palakkad express news

വിശ്വപ്രസിദ്ധമായ തിരുവില്വാമല പുനർജ്ജനിനുഴൽ 2024 ഡിസംബർ 11

വൃശ്ചിക മാസത്തിലെ വെളുത്ത പക്ഷ ഏകാദശിനാളിലാണ് പുനർജ്ജനി നൂഴൽ നടക്കുന്നത്.ഈ വർഷത്തെ പുനർജ്ജനി നുഴൽ 2024 ഡിസംബർ 11(1200 m.e. വൃശ്ചികം 26) ബുധനാഴ്ചയാണ്. തിരുവില്വാമല ഗ്രാമ പഞ്ചായത്തിൻ്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ വിപുലമായ സജ്ജീകരണങ്ങളാണ് കൊച്ചിൻ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ളത്. ഇതോടനുബന്ധിച്ച് ശ്രീവില്വദ്രീനാഥ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് രാവിലെ 10 മണി മുതൽ ഏകാദശി പ്രസാദ വിതരണം ഉണ്ടായിരിക്കും. 11/12/24 ൻ രാവിലെ 5 മണി മുതൽ പുനർജ്ജനി നൂഴൽ ആരംഭിക്കുന്നതാണ്.പുനർജ്ജനി നൂഴുന്നതിന് വരുന്ന ഭക്തർ പേര്,മേൽവിലാസം, വയസ്സ് എന്നിവ തെളിയിക്കുന്ന സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയുടെ കോപ്പിയും കൊണ്ടുവരേണ്ടതാണ്.പ്രായമായവരും, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും ഇതിൽ നിന്നും വിട്ടുനിൽക്കേണ്ടതാണ്. പുനജ്ജനി നൂഴുന്നതിനുള്ള ടോക്കൺ 10/12/2024 വൈകീട്ട് 5 മണി മുതൽ 8 മണി വരെ ക്ഷേത്രത്തിൽ വിതരണം ചെയ്യുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *