palakkad express news

പുണ്യ റമദാനിൽ ഫുജൈറ ഭരണാധികാരി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് സലാം പാപ്പിനിശ്ശേരി

ഫുജൈറ: പുണ്യ മാസത്തിൽ ഫുജൈറ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഒരുക്കിയ അത്താഴ വിരുന്നിൽ മലയാളി വ്യവസായിയും യുഎഇയിലെ യാബ് ലീഗൽ സർവീസസിന്റെ സിഇഒ യുമായ സലാം പാപ്പിനിശ്ശേരി കഴിഞ്ഞ ദിവസം ഫുജൈറ രാജകൊട്ടാരത്തിൽ വെച്ച് നടന്ന സുഹൂർ വിരുന്നിൽ പങ്കെടുത്തു. പ്രസ്തുത പരിപാടിയിൽ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയേയും ഫുജൈറ കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയേയും നേരിൽ കണ്ടു റമദാൻ ആശംസകൾ അറിയിക്കാൻ സാധിച്ചെന്നും രാജകീയ അത്താഴ വിരുന്നിൽ പങ്കെടുക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഫുജൈറ ഭരണാധികാരിക്ക് എല്ലാവിധ ആശംസകളും നേരുന്നു എന്നും സലാം പാപ്പിനിശ്ശേരി വിശദമാക്കി

Leave a Comment

Your email address will not be published. Required fields are marked *