

പാലക്കാട് :ജില്ല പോലീസ് മേധാവി അജിത്ത് കുമാര്‍ന്റെ നിര്‍ദ്ദേശ പ്രകാരം പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വാളയാര്‍ പോലീസും, വാളയാര്‍ ബോര്‍ഡര്‍ ചെക്കിംഗ് ടീമും നടത്തിയ സംയുക്ത പരിശോധനയില്‍ വാളയാര്‍ സംസ്ഥാന അതിര്‍ത്തിയില്‍ വെച്ച് അനധികൃതമായി കാറില്‍ 1,91,99,500 കടത്തിയ ( ഒരു കോടി തൊണ്ണൂറ്റി ഒന്ന് ലക്ഷത്തി തൊണ്ണൂറ്റിയൊമ്പതിനായിരത്തി അഞ്ഞൂറ് രൂപ ) രൂപയുമായി രണ്ട് തൃശൂര്‍ സ്വദേശികള്‍ പിടിയിലായി. തൊട്ടിപ്പാള്‍ മുളങ്ങ് എടത്താള്‍ വീട്ടില്‍ അര്‍ജുന്‍, പോരാമ്പ്ര തെക്കുംപുറം പ്രസില്‍ എന്നിവരാണ് പിടിയിലായത്. ചെന്നൈയില്‍ നിന്നും തൃശ്ശൂര്‍ക്ക് കൊണ്ടു പോകുകയായിരുന്നു പണം. അനധികൃതമായി പണം കടത്തുന്നത് തടയാന്‍ പാലക്കാട് ജില്ലയിലെ സംസ്ഥാന അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്. പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാര്‍ , പാലക്കാട് എ.എസ്.പി രാജേഷ്‌കുമാര്‍ , പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. അബ്ദുള്‍ മുനീര്‍, എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം ഇന്‍സ്‌പെക്ടര്‍ രാജീവ്. എന്‍.എസ്, സബ്ബ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള വാളയാര്‍ പോലീസും, സബ്ബ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വാളയാര്‍ ബോര്‍ഡര്‍ ചെക്കിംഗ് പാര്‍ട്ടിയും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തി പണം പിടികൂടിയത്