പാലക്കാട്: കൊടുവായൂർ ഗ്രാമപഞ്ചായത്ത്, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ സമ്പൂര്‍ണ എ പ്ലസ് കിട്ടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കെ. ബാബു എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. കൊടുവായൂരില്‍ എസ്.എസ് എല്‍.സി യില്‍ 38 പേരും പ്ലസ്ടുവില്‍ 14 പേരെയും കൊല്ലങ്കോട് ഗ്രാമപഞ്ചായത്തില്‍ എസ്എസ്എല്‍സിയില്‍ 25 പേരും, പ്ലസ് ടു വില്‍ 14 പേരെയും ആണ് അനുമോദിച്ചത്. കൊടുവായൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രേമ സുകുമാരന്‍, വൈസ് പ്രസിഡന്റ് എം മനോജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സണ്‍ന്മാരായ പി.എന്‍ ശബരീശന്‍, മഞ്ജു സച്ചിദാനന്ദന്‍, പി. ശാന്തകുമാരി, ഭരണസമിതി അംഗങ്ങളായ കാജാ ഹുസൈന്‍, പി ആര്‍ സുനില്‍, എന്‍ അബ്ബാസ്, കെ മണികണ്ഠന്‍, കെ രാജന്‍, എ മുരളീധരന്‍, കെ. കുമാരി, രമേശ്, സി.പി സംഗീത, പ്രജീഷ സുരേഷ്, ഇന്ദിര രവീന്ദ്രന്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് വി ശ്രീലേഖ എന്നിവര്‍ പങ്കെടുത്തു.കൊല്ലങ്കോട് ഗ്രാമ പഞ്ചായത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ആര്‍.ശിവന്‍, പി.സി.ഉണ്ണികൃഷ്ണന്‍, രാധാ പഴണിമല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ഗുരുവായൂരപ്പന്‍, ടി.എന്‍. രമേഷ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.