palakkad express news

കോടത്തൂർ ശിവക്ഷേത്രം അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി.

പഴയന്നൂർ:കോടത്തൂർ ശിവക്ഷേത്രത്തിൽ അടിച്ചു തെളിയും കഴുകവും ഒരേ തസ്തികയിൽ ജോലി ചെയ്യുന്നത് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി ബിന്ദുവിന്റെ പ്രതികരണം. കഴകം തസ്തികയിൽ ഡെയിലി വേജസിന് ആളെ നിയമിക്കാൻ ദേവസ്വം ബോർഡുമായി ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. ക്ഷേത്രാചാര അനുഷ്ഠാനങ്ങൾ ലംഘിക്കുന്ന ഒരു നടപടിയും ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും കോടത്തൂർ ശിവക്ഷേത്രത്തിൽ ഇത്തരത്തിൽ ഒരാൾ രണ്ടു തസ്തികയിൽ ജോലി ചെയ്യാൻ ഉണ്ടായ കാര്യങ്ങളെക്കുറിച്ച് വ്യക്തമായി അറിയില്ലെന്നും സെക്രട്ടറി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *