palakkad express news

ചത്ത നായയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നയാൾക്കെതിരെ കേസ് എടുത്തു.

പഴയന്നൂർ : ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം മായന്നൂർ സ്വദേശി ഉണ്ണികൃഷ്ണനാണ് ചത്ത നായയെ കാറിൽ കയറ്റി പഴയന്നൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. തെരുവിൽ അലഞ്ഞു തിരിയുന്ന നായ എങ്ങനെയാണ് ചത്തത് എന്നാണ് ഉണ്ണികൃഷ്ണന് അറിയേണ്ടത് നായയെ കൊണ്ടുവന്ന കാർ പോലീസ് സ്റ്റേഷൻ സമീപത്തുള്ള സ്റ്റിക്കർ കടയുടെ സമീപത്ത് നിർത്തുകയും കാറിൽ നിന്ന് ദുർഗന്ധം വിമിക്കുകയും നായയുടെ വായിൽ നിന്നും നുരയും പതയും വരുന്നുണ്ട് എന്ന് പറഞ്ഞതിനെ തുടർന്ന് നായക്ക് മറ്റ് സംക്രമികരോഗങ്ങൾ ഉണ്ടോ എന്ന് അറിയാൻ പഴയന്നൂർ വെറ്റിനറി സർജനെ കൊണ്ട് പരിശോധിപ്പിക്കുകയും നായ ചത്ത് ദുർഗന്ധം വരുന്നതായി ഡോക്ടർ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് പൊതുജനങ്ങൾക്ക് അപകടകരമായ രീതിയിൽ രോഗങ്ങൾ പകരാൻ സാധ്യത ഉണ്ടാക്കാവുന്ന രീതിയിലുള്ള ഉണ്ണികൃഷ്ണന്റെ നടപടിക്കെതിരെ പഴയന്നൂർ സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ബഷീർ ക്രൈം 376 / 2025 U/S 271,280 BNS&120(e)KP ACT പ്രകാരം മായന്നൂർ ലക്ഷ്മി നിവാസിലെ ഉണ്ണികൃഷ്ണന് എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *