
ജില്ലാ ശുചിത്വ മിഷൻ പ്രാദേശിക മാധ്യമപ്രവർത്തകർക്കായി നടത്തിയ വൃത്തി 2025 പ്രാദേശിക മാധ്യമ ശിൽപശാല വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി നഫീസ ഉദ്ഘാടനം ചെയ്തു.മാലിന്യ സംസ്കാരണത്തിനായി ശക്തമായ ഇടപെടലുകളാണ് സംസ്ഥാന സർക്കാർ വികേന്ദ്രീകൃതമായി നടത്തുന്നത് എന്നും അതിൽ മാധ്യമ പ്രവർത്തകരുടെ ഇടപെടൽ ണ്ടാകണമെന്നും കെ.വി.നഫീസ അഭിപ്രായപ്പെട്ടു.മാലിന്യ സംസ്കരണം ആയി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ ഉള്ള സംശയങ്ങളും, നിരീക്ഷണങ്ങളും മാധ്യമപ്രവർത്തകർ ശുചിത്വ മിഷൻ പ്രതിനിധികളുമായി സംവദിക്കുകയുണ്ടായി.ശിൽപശാലയുടെ ഭാഗമായി ജില്ലാ പ്രോഗ്രാം ഓഫീസർ രജനീഷ് രാജൻ പ്രസൻ്റേഷൻ അവതരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ വി നഫീസ ശിൽപശാലയിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ശുചിത്വ മിഷൻ കോർഡിനേറ്റർ കോർഡിനേറ്റർ കെ.കെ മനോജ് ചടങ്ങിൽ അധ്യക്ഷനായി. മാലിന്യ മുക്ത കേരളം കോ – കോർഡിനേറ്റർ വി ബാബുകുമാർ, മാധ്യമ പ്രതിനിധികളായ മനോജ് കടമ്പാട്ട് ,അജീഷ് കർക്കിടകത്ത്, വി മുരളി തുടങ്ങിയവർ ആശംസകൾ നേർന്നു.അസിസ്റ്റൻ്റ് കോർഡിനേറ്റർ സംഗീത് എൻ സി സ്വാഗതം ആശംസിച്ച ചടങ്ങിൽ ജിഫിൻ ജോർജ് നന്ദി പറഞ്ഞു.