palakkad express news

ചേലക്കര സബ് രജിസ്റ്റർ ഓഫീസ് – ജനകീയ സമിതി യു.ആർ. പ്രദീപ് എം.എൽ.എ ചെയർമാനായി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു

ചേലക്കര സബ് രജിസ്ട്രാർ ഓഫീസ് കേന്ദ്രീകരിച്ച് പൗരാവകാശ രേഖപ്രകാരമുള്ള ജനകീയ സമിതിയുടെ മോണിറ്ററിംഗ് കമ്മിറ്റി യു.ആർ പ്രദീപ് എം.എൽ.എ ചെയർമാനായി രൂപീകരിച്ചു. സബ് രജിസ്ട്രാർ ഓഫീസുകൾ കേന്ദ്രീകരിച്ച് പൗരാവകാശ രേഖപ്രകാരമുള്ള സേവനങ്ങൾ പൊതുജനത്തിന് സമയബന്ധിതമായി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തലാണ് മോണിറ്ററിംഗ് കമ്മിറ്റിക്ക് പ്രധാനമായും ചെയ്യാനുള്ളത്. ഓരോമാസവും മൂന്നാമത്തെ ശനിയാഴ്ച മോണിറ്ററിംഗ് കമ്മിറ്റി ചേരും. മോണിറ്ററിംഗ് കമ്മിറ്റിയുടെ രൂപീകരണവും പ്രഥമയോഗവും യു.ആർ പ്രദീപ് എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേലക്കര പി.ഡബ്ല്യു.+ഡി റസ്റ്റ് ഹൗസിൽ ഇന്ന് ചേർന്നു. ചേലക്കര സബ് രജിസ്ട്രാർ (ഇൻചാർജ്ജ്) ഗീത മോണിറ്ററിംഗ് കമ്മിറ്റിയുടെ കൺവീനർ ആണ് മോണിറ്ററിംഗ് കമ്മിറ്റി മെമ്പർമാരായി പത്മജ.ചേലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് , മുള്ളൂർക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ, പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി തങ്കമ്മ. ജില്ലാ പഞ്ചായത്ത് മെമ്പർ മായ ടീച്ചർ, നിയമസഭയിൽ അംഗത്വമുളള രാഷ്ട്രീയ പാർട്ടിയിൽ നിന്നുള്ള മോണിറ്ററിങ്ങ് കമ്മിറ്റി മെമ്പർമാരായി – സജി ഒ. എസ് (സി.പി.ഐ.എം),സുകുമാരൻ കെ.കെ (സി.പി.ഐ) ,ബാബു വി.ജെ കേരള (കോൺഗ്രസ് ജേക്കബ് വിഭാഗം), ജോർജ് കെ.യു (കേരള കോൺഗ്രസ് ജോസഫ് വിഭാഗം), സോളമൻ കെ വി (കോൺഗ്രസ്.എസ്). ഇബ്രാഹിം പി.എ (ആർ.ജെ.ഡി) ജോളി അഗസ്റ്റിൻ (കേരള കോൺഗ്രസ് മാണി വിഭാഗം) റഷീദ് മാസ്റ്റർ (മുസ്ലിം ലീഗ്), വി സുമീഷ് (കേരള കോൺഗ്രസ് ബി. ). അച്ഛൻകുഞ്ഞ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്.) ഹരിനാരായണൻ (വെങ്ങാനല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്). ആധാരം എഴുത്ത് പ്രതിനിധി എൻ പി കൃഷ്ണനുണ്ണി എന്നിവർ പങ്കെടുത്തു .

Leave a Comment

Your email address will not be published. Required fields are marked *