പഴയന്നൂർ: കോടത്തൂർ ശിവക്ഷേത്രത്തിൽ അടിച്ചു തെളി ജോലി ചെയ്യേണ്ടവർ തന്നെ കഴകം ജോലിയും ചെയ്യേണ്ട ഗതികേടിലാണ്. വർഷങ്ങളായി കഴകം തസ്തിക ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ടും ദേവസ്വം ആളെ നിയമിക്കാത്തതിന്റെ കാരണം വ്യക്തമല്ല. അടിച്ചു തെളിയും കഴകം ജോലിയും ഒരാൾ തന്നെ ചെയ്യുന്നത് ക്ഷേത്രത്തിനോടുള്ള ദേവസ്വം ബോർഡിന്റെ അവഗണനയായി മാത്രമേ കാണാൻ കഴിയൂ ദേവസ്വം ബോർഡിന്റെ ഈ നടപടിക്കെതിരെ ഒരു വിഭാഗം വിശ്വാസികളിൽ കടുത്ത വിയോജിപ്പ് ഉണ്ടായിട്ടും ഇതുവരെ തസ്തികയിൽ ആളെ നിയമിച്ചിട്ടില്ല. ചെലവ് ചുരക്കലിന്റെ ഭാഗമായി പലക്ഷേത്രങ്ങളും തസ്തികൾ വെട്ടിക്കുറച്ച് താൽക്കാലിക ജീവനക്കാരെ കൊണ്ട് കൂടുതൽ ജോലി ചെയ്യിക്കുന്നതായി ആക്ഷേപമുണ്ട് ക്ഷേത്ര ആചാര അനുഷ്ഠാനങ്ങൾ കാത്തുസൂക്ഷിച്ചു മുന്നോട്ടു കൊണ്ടുപോകേണ്ട കടമ ദേവസ്വം ബോർഡിനും ഭക്തജനങ്ങളിലും നിക്ഷിപ്തമാണ്. കോടത്തൂർ ശിവക്ഷേത്രം തുറക്കുന്ന സമയം അടയ്ക്കുന്ന സമയം ക്ഷേത്രത്തിൽ നടത്തുന്ന വഴിപാടുകൾ എന്നിവയെ കുറിച്ച് കൃത്യമായ രേഖപ്പെടുത്തിയ ബോർഡുകളും പ്രദർശിപ്പിക്കണം.