
പഴയന്നൂർ ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, ചേലക്കര, മെറിറ്റ് ഡേ 2024-25 പഴയന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഐ ക്യു എ സി യുടെ നേതൃത്വത്തിൽ ബാങ്ക് ഓഫ് ബറോഡയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ ചടങ്ങ്, അക്കാദമിക മികവിനും വേദിയായി.അക്കാദമിക് എക്സലൻസ് അവാർഡുകൾ ,മികച്ച ഔട്ട്‌ഗോയിങ് സ്റ്റുഡന്റ് അവാർഡ് ,സ്റ്റുഡന്റ് കോഓർഡിനേറ്റർ അവാർഡ് എന്നിവ ചടങ്ങിൽ വിതരണം ചെയ്തു. ഉന്നത് വിജയം നേടിയ അമിതേഷ് എം യു, ശ്രുതി പി ജെ, നെസ്മ ജെബിൻ, സ്നേഹ ടി എൻ എന്നിവർക്ക് എക്സലൻസ് അവാർഡുകൾ നൽകി.അതോടൊപ്പം മികച്ച അധ്യാപകനായി തെരഞ്ഞെടുത്ത ഡോ. സോബി ടി വർഗീസ് , റിപ്പബ്ലിക് ദിന പരേഡിൽ തുടർച്ചയായി മൂന്ന് വർഷം കുട്ടികൾക്ക് പരിശീലനം നൽകിയ ദിനേശ് മോഹൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.പ്രിൻസിപ്പാൾ ഷാഗു പി. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബാങ്ക് ഓഫ് ബറോഡ ഡെപ്യൂട്ടി റീജിയണൽ ഹെഡ് ഹിര പി. കെ. മുഖ്യ പ്രഭാഷണം നടത്തി.കോളേജ് പ്രതിനിധികളായ വിനോദ് കുമാർ സി എ, അനഘ കെ ജി, രേഷ്മ എം വി, യൂണിയൻ അംഗം നേഘ സണ്ണി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.ശിൽപ ശ്രീകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഇലക്ട്രോണിക്സ് വിഭാഗം വിഭാഗംതലവൻ ഡോ. സോബി ടി വർഗീസ് നന്ദി പറഞ്ഞു.
