പഴയന്നൂർ പാർട്ടി ആസ്ഥാനത്തു നടത്തിയ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിയുടെ പ്രഖ്യാപനം ചേലക്കര മണ്ഡലം പ്രസിഡന്റ് ടിസി പ്രകാശൻ നിർവഹിച്ചു ആറാം വാർഡ് കല്ലേപ്പാടം സുപ്രിയ ഏഴാം വാർഡ് പാറക്കൽ ദീപ പതിനാലാം വാർഡ് നീളം പള്ളിയാൽ ശ്രീദേവി സുരേഷ് 17 വാർഡ് വെണ്ടോക്കം പറമ്പ് വിദ്യാ കെ യു ഇരുപതാം വാർഡ് പഴയന്നൂർ രാമദാസ് 24 ആം വാർഡ് വടക്കേത്തറ മനോജ് എന്നിവരെയാണ് സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചത്. ജില്ലാ സെക്രട്ടറി വിസി ഷാജി, ജില്ലാ കമ്മിറ്റിയംഗം കൃഷ്ണകുമാർ നായിഡു, ശശിവെന്നൂർ, വാസു പഞ്ചായത്ത് പ്രഭാരി കൃഷ്ണകുമാർ, പാർട്ടി ജനറൽ സെക്രട്ടറി ആര്‍ മണികണ്ഠൻ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ജയ, ജില്ല കമ്മിറ്റി അംഗം ഗീതാ സതീശൻ, മണ്ഡലം സെക്രട്ടറി വിലാസിനി തുടങ്ങിയവർ പങ്കെടുത്തു