പാലക്കാട് താലൂക്കില്‍ ഇനിയും മസ്റ്ററിങ് ചെയ്യാന്‍ സാധിക്കാത്ത റേഷന്‍കാര്‍ഡ് ഉടമകള്‍ക്കായി ഡിസംബര്‍ 14 ന് പിരായിരി പഞ്ചായത്ത് കല്യാണ മണ്ഡലം (പിരായിരി ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് വേണ്ടി), മരുത റോഡ് പഞ്ചായത്ത് ഹാള്‍ (മരുത റോഡ് ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് വേണ്ടി) എന്നിവിടങ്ങളില്‍ വെച്ച് മസ്റ്ററിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതല്‍ വൈകീട്ട് 4.30 വരെയാണ് ക്യാമ്പ്. കൈവിരലുകള്‍ ഉപയോഗിച്ച് മസ്റ്ററിങ് സാധിക്കാതെ വന്ന റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൂടാതെ പി.എച്ച്.എച്ച്/ എ.എ.വൈ കാര്‍ഡില്‍ ഉള്‍പ്പെട്ട മരണമടഞ്ഞ വ്യക്തികളുടെ പേരുകള്‍ നീക്കം ചെയ്യുന്നതിന് അക്ഷയ മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്നും പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.