കേരള സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ വിജ്ഞാപനം ചെയ്ത് പ്രസിദ്ധീകരിച്ച തൃശ്ശൂര്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് നിയോജകമണ്ഡല വിഭജന റിപ്പോര്‍ട്ടിന്മേല്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിശോധിക്കുന്നതിനായി ജില്ലാ തിരഞ്ഞെടുപ്പ് കാര്യാലയത്തില്‍ നിന്നും അപേക്ഷകള്‍ ഡിസം. 9, വൈകീട്ട് 4 മണിക്കകം പ്രസ്തുത തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ ചുമതലയുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ കൈപ്പറ്റേണ്ടതാണ്. പരിശോധനയ്ക്കുശേഷം അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ കളക്ടര്‍ക്ക് ഡിസം. 18 നകം തിരികെ സമര്‍പ്പിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു