കെ. പത്മജ ആചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.ചേലക്കര ഹൈടെക് അഗ്രി ഫാമിലാണ് നക്ഷത്ര വനം ഒരുങ്ങുന്നത്. കാഞ്ഞിരം, നെല്ലി, അത്തി, …

അന്താരാഷ്ട്ര വനദിനം; ചേലക്കരയിൽ നക്ഷത്രവനം ഒരുങ്ങുന്നു Read More »

5.780 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

കോങ്ങാടിനടുത്ത കവളേങ്ങില്‍ മുച്ചീരിയില്‍ 5.78 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മയക്കു മരുന്നിനെതിരെ പാലക്കാട് ജില്ലാ പൊലീസ് നടത്തുന്ന ഓപ്പറേഷൻ “ഡി ഹണ്ടിന്റെ” ഭാഗമായി കോങ്ങാട് പൊലീസും , പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ട്രാവൽ ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കഞ്ചാവ്. പരിശോധന നടക്കുന്നതറിഞ്ഞ് കഞ്ചാവ് ഉപേക്ഷിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്. കഞ്ചാവ് എത്തിച്ചവരെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നിർദ്ദേശപ്രകാരം മണ്ണാർക്കാട് …

5.780 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി Read More »

ഏപ്രിൽ 26 ന് തൃശൂരിൽ തൊഴിൽ പൂരം: മന്ത്രി കെ രാജൻ

തൃശ്ശൂർ : വിജ്ഞാന തൃശൂരിന്റെ ഭാഗമായി ഏപ്രിൽ 26 ന് നടക്കുന്ന മെഗാജോബ് ഫെയർ തൊഴിൽ പൂരമാക്കിമാറ്റുമെന്ന് റവന്യൂ ഭവനനിർമാണ വകുപ്പ് മന്ത്രി കെ രാജൻ. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൃശൂർ കോവിലകത്തുംപാടം ജവഹർലാൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച മഹാപഞ്ചായത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലില്ലാത്തവരെ കണ്ടെത്തി ആവശ്യമായ തൊഴിൽ നൈപുണ്യ പരിശീലനം നൽകി തൊഴിൽ നൽകുന്ന മാതൃകാപദ്ധതിയുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു. തൊഴിലിനൊപ്പം സംരംഭങ്ങൾക്കും സർക്കാർ പ്രാധാന്യം നൽകി വരികയാണ്. …

ഏപ്രിൽ 26 ന് തൃശൂരിൽ തൊഴിൽ പൂരം: മന്ത്രി കെ രാജൻ Read More »

ഡി.എം.ഒയെ ഉപരോധിച്ച് കോൺഗ്രസ്സ്

പാലക്കാട്: ജില്ല ആശുപത്രിയിൽ കാർഡിയോളജി വിഭാഗം ഡോക്ടറെ അടിയന്തിരമായി എച്ച്.എം.സി മുഖാന്തിരം നിയമിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ഡി.എം.ഒ യുടെ ഉത്തരവ് നടപ്പിലാക്കാത്ത ആശുപത്രി സൂപ്രണ്ടിനെതിരെ വിശദീകരണം ആവശ്യപ്പെട്ട് കത്ത് നല്കുമെന്ന് ഡി.എം.ഒപാലക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലെ ഹൃദ്രോഗികളുടെ ദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഉപരോധസമരത്തിലാണ് ഡി.എം.ഒ നിലപാട് വ്യക്തമാക്കിയത് മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് ആരോഗ്യ വകുപ്പ് കൈകൊള്ളുന്നത് അധിക ഡോക്ടറെ നിയമിക്കാതിരിക്കുന്നതിനുള്ള പ്രതിഷേധം ഇല്ലാതാക്കുവാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഒ.പി യുടെ എണ്ണം …

ഡി.എം.ഒയെ ഉപരോധിച്ച് കോൺഗ്രസ്സ് Read More »

വിവിധ കേസുകളില്‍ ഉള്‍പ്പെട്ട 300 കിലോ കഞ്ചാവ് നശിപ്പിച്ചു

പാലക്കാട്: വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് പാലക്കാട് എക്‌സൈസ് റെയിഞ്ച് ഓഫീസിന് കീഴില്‍ സൂക്ഷിച്ചിരുന്ന 300 കിലോ കഞ്ചാവ് നശിപ്പിച്ചു. പാലക്കാട് ഡിവിഷനിലെ എന്‍.ഡി.പി.എസ് ആന്റ് കണ്‍വെയന്‍സ് ഡിസ്‌പോസല്‍ കമ്മിറ്റി ചെയര്‍മാനായ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വൈ.ഷിബു, കമ്മിറ്റി മെമ്പറായ പാലക്കാട് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.ജി അജയകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മലമ്പുഴ ആനക്കലിലെ ഇമേജ് എന്ന സ്ഥാപനത്തിലെ ഇന്‍സിനേറ്ററില്‍ വെച്ച് തീ വെച്ചാണ് നശിപ്പിച്ചത്. സ്ഥാപനത്തിലെ ആധുനിക സൗകര്യമുള്ള പുക രഹിത ഡ്രൈ ടൈപ്പ് …

വിവിധ കേസുകളില്‍ ഉള്‍പ്പെട്ട 300 കിലോ കഞ്ചാവ് നശിപ്പിച്ചു Read More »