palakkad express news

പഴയന്നൂർ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം – രണ്ടുകോടി രൂപ അനുവദിച്ചു യു .ആർ പ്രദീപ് എം.എൽ.എ

പഴയന്നൂരിൽ മിനി സിവിൽ സ്റ്റേഷൻ കെട്ടിടം നിർമ്മിക്കുന്നതിന് രണ്ടുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി യു .ആർ പ്രദീപ് എം. എൽ .എ അറിയിച്ചു .ഇതിന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ഭരണാനുമതി നൽകി ഉത്തരവായിട്ടുണ്ട്. ഗ്രൗണ്ട് ഫ്ലോറിൽ ഒന്നാം ഘട്ടത്തിൽ 5466 ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിടമാണ് നിർമ്മിക്കുക . മണ്ണ് പരിശോധന സ്ട്രക്ച്ചറൽ ഡ്രോയിങ് എന്നിവ പൂർത്തീകരിച്ച് സാങ്കേതിക അനുമതി ലഭ്യമാക്കി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം പ്രവൃത്തി ടെന്റർ ചെയ്യും എന്നും എം. എൽ .എ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *