
ഒറ്റപ്പാലം എൻ.എസ്.എസ് കരയോഗ യൂണിയൻ 71 മത് വാർഷിക പൊതുയോഗത്തിൽ 1.25 കോടി രൂപയുടെ ബഡ്‌ജറ്റ് അവതരിപ്പിച്ചു. യൂണിയൻ ശദാബ്‌ദി ഹാളിൽ എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പറും യൂണിയൻ പ്രസിഡാന്റുമായ പി. നാരായണന്റെ ആദ്ധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ യൂണിയൻ സെക്രട്ടറി കെ.ബി.ജയചന്ദ്രൻ 2024-25 വർഷത്തെ വരവ് ചിലവ് കണക്കുകളും 205-26 വർഷത്തെ ബഡ്‌ജറ്റും അവതരിപ്പിച്ചു. കാരുണ്യ വർഷം എന്ന പദ്ധതിയിലൂടെ യൂണിയന്റ സഹായ പ്രവർത്തനങ്ങൾ സമുദായ അംഗങ്ങളിൽ എത്തിക്കുക എന്നതാണ് ഈ ബഡ്‌ജറ്റിലൂടെ ലക്ഷ്യമിടുന്നത് എന്ന് അദ്ദേഹം പറഞ്ഞു .യൂണിയൻ വൈസ് പ്രസിഡന്റ് എം. മോഹനൻ മാസ്റ്റർ, ഇൻസ്‌പെക്ടർ ട്രയിനി ഷിബിൻ.വി.ആർ എന്നിവർ സംസാരിച്ചു. യൂണിയൻ കമ്മറ്റി അംഗങ്ങൾ ഉൾപ്പെടെ വിവിധ കരയോഗങ്ങളിൽ നിന്നും 150ൽ പരം അംഗങ്ങൾ ചടങ്ങിൽ സന്നിഹിതർ ആയിരുന്നു.