
ഒറ്റപ്പാലം:എട്ടാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ ഭാഗമായി ‘ പഥേർ ‘ കലാസാംസ്‌കാരിക സായാഹ്നം സംഘടിപ്പിച്ചു. ഡിസംബർ 7 ന് വൈകീട്ട് 4.30ന് മായന്നൂർ പാലത്തിൽ വച്ച് നടന്ന പരിപാടി ഒറ്റപ്പാലം കോപ്പറേറ്റീവ് അർബൻ ബാങ്ക് പ്രസിഡന്റ് യു . രാജഗോപാൽ ഫെസ്റ്റിവലിൻ്റെ ഡലിഗേറ്റ് പാസ് വിതരണം നിർവഹിച്ച് ഉദ്ഘാടനം ചെയ്തു. സംവിധായകൻ നടരാജൻ പട്ടാമ്പി ആദ്യ ഡലിഗേറ്റ് പാസ് സ്വീകരിച്ചു.രാജീവ് പിള്ളത്ത് സ്വാഗതവും, പ്രജിത്ത് ചേതന നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി തെരുവ് ചിത്രരചനയും സംഗീത സായാഹ്നവും നടന്നു. ചിത്രകാരി ശ്രീജ പള്ളം, സൂര്യ ജി കെ തുടങ്ങിയവർ ചിത്രരചനക്ക് നേതൃത്വം നല്കി. ഒറ്റപ്പാലം എൻ എസ് എസ് കോളേജിലെ ആമ്രകുഞ്ജം ബാന്റും ഒറ്റപ്പാലത്തെയും പരിസരപ്രദേശങ്ങളിലെയും കലാകാരന്മാരും പാട്ടുകൾ അവതരിപ്പിച്ചു
