പഴയന്നൂർ: കഴിഞ്ഞ ദിവസമാണ് വെള്ളപ്പാറ സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 128000 രൂപ നഷ്ടപ്പെട്ടത്. ബാങ്കിൽ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞതിനുശേഷം മൊബൈലേക്ക് വരുന്ന ഒടിപി നമ്പർ ആവശ്യപ്പെടുകയായിരുന്നു. ഒടിപി നമ്പർ നൽകിയ ഉടൻ തന്നെ ബാങ്കിൽ നിന്നും പണം നഷ്ടപ്പെട്ടു. തുടർന്ന് പഴയന്നൂർ പോലീസിലും സൈബർ സെല്ലിനും അറിയിച്ചതിനെ തുടർന്ന് 30000 രൂപ തിരിച്ചുപിടിക്കാൻ കഴിഞ്ഞു ബാക്കി തുക ഏത് അക്കൗണ്ടിൽ ആണെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് സൈബർ പോലീസ്. ഒരു കാരണവശാലും ബാങ്കിൽ നിന്നും വിളിക്കുന്ന കോളുകൾക്ക് മറുപടി നൽകാതെ നേരിട്ട് അന്വേഷിക്കുന്നതായിരിക്കും ഉചിതം എന്നും പോലീസ് അറിയിച്ചു