സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി സർക്കാർ കൊണ്ടുവന്ന സഹകരണ ഭേദഗതി 44 ചട്ടത്തിൽ ബാങ്കിൽ അടുത്ത ബന്ധുക്കൾ ജോലി ചെയ്യുന്നുണ്ടെങ്കിൽ അവർക്ക് ഭരണസമിതി അംഗമായി മത്സരിക്കാൻ അർഹത ഇല്ല എന്നാണ് പുതിയ ഭേദഗതിയിൽ പറയുന്നത് ഭേദഗതി ചട്ടം നിലവിൽ വന്നിട്ടും പല ബാങ്കുകളും ഇപ്പോഴും ഭരണസമിതിയിൽ ഇത്തരത്തിലുള്ള ആളുകൾ തുടരുന്നത് ബാങ്കിന്റെ വിശ്വസ്തത തകർക്കുമെന്നാണ് ഭരണസമിതിയിലെ ഒരു വിഭാഗത്തിന്റെ ആരോപണം. ഇതിനെതിരെ ജോയിൻ രജിസ്റ്റാർക്ക് പരാതിയും ചില ബാങ്കുകളിൽ നിന്നും നൽകിയിട്ടുണ്ട്. പുതിയ സഹകരണ ഭേദഗതി അനുസരിച്ച് ആയിരിക്കണം ബാങ്ക് ഭരണസമിതികൾ പ്രവർത്തിക്കേണ്ടത് എന്നാൽ ചില ബാങ്കുകളിൽ ഇതിനെ അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട് ഇത്തരം കാര്യങ്ങൾ അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കാൻ സഹകരണ ജോയിൻ രജിസ്റ്റർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് കഴിയണം എങ്കിൽ മാത്രമേ സഹകരണ ബാങ്കുകളിൽ ജനങ്ങൾക്കുള്ള വിശ്വാസം വീണ്ടെടുക്കാൻ കഴിയും.