
കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് യൂണിഫോം, സുരക്ഷാ ഉപകരണങ്ങള്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയുടെ വിതരണോത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി പ്രേമ നിര്‍വഹിച്ചു. ഒരു ലക്ഷം രൂപ ചിലവഴിച്ചാണ് ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് യൂണിഫോമും സുരക്ഷാ ഉപകരണങ്ങളും വാങ്ങിയത്. വൈസ് പ്രസിഡന്റ് എം. ആറുമുഖന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‌പേഴ്‌സണ്‍ന്മാരായ പി എന്‍ ശബരീശന്‍, മഞ്ജു സച്ചിദാനന്ദന്‍, പി. ശാന്തകുമാരി, ഭരണസമിതി അംഗങ്ങളായ കാജാ ഹുസൈന്‍, പി ആര്‍ സുനില്‍, എന്‍ അബ്ബാസ്, കെ മണികണ്ഠന്‍, കെ രാജന്‍, എ മുരളീധരന്‍, കെ. കുമാരി, രമേശ്, സി.പി സംഗീത, പ്രജീഷ സുരേഷ്, ഇന്ദിര രവീന്ദ്രന്‍, ഗീത ആറുമുഖന്‍, കെ ഷീല സെക്രട്ടറി ഇന്‍ ചാര്‍ജ് വി ശ്രീലേഖ തുടങ്ങിയവര്‍ പങ്കെടുത്തു.
