palakkad express news

തിരുവില്വാമല മൃഗാശുപത്രി കെട്ടിടം നാടിന് സമർപ്പിച്ചു

* തിരുവില്വാമല മൃഗാശുപത്രി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഓൺലൈനായി നിർവഹിച്ചു. യു ആർ പ്രദീപ് എം എൽ എ അധ്യക്ഷത വഹിച്ചചടങ്ങിൽ കെ. രാധാകൃഷ്ണൻ എം. പി മുഖ്യാതിഥിയായി. മൃഗസമ്പത്തും പാലുത്പാദനവും ഗണ്യമായി വർധിച്ചിട്ടുള്ള തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകരുടെ ഏക ആശ്രയമാണ് ഈ മൃഗാശുപത്രി. മൃഗസംരക്ഷണ വകുപ്പ് 67 ലക്ഷം രൂപ ചെലവിൽ വിപുലമായ സൗകര്യങ്ങളോടുകൂടിയാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. പരിപാടിയിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജിതേന്ദ്രകുമാർ പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്റ് എഞ്ചിനീയർ ഹംസ റിപ്പോർട്ട് അവതരിപ്പിച്ചു.തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പദ്മജ ടീച്ചർ സ്വാഗതവും പാമ്പാടി വെറ്ററിനറി സർജൻ ഡോ. രാമു നന്ദിയും പറഞ്ഞു.പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം. അഷ്റഫ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ എസ് നായർ. തിരുവില്വാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഉദയൻ, സ്റ്റാൻഡിങ് കമ്മീറ്റി അംഗങ്ങളായ സ്മിത സുകുമാരൻ, രാമചന്ദ്രൻ, വിനി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാരായ ആശാദേവി, സിന്ധു സുരേഷ്, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ യു. ദേവി , ഗിരിജ, രഞ്ജിത്ത്, അനീഷ് കുമാർ. സുമതി, ഉണ്ണികൃഷ്ണൻ, കെ പി ഉമശങ്കർ, ബേബി രജിത, കെ പ്രകാശൻ, ബാലകൃഷ്ണൻ, പ്രശാന്തി രാമരാജൻ, അഡ്വ. കെ എ ഷബ്‌ന, മനോജ്‌കുമാർ, സത്യൻ, രാമചന്ദ്രൻ, ജയപ്രകാശ്, മൊയ്ദീൻകുട്ടീ, ലിജിൻ ഫ്രാൻസിസ്, ഷാജിതോമസ്, പി കൃഷ്ണൻകുട്ടി, ഇ എം ഷിബു എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *