
പഴയന്നൂർ: കേരള കർഷക സംഘം പഴയന്നൂർ മേഖലാ സമ്മേളനത്തിന്റെ ഉദ്ഘാടനം, വടക്കേ തറ എൻഎസ്എസ് സ്ക്കൂൾ ഹാളിൽ കർഷക സംഘം തൃശൂർ ജില്ലാ വൈസ് പ്രസിഡണ്ട് . പി എ. ബാബു നിർവഹിച്ചു സംഘം മേഖലാ പ്രസിഡണ്ട് സിജി ജോൺ അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി . കെ പി . ശ്രീജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയാ പ്രസിഡണ്ട് പ്രഭാകരൻ ആശംസാപ്രസംഗം നടത്തി. മികച്ച കർഷകരായ . ഉണ്ണിമേനോൻ കുന്നം പുള്ളി, . ചന്ദ്രൻ പൊറ്റ എന്നിവരെ ആദരിച്ചു. 150 ടിഷ്യു കൾച്ചർ നേന്ത്രവാഴ തൈകൾ വിതരണം ചെയ്തു. വന്യമൃഗങ്ങളിൽ നിന്ന് കൃഷിക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്നും ചീരക്കുഴി ഇറിഗേഷൻ കനാൽ സമയ ബന്ധിതമായി നന്നാക്കിയും കുഴൽ കിണറുകൾ പാടശേഖരങ്ങൾക്ക് കുഴിച്ച് നൽകിയും ജലസേചനം ഉറപ്പാക്കണമെന്നും പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു കെ പി ശ്രീജയൻ സെക്രട്ടറിയും സിജി ജോൺ പ്രസിഡണ്ടും ആർ പുഷ്ക്കരൻ ഖജാൻജിയായും തെരഞ്ഞെടുത്തു. സ്വാഗത സംഘം ചെയർപേഴ്സൺ എൻ ജി .ശോഭന സ്വാഗതവും ട്രഷറർ ആർ.പുഷ്ക്കരൻ നന്ദിയും പറഞ്ഞു.

