
ഒറ്റപ്പാലം എൻ.എസ്.എസ് താലൂക്ക് യൂണിയനിൽ ഉൾപ്പെട്ട 4191 കീഴായൂർ എൻഎസ്എസ് കരയോഗ മന്ദിരം ഉദ്ഘാടനം എൻഎസ്എസ് ഡയറക്ടർ ബോർഡ് മെമ്പറും ഒറ്റപ്പാലം യൂണിയൻ പ്രസിഡണ്ടുമായ പി നാരായണൻ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി കെ.ബി.ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.കരയോഗം പ്രസിഡന്റ് എം. എം. ബാലകൃഷ്ണൻ യോഗത്തിന് ആദ്യക്ഷത വഹിച്ചു.പ്രതിനിധിസഭാ മെമ്പർമാരായ എൻ.ജി പിള്ള,നാരായണൻ നായർ,വനിതാ യൂണിയൻ സെക്രട്ടറി പി.പുഷ്പലത ടീച്ചർ കരയോഗം സെക്രട്ടറി മോഹൻദാസ് എന്നിവർ സംസാരിച്ചു.