ഒറ്റപ്പാലം ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ പ്രത്യേക ഇനമായ നങ്ങ്യാർകൂത്ത് മത്സരത്തിൽ വാണിയങ്കുളം ടിആർകെ ഹൈസ്കൂളിലെ ദിയ ലക്ഷ്മി കെ എം ഒന്നാം സ്ഥാനം കരസ്ഥമാക്കി പാലക്കാട് ജില്ലാ കലോത്സവത്തിലേക്ക് തിരഞ്ഞെടുത്തു. പൈങ്കുളം നാരായണ ചാക്യാരുടെ ശിക്ഷണത്തിൽ ആണ് ദിയ നങ്ങ്യാർകൂത്ത് അഭ്യസിക്കുന്നത്.

പാമ്പാടി നെഹ്റു കോളേജ് ഓഫ് ഫാർമസി ഓഫീസ് സൂപ്രണ്ട് ഗോവിന്ദ് രാജിന്റെയും പരുതൂർ സി ഇ യു പി സ്കൂൾ അധ്യാപിക ദിവ്യയുടെയും മകളാണ് . പൈങ്കുളം രാമ ചാക്യാർ സ്മാരക കലാപീഠത്തിലെ സ്ഥിരം വിദ്യാർത്ഥിനികൂടിയാണ് ദിയ ലക്ഷ്മി. ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോണോആക്ട് മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു.
